ഹെല്‍മറ്റ് നല്ലതല്ലെങ്കില്‍ രണ്ട് വര്‍ഷം തടവ്; രണ്ട് ലക്ഷം രൂപ പിഴയും

Breaking News

കൊച്ചി: ഐഎസ്‌ഐ ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് നിര്‍മ്മാണവും വില്‍പ്പനയും ക്രിമിനല്‍ കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില. വഴിയോരങ്ങളില്‍ ഹെല്‍മറ്റ് വില്‍പ്പന ഇപ്പോഴും സജീവമായി തുടരുന്നു. ഉത്തരവ് ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവും കുറഞ്ഞത് രണ്ടരലക്ഷം രൂപയുമാണ് പിഴയുമാണ് ശിക്ഷ.രണ്ട് മാസം മുന്‍പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

വണ്ടിയോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാറുണ്ടെങ്കിലും പലതും നിലവാരമില്ലാത്തതാണെന്നാണ് ആക്ഷേപം. രാത്രിയിലും ഹെല്‍മറ്റ് പരിശോധന നടത്തണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും അത് പൂര്‍ണമായും നടപ്പാക്കിയിട്ടില്ല.

രേഖകള്‍ പ്രകാര കഴിഞ്ഞ വര്‍ഷം 15,305 ഇരുചക്രവാഹനാപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. അപകടത്തില്‍ 1349 പേര്‍ മരിച്ചതായാണ് കണക്ക്. തലയ്‌ക്കേറ്റ ക്ഷതമാണ് അപകടകാരണം. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയുമായിരുന്നു. പലരും ഹെല്‍മറ്റ് ധരിക്കുന്നത് തലയുടെ സംരക്ഷണത്തിനല്ലെന്നും പൊലീസില്‍ നിന്നും രക്ഷനേടാനാണെന്നും ആക്ഷേപമുണ്ട്.

നിലവാരമുള്ള ഹെല്‍മറ്റ് ശരിയായി ധരിച്ചാല്‍ മരണസാധ്യത 40 ശതമാനവും ഗുരുതര പരുക്കുണ്ടാകാനുള്ള സാധ്യത 70 ശതമാനം കുറയ്ക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. താടിയെല്ല് ചുറ്റുന്ന സ്ട്രാപ്പ് മുറിക്കിയാണ് ഹെല്‍മറ്റ് ധരിക്കേണ്ടത്. താടിഭാഗം ഉള്‍പ്പടെ തലയ്ക്കും മുഖത്തിനും സംരക്ഷണം നല്‍കുന്ന പൂര്‍ണമുഖാവരണമുള്ള ഹെല്‍മറ്റാണ് സുരക്ഷിതം.

Breaking News
Top