സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഇറാക്കിലെ നഴ്സുമാരുടെ അതിജീവനത്തിന്‍റെ കഥ പറഞ്ഞ ടേക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിങ്ങനെ അവസാനഘട്ട പരിഗണനക്കെത്തിയ 21 സിനിമകളിൽനിന്നാണ് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരങ്ങൾക്ക് ഫഹദ് ഫാസിൽ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ അന്തിമ പട്ടികയിലുണ്ടെന്നാണ് സൂചന.

മികച്ച നടിക്കുള്ള പുരസ്കാരത്തിനായി ടേക് ഓഫിലെ അഭിനയത്തിന് പാർവതിയും ഉദാഹരണം സുജാതയിലെ അഭിനയത്തിന് മഞ്ജുവാര്യരും ഒപ്പമുണ്ടെന്നാണ് വിവരം. മത്സരരംഗത്തുള്ളവയിൽ ഏഴെണ്ണം ബാലചിത്രങ്ങളാണ്. സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മന്ത്രി എ.കെ. ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

Top