റൊ​ണാ​ള്‍​ഡോ വ​ന്നു; യു​വ​ന്‍റ​സ് ഉ​പേ​ക്ഷി​ച്ച്‌ ഹി​ഗ്വെ​യ്ന്‍ എ​സി മി​ലാ​നി​ലേ​ക്ക്

Breaking News

മി​ലാ​ന്‍: സ്ട്രൈ​ക്ക​ര്‍ ഗൊ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ന്‍ എ​സി മി​ലാ​നി​ലേ​ക്ക്. വ്യാ​ഴാ​ഴ്ച മി​ലാ​നു​മാ​യി ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഹി​ഗ്വെ​യ്ന്‍ പ​റ​ഞ്ഞു. പോ​ര്‍​ച്ചു​ഗീ​സ് സ്ട്രൈ​ക്ക​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ വ​ര​വി​നു പി​ന്നാ​ലെ​യാ​ണ് ഹി​ഗ്വെ​യ്ന്‍ യു​വ​ന്‍റ​സ് വി​ടു​ന്ന​ത്.

നാ​പ്പോ​ളി​യി​ല്‍​നി​ന്നു ര​ണ്ടു വ​ര്‍​ഷം മു​ന്പാ​ണ് ഹി​ഗ്വെ​യ്ന്‍ യു​വ​ന്‍റ​സി​ലെ​ത്തി​യ​ത്. 105 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് യു​വ​ന്‍റ​സ് ഹി​ഗ്വെ​യ്നാ​യി മു​ട​ക്കി​യ​ത്. യു​വ​ന്‍റ​സി​ല്‍ സി​രി എ, ​കോ​പ്പ ഇ​റ്റാ​ലി​യ കി​രീ​ട​ങ്ങ​ള്‍ നേ​ടാ​ന്‍ താ​ര​ത്തി​നാ​യി. 105 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 55 ഗോ​ളു​ക​ള്‍ നേ​ടാ​നും ഹി​ഗ്വെ​യ്നു ക​ഴി​ഞ്ഞു. ഇ​തി​ല്‍ സി​രി എ​യി​ലെ 40 ഗോ​ളു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

ഹി​ഗ്വെ​യ്നെ വാ​ങ്ങാ​ന്‍ എ​ത്ര തു​ക​യാ​ണ് എ​സി മി​ലാ​ന്‍ മു​ട​ക്കു​ന്ന​ത് എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ല. റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ല്‍ ഹി​ഗ്വെ​യ്ന്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യെ​ങ്കി​ലും ഗോ​ള്‍ നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

Breaking News
Top