വ​നി​താ ഹോ​ക്കി ലോ​ക​ക​പ്പ്: മൂ​ന്ന​ടി​ച്ച്‌ ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ല്‍

Breaking News

ല​ണ്ട​ന്‍: വ​നി​താ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​റ്റ​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ മു​ന്നേ​റി​യ​ത്. ലാ​ല്‍​റെം​സി​യാ​മി(9), നേ​ഹ ഗോ​യ​ല്‍(45), വ​ന്ദ​ന ക​താ​രി​യ(55) എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ചി​ല ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ള്‍ ഇ​റ്റ​ലി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യെ​ങ്കി​ലും ഇ​ന്ത്യ പ്ര​തി​രോ​ധി​ച്ചു.

അ​യ​ര്‍​ല​ന്‍​ഡാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു അ​യ​ര്‍​ല​ന്‍​ഡ് ജ​യി​ച്ചി​രു​ന്നു.

Breaking News
Top