അവരവരുടെ ശമ്പളം കൊണ്ട് ജീവിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് പിണറായി വിജയന് തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ തയ്യാറകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നമുക്ക് അര്‍ഹതപ്പെട്ടത് കൈയില്‍വെച്ച് കൊണ്ട് ജീവിതം മുന്നോട്ട് പോകാന്‍ നമ്മള് തയ്യാറാവണം. സര്‍ക്കാരിനെ സേവിക്കുമ്പോള്‍ സാധാരണരീതിയില്‍ ജീവിക്കാനാവശ്യമായ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ ഒരവസ്ഥ കിട്ടുന്നത് കൊണ്ട് തൃപ്തരാകുന്നില്ലെന്നതാണ്. ജീവനക്കാരില്‍ ഒരു വിഭാഗത്തില്‍ ഒരു തരം ആര്‍ത്തിവന്നുപെടുകയുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി കിട്ടുന്നതെല്ലാം പോരട്ടെയെന്നാണ്.
Month: September 2017
പരാതികള്‍ ഇനി നേരിട്ട് നല്‍കാം; മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ഒരുങ്ങി
തിരുവനന്തപുരം> കേരള ജനത നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിനായി പുതിയ സംവിധാനമൊരുക്കി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം വഴിയാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പ്രശ്നങ്ങളും പരാതികളും ഈ സംവിധാനം വഴി തന്നെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പരാതികള്‍ അതിവേഗം പരിശോധിച്ച് പരിഹാരം കാണുന്നതിന് പുതിയ സംവിധാനം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. http://cmo.kerala.gov.in/ എന്ന ലിങ്കില്‍ പരാതി നല്‍കുന്നത് സംബന്ധിച്ച
വാര്‍ത്തകള്‍ ആദ്യം കൊടുക്കുന്നതിനല്ല സത്യം കൊടുക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടത്
വാര്‍ത്തകള്‍ ആദ്യം കൊടുക്കുന്നതിനല്ല സത്യം കൊടുക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടത് തിരുവനന്തപുരം: വാര്‍ത്തകള്‍ ആദ്യം കൊടുക്കുന്നതിനല്ല മറിച്ച് സത്യം കൊടുക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാങ്കേതിക വളര്‍ച്ച വാര്‍ത്തകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്തിട്ടില്ല. സത്യം അറിയുന്നതിലുപരി ആസ്വദിപ്പിക്കുന്ന തരത്തിലുള്ള സമീപനം മാധ്യമധര്‍മം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയില്‍ ദുര്‍ബലനായി, വേങ്ങര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകും: കെ.ടി. ജലീല്‍
കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയില്‍ ദുര്‍ബലനായി, വേങ്ങര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകും: കെ.ടി. ജലീല്‍ മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പിണറായി വിജയന് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ഇലക്ഷന് പരിപാടിയില്‍ പങ്കെടുത്താണ് മന്ത്രി ഈ അഭിപ്രായം വ്യക്തമാക്കിയത്. മുസ്ലീം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ദുര്‍ബലനായി മാറിയെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി ഏറെ ദുര്‍ബലനായി മാറിയിരിക്കുകയാണ്. ഇതിനു തെളിവാണ് കെ.എന്‍.എ. ഖാദറിന്റെ സ്ഥാനാര്‍ഥിത്വമെന്നും മന്ത്രി. സിപിഎമ്മിന്റെയും
കൊച്ചിയില്‍ നടന്നത് കമ്യൂണിസ്റ്റ് ഉച്ചകോടി
കൊച്ചിയില്‍ നടന്നത് കമ്യൂണിസ്റ്റ് ഉച്ചകോടി കൊച്ചിയില്‍ സെപ്തംബര്‍ 23, 24 തീയതികളില്‍ നടന്ന ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് - ഇടതുപക്ഷപാര്‍ടികളുടെ സെമിനാര്‍ ചരിത്രപ്രധാനമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സിപിഐ എം എന്തിന് ഇത്തരമൊരു സമ്മേളനത്തിന് മുന്‍കൈയെടുത്തു എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. സാര്‍വദേശീയ സംഭവവികാസങ്ങള്‍ സ്വന്തം രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയത്തിലും ഭരണനടപടികളിലും ജനജീവിതത്തിലും വലിയതോതില്‍ സ്വാധീനംചെലുത്തും. ഈ പ്രവണത മുമ്പത്തേക്കാള്‍ ശക്തമാണ് ഇന്ന്. അതിനാല്‍ നമ്മുടെ അയല്‍രാജ്യങ്ങളിലെ ജനങ്ങളും ഇടതുപക്ഷ പുരോഗമനശക്തികളും തമ്മിലുള്ള
മദ്യവിരുദ്ധ സമിതിയുടെ നേതാവായ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം മദ്യപിച്ച്, പണം വച്ച് ചീട്ടുകളിച്ചുകൊണ്ടിരിക്കെ പൊലീസ് പിടിയിലായി.
മദ്യവിരുദ്ധ സമിതിയുടെ നേതാവായ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം മദ്യപിച്ച്, പണം വച്ച് ചീട്ടുകളിച്ചുകൊണ്ടിരിക്കെ പൊലീസ് പിടിയിലായി. മദ്യവിരുദ്ധ സമിതിയുടെ നേതാവായ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം മദ്യപിച്ച്, പണം വച്ച് ചീട്ടുകളിച്ചുകൊണ്ടിരിക്കെ പൊലീസ് പിടിയിലായി. മുസ്ളീംലീഗ് ജില്ലാ കമ്മിറ്റിയംഗവും മണ്ഡലം പ്രസിഡന്റുമായ ബാങ്ക് ഡയറക്ടറുമായ തൈക്കാട് രാമനത്ത് അബൂബക്കര്‍ ആണ് ഗുരുവായൂർ അർബൻ ബാങ്കിനകത്ത് വച്ച് ചീട്ടുകളിക്കിടെ പിടിയിലായത് . ബാങ്ക് കെട്ടിടത്തിനുള്ളില്‍ രാത്രി സമയം ലൈറ്റ് കണ്ട് നാട്ടുകാര്‍ വിവരം
പിണറായിസര്‍ക്കാര്‍, പരിമിതികളെക്കുറിച്ച് പറയാതെ, സാധ്യതകളെ സാധ്യമാക്കുന്നു
ഷാര്‍ജ ഭരണാധികാരിയായ ഷേഖ് സുല്‍ത്താന്‍ ബിന്‍മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി പ്രശ്നങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനത്തെപ്പറ്റി ടി വി ഹിക്മത്ത് എഴുതുന്നു കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലാണ് പ്രവാസി സമൂഹം. അതില്‍ തന്നെ ജീവിതപ്രയാസത്ത്തിന്റെ ഭാഗമായി കടല്‍ കടന്ന ഗള്‍ഫ് പ്രവാസികളുടെ പങ്ക് ഏറ്റവും പ്രധാനവും. പലപ്പോഴും നമ്മള് സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. ആ സര്‍ക്കാരുകളെല്ലാം പ്രവാസികളെക്കുറിച്ച് വാതോരാതെ സംസാരിച്ചിട്ടുമുണ്ട്. കണ്ണീരൊഴുക്കിയിട്ടുമുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന സാധ്യതകളെ എത്രകണ്ട് ഉപയോഗപ്പെടുത്തി
ജയിലുകളില്‍ കഴിയുന്ന മലയാളികളെ നാട്ടിലേക്ക് തിരിച്ചയക്കില്ല, അവര്‍ക്ക് നല്ല ജോലി നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരി
ജയിലുകളില്‍ കഴിയുന്ന മലയാളികളെ നാട്ടിലേക്ക് തിരിച്ചയക്കില്ല, അവര്‍ക്ക് നല്ല ജോലി നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരം: ഗുരതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി. ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്
ആരാണ് ‘യഥാര്‍ത്ഥത്തില്‍’ ഇന്ത്യ ഭരിക്കുന്നത് !!പിണറായി വിജയന് അഭിനന്ദന പ്രവാഹം
ആരാണ് ‘യഥാര്‍ത്ഥത്തില്‍’ ഇന്ത്യ ഭരിക്കുന്നത് ? സൂപ്പര്‍ ‘പ്രധാന’ മുഖ്യമന്ത്രിയായി ഷാര്‍ജ ഭരണാധികാരിയെ കേരളത്തിലെത്തിച്ച് ഇന്ത്യയിലെ മൊത്തം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ പ്രഖ്യാപിപ്പിച്ച പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ അമ്പരന്ന് നില്ക്കുകയാണിപ്പോള് ബി.ജെ.പി കേന്ദ്ര നേതൃത്വവും കേന്ദ്ര സര്‍ക്കാറും. ഒരു ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അധികാര പരിധിയിലെ കാര്യങ്ങളാണ് ചെയ്തതെന്ന് വാദിക്കുമ്പോള്‍ തന്നെ ഇത് ഓവറായില്ലേ എന്നാണ് കേന്ദ്രത്തിലെ പ്രമുഖരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ഒരു കേന്ദ്ര മന്ത്രിയുണ്ടായിട്ടും അദ്ദേഹത്തെപോലും അടുപ്പിക്കാതെ
ഷാർജ ഭരണാധികാരിയെ അവഹേളിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഷാർജ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു
ഷാർജ ഭരണാധികാരിയെ അവഹേളിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഷാർജ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു ഷാര്‍ജാ ഭരണാധികാരിയെ പരിഹസിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിച്ച പരിപാടി പിണാറായി സര്‍ക്കാരിനെ അപഹസിക്കാന്‍ വേണ്ടി ഷാർജ ഭരണാധികാരിയെ അവഹേളിക്കുന്ന വാര്‍ത്ത നല്കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രവാസി മലയാളികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരം 188 ഇന്ത്യക്കാരെ ജയിലുകളിൽ നിന്ന് മോചിപ്പിക്കുക മാത്രമല്ല അവര്‍ക്ക് ഷാര്‍ജയില്‍ തന്നെ ജോലി ചെയ്യാൻ കൂടി അവസരം ഉണ്ടാക്കിയ