സിദ്ധാരാമയ്യ ശാന്തിവന വിട്ടു; സ്ലിമ്മായി

Breaking News

മംഗളൂരു: തടിയും തൂക്കവും കുറച്ച്‌ നിങ്ങളെന്നെ സ്ലിം ആക്കിയെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞ മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ സ്വരംതാഴ്ത്തി കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ചത്തെ യോഗയും ചികിത്സയും കഴിഞ്ഞ് അദ്ദേഹം വ്യാഴാഴ്ച ഉച്ചയോടെ ഉജ്റെ ശാന്തിവന നാച്വറോപ്പതി സെന്‍റര്‍ വിട്ടു.

വയര്‍ ഒതുങ്ങി, നീരുവലിഞ്ഞ മുഖത്തിന് ദൃഢപേശികള്‍ . ഇനി കോണ്‍ഗ്രസ്-ജെ.ഡി.എസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചുമതലകള്‍ ചുറുചുറുക്കോടെ നിര്‍വ്വഹിക്കാം. സ്ഥാപന മേലധികാരി ഡോ. പ്രശാന്ത് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും സിദ്ധാരാമയ്യ നന്ദി പറഞ്ഞു.

സ്ഥാപന തലവന്‍ ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ യാത്ര അയക്കാന്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. മടങ്ങുംവഴി ധര്‍മ്മസ്ഥല മഞ്ചുനാഥ ക്ഷേത്രം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ആരാധനാലയങ്ങളില്‍ നിന്ന് അകന്നു നിന്ന സിദ്ധാരാമയ്യ മറന്നില്ല.

Breaking News
Top