ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; നട്ടെല്ലിന് പരുക്ക്

Breaking News

കൊച്ചി: കോളേജ്  യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി ജനശ്രദ്ധ നേടിയ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാന് നട്ടെല്ലിന് പരുക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരുക്കേറ്റു.

കൊടുങ്ങല്ലൂരില്‍ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഹനാന്‍. ഒരാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരുക്കുണ്ട്

തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റതോടെയാണ് ഹനാന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകള്‍ വായിച്ചറിഞ്ഞ് സംവിധായകന്‍ അരുണ്‍ഗോപി പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

മീന്‍ വിറ്റും കച്ചവടങ്ങള്‍ നടത്തിയും ഈവന്റ് മാനേജ്‌മെന്റിന് പോയുമൊക്കെയാണ് കൊളേജ് പഠനത്തിനുള്ള പണം ഹനാന്‍ സമ്ബാദിക്കുന്നത്. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാര്‍ഥിനിയാണ് ഹനാന്‍. മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.

Breaking News
Top