സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരക്കടലില്‍ ഉയര്‍ന്ന തിരമാലയുണ്ടാകാനും സാധ്യതയുണ്ട്.

യമന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ പടിഞ്ഞാറ് – മധ്യ അറബിക്കടലിലും തെക്കന്‍ ഒമാന്‍, യമന്‍ തീരമേഖലയിലും ഏദന്‍ ഉള്‍ക്കടലിലും മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Top