ശാസ്ത്രത്തിനപ്പുറത്തൊരു സ്റ്റീഫൻ ഹോക്കിങ്ങ് ഉണ്ടായിരുന്നു. 1969ൽ അമേരിക്ക വിയറ്റ്നാമിനെതിരെ നടത്തിയ യുദ്ധത്തിൽ വിയറ്റ്നാമിലെ സഖാക്കൾക്കനുകൂലമായി യുദ്ധത്തിനെതിരെ ലണ്ടണിൽ നടത്തിയ മാർച്ചിൽ ഊന്നുവടികളുടെ സഹായത്താൽ പങ്കെടുത്തിട്ടുണ്ട് ചെറുപ്പക്കാരനായ സ്റ്റീഫൻ ഹോക്കിങ്ങ്.

അത് കഴിഞ്ഞ് 30 വർഷങ്ങൾക്ക് ശേഷം ഇറാഖിൽ നടത്തിയ അമേരിക്കൻ അധിനിവേശത്തിനെതിരെയും പലസ്തീനിയൻ ജനതയെ കൊന്നൊടുക്കിയ ഇസ്രായേലിനെതിരെയും നിർഭയം സംസാരിച്ച വ്യക്തിയാണ് സ്റ്റീഫൻ ഹോക്കിങ്ങ്.

നമ്മുടെ കാലത്ത് ജീവിച്ച മഹാനായ ശാസത്രഞ്ജൻ എന്നതിനൊപ്പം തന്നെ സമൂഹത്തിനോട് പ്രതിബദ്ധതയുള്ള മുതലാളിത്തത്തിന്റെ കടുത്ത വിമർശകനായ ഒരാൾ കൂടിയായിരുന്നു ഹോക്കിങ്ങ്സ്.

ലോകത്തിലെ മുതലാളിത്തപാതയെക്കുറിച്ച് ഹോക്കിങ്ങ്സ് പറഞ്ഞത് വായിക്കുക. “മെഷീനുകൾക്ക് നമുക്ക് വേണ്ടതെല്ലാം നിർമിക്കാൻ സാധിക്കുമെങ്കിലും അതിന്റെ പരിണിതഫലം ഉല്പാദിപ്പിക്കപ്പെട്ടവയൊക്കെയും ഏത് രീതിയിൽ വിതരണം ചെയ്യപ്പെടുന്നു എന്നതിനെ ആസ്പദമാക്കിയായിരിക്കും. ഉല്പാദിപ്പിക്കപ്പെട്ടവയൊക്കെയും എല്ലാവർക്കും പങ്കുവെക്കുകയാണെങ്കിൽ ഈ ലോകത്തെ എല്ലാവർക്കും ആർഭാടജീവിതം തന്നെ നയിക്കാൻ സാധിക്കും, എന്നാൽ മെഷീനുകളുടെ മുതലാളിമാർ മാത്രമാണ് ഈ ഉല്പാദകവസ്തുക്കൾക്കുടമകളാവുന്നതെങ്കിൽ ഈ ലോകത്തെ ബഹുഭൂരിപക്ഷം ജനതയും അത്രമേൽ പരിതാപകരമായ അവസ്ഥയിൽ ജീവിതം തുടരേണ്ടിവരും. ഞാൻ കണ്ടിടത്തോളം ലോകം രണ്ടാമത് പറഞ്ഞ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.”

Top