ലൈറ്റ് മെട്രോ പദ്ധതി; പ്രചരണങ്ങളും യാഥാര്‍ത്ഥ്യങ്ങളും

തിരുവന്തപുരം : ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍ പിന്‍മാറിയതുമായി ബന്ധപ്പെട്ട് പലനിലയിലുള്ള പ്രചരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നു.

കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഇ. ശ്രീധരന്‍ പിന്‍മാറിയതിന്റെയും അദ്ദേഹം നടത്തിയ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തില്‍ ;-

1.സംസ്ഥാനത്തെ ലൈറ്റ് മെട്രോകള്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും തുടരാതെ അനിശ്ചിതമായി നീട്ടിയത് വഴി ഡി.എം.ആര്‍.സിക്ക് വന്‍ സാമ്പത്തിക നഷ്‌ടമുണ്ടായതായി ഇ. ശ്രീധരന്‍ പറയുന്നതിൽ കഴമ്പില്ല.

പ്രാരംഭ ജോലികള്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും കരാര്‍ ഒപ്പിട്ടില്ല എന്ന ആരോപണവും ശരിയല്ല

  1. ലൈറ്റ് മെട്രോ പദ്ധതികളുടെ ചെലവ് കണക്കാക്കിയിരുന്നത് ഏകദേശം 7000 കോടിയോളം രൂപയാണ് .
  2. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ ഇത്രയധികം തുക ചെലവ് വരുന്ന പദ്ധതി ഒറ്റയ്ക്ക് നടപ്പാക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് കഴിയില്ല .

4.കേന്ദ്ര സഹായം ലഭ്യമാകും എന്ന ഉറപ്പിലാണ് സംസ്ഥാനം ലൈറ്റ് മെട്രോ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും മെട്രോ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥനായ ഇ . ശ്രീധരനെയും അദ്ദേഹം മേൽനോട്ടം വഹിക്കുന്ന ഡി എം ആർ സി യെയും സർക്കാർ സമീപിച്ചത് .

5 .എന്നാൽ കേന്ദ്ര സർക്കാർ ഇടയ്ക്ക് മെട്രോ പദ്ധതികളുടെ നയത്തിൽ മാറ്റം വരുത്തുകയുണ്ടായി .

6 . ഇതനുസരിച്ച് സംസ്ഥാനങ്ങളിലെ മെട്രോ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നത് പുതിയ നയപ്രകാരം കേന്ദ്രസർക്കാർ നിർത്തലാക്കി .

7.അതേസമയം സംസ്ഥാന സർക്കാരിന് ലൈറ്റ് മെട്രോ പദ്ധതിയുടെ സാമ്പത്തിക ചെലവ് ഒറ്റയ്ക്ക് വഹിക്കാൻ കഴിയില്ലെങ്കിലും കേന്ദ്ര സഹായം ഇല്ലാത്ത സ്ഥിതിക്ക് പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ട് പോകാം എന്നത് സർക്കാർ തലത്തിൽ ആലോചിച്ചു വരുകയാണ് .

8.ഇതിനായി ധനകാര്യ വകുപ്പ് സെക്രട്ടറി അധ്യക്ഷനായി ഒരു കമ്മിറ്റി രൂപികരിച്ചു പരിശോധിച്ചു വരുകയാണ് .

  1. പദ്ധതി അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്ന വസ്തുത .

9 . എന്നാൽ ഇതിനു വിരുദ്ധമായ വാർത്തകളാണ് മാധ്യമങ്ങൾ കഴിഞ്ഞ രണ്ടു ദിവസമായി നൽകുന്നത് .

10.സംസ്ഥാനത്ത് രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ പ്രതിമാസം 16 ലക്ഷം രൂപവീതം ചെലവുണ്ടെന്നും കൊച്ചിയില്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ. ശ്രീധരന്‍ പറയുകയുണ്ടായി. എന്നാൽ ഈ ബാധ്യത ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനാകില്ല .

1 ശ്രീ . ശ്രീധരൻ പദ്ധതി നടപ്പിൽ വരുത്തുവാൻ നല്ല രീതിയിൽ ശ്രമിക്കുന്ന ആളുമാണ് .

14 . പദ്ധതിയെക്കുറിച്ചു ചർച്ച ചെയ്യാൻ ഈ ശ്രീധരൻ സർക്കാരിന് കത്ത് അയച്ചിരുന്നു. അതിനു മറുപടിയും നൽകിയിരുന്നു .

15 . വിശദമായ പദ്ധതി രൂപരേഖ സംബന്ധിച്ചു ചർച്ച നടത്താൻ മീറ്റിങ്ങ് ചേരുന്നത് സംബന്ധിച്ചും സർക്കാർ DMRC യ്ക്ക് കത്തയച്ചിരുന്നു .

16 . ശ്രീ . ശ്രീധരനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീയതിയും സമയവും പിന്നാലെ അറിയിക്കാം എന്നും വ്യക്തമാക്കിയിരുന്നു .

17 . ശ്രീ . ഇ ശ്രീധരന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ ഒരു തടസ്സവും ഇല്ല . അനുമതി നൽകിയില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ എന്തെങ്കിലും തെറ്റിദ്ധാരണയിൽ നിന്നാകാം . DMRC ഉദ്യോഗസ്ഥർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതുമാകാം . സര്‍ക്കാറിനോട് പരിഭവമില്ല എന്ന് ശ്രീധരൻ തന്നെ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട് .

  1. കൂടാതെ DMRC യുടെ ചില ഉന്നത ഉദ്യോഗസ്ഥർ അടക്കം ഡൽഹിയിൽ നിന്നും ഇവിടെ ഡെപ്യുട്ടേഷനിൽ വന്നിട്ടുണ്ട് . ഇവിടെ തുടരുന്നതിൽ ഇവർക്ക് മറ്റു ചില താല്പര്യങ്ങൾ ഉണ്ട് . അവരാണ് മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്താൻ ചുക്കാൻ പിടിക്കുന്നത്

19.അതേസമയം ,ലൈറ്റ് മെട്രോ ഇതുവരെ ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത പദ്ധതിയാണ്. കൊച്ചി മെട്രോ തന്നെ പ്രതിദിനം 18 ലക്ഷത്തോളം രൂപ നഷ്ടത്തിലാണ് മുന്നോട്ടു പോകുന്നത്

20 . ഈ സാഹചര്യത്തിൽ കേന്ദ്ര സഹായം ഇല്ലാതെ ഇത്രയധികം ചെലവ് വരുന്ന ഒരു പദ്ധതി സംസ്ഥാന സർക്കാരിന് അത്രവേഗത്തിൽ തുടർ ആലോചനകൾ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല .

21 . പദ്ധതി നടപ്പിലാക്കണം എന്ന് തന്നെയാണ് പിണറായി സർക്കാർ നിലപാട്

Top