വൈദ്യുത മന്ത്രി എംഎം മണിയെയും ആരിഫ് എംഎല്‍എയെയും വിജിലന്‍സ് കേസില്‍ കുടുക്കാനുള്ള ആര്‍എസ്‌എസ് – ബിജെപി നീക്കത്തിന് കോടതിയുടെ പ്രഹരം

വൈദ്യുതി മന്ത്രിഎംഎം മണിയേയും അരൂര്‍ എംഎല്‍എ ആരിഫിനെയും വിജിലന്‍സ് കേസില്‍ കുടുക്കാനുള്ള ആര്‍എസ്‌എസ് – ബിജെപി നീക്കം പൊളിഞ്ഞു.

അരൂരില്‍ സബ് സ്റ്റേഷന് വേണ്ടി സ്ഥലം വാങ്ങിയതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് കാണിച്ച്‌ ആലപ്പുഴയിലെ ബിജെപി നേതാവ് നല്‍കിയ പരാതിയിന്‍മേലാണ് വിജിലന്‍സ് കോടതി മന്ത്രിയേയും എംഎല്‍എയേയും ഒഴിവാക്കിയത്.

അരൂരില്‍സബ് സ്റ്റേഷനുവേണ്ടി സ്ഥലം വാങ്ങിയതിലും നിര്‍മ്മാണത്തിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും അരൂര്‍ സ്വദേശിയുമായ രാജഗോപാല്‍ അരൂക്കുറ്റിയാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.

മന്ത്രി എംഎം മണി ഒന്നാംപ്രതിയും എംഎല്‍എ ആരിഫ് മൂന്നാംപ്രതിയുമാക്കി വൈദ്യുതി ബോര്‍ഡ് മുന്‍എംഡി കെ ഇളങ്കോവന്‍ അടക്കം എട്ട് പേര്‍ക്കെതിരായിരുന്നു പരാതി.

ഇന്ന് കേസ് പരിഗണിച്ച കോട്ടയം വിജിസന്‍സ് കോടതി വൈദ്യുതി മന്ത്രി എംഎം മണിയേയും എംഎല്‍എ, എഎം ആരിഫിനേയും ഒഴിവാക്കി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Top