ഹനാന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും, കൈയടിച്ച്‌ സോഷ്യല്‍ മീഡിയ

Breaking News

തിരുവനന്തപുരം: കാറപകടത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാ ചിലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചിലവ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കോളേജ് യൂണിഫോമില്‍ മീന്‍ വില്പന നടത്തി ശ്രദ്ധേയയായ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊടുങ്ങല്ലൂരില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ ആറരയോടെ ദേശീയപാത 17ല്‍ കൊടുങ്ങല്ലൂര്‍ കോതപറമ്ബ് ടൂവീലര്‍ വര്‍ക്ക്‌ഷോപ്പിന് എതിര്‍വശത്ത് വച്ചാണ് അപകടം. അശ്രദ്ധമായി കാറിന് മുന്നിലേക്ക് ചാടിയ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവര്‍ കാര്‍ വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് ഐ ടെന്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.

Breaking News
Top