ഇങ്ങിനെ ആവണം മുഖ്യമന്ത്രി.വാക്ക് പാലിച്ചുകൊണ്ട്‌ പിണറായി വിജയന്‍

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച കാഴ്ചപരിമിതിയുള്ള കുട്ടികൾക്ക് 24 മണിക്കുറിനുള്ളില്‍ മുഖ്യമന്ത്രിയുടെ സമ്മാനമെത്തി. നവംബര്‍ രണ്ടിന് വൈകിട്ടാണ് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ 1 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം കുട്ടികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങളുന്നയിച്ചത്. വിശേഷങ്ങള്‍ തിരക്കിയും മധുര പലഹാരങ്ങള്‍ നല്‍കിയും കുട്ടികളോടൊപ്പം സ്‌നേഹപൂര്‍വം സമയം ചെലവിട്ട മുഖ്യമന്ത്രി കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് വാക്കുനല്‍കിയിരുന്നു. യു.പി. തലം മുതലുള്ള 20 കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കണമെന്നായിരുന്നു

കമല്‍ ഹാസനെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് സംഘപരിവാര്‍-പ്രതിഷേധവുമായി പിണറായി വിജയന്‍

  കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വർഗീയ ശക്തികളെ നിയമപരമായി നേരിടണം. കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകണം. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമൽഹാസനെ നിശബ്ദനാക്കാൻ ഇത്തരം കൊലവിളികൾക്കും ഭീഷണികൾക്കും ആവില്ല. മഹാത്മജിക്കും ഗോവിന്ദ് പൻസാരെ, ധാബോൽക്കർ, കലബുർഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകൾ

കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ മുക്തകണ്ഠം പ്രശംസിച്ച് തമിഴ് മാധ്യമങ്ങള്‍

കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ മുക്തകണ്ഠം പ്രശംസിച്ച് തമിഴ് മാധ്യമം.!! പിണറായി വിജയനെ പുകഴ്ത്തി തമിഴ് മാധ്യമങ്ങളും. തമിഴ്നാട്ടിലെ ഏറ്റവും പ്രചാരമുള്ള മാസികയായ വികടനിലാണ് പിണറായിയെ പുകഴ്ത്തി ലേഖനം വന്നത്. മഹാനായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് വികടനിലെ ലേഖനത്തിൽ പറയുന്നു...കുറേക്കാലത്തിന് ശേഷമാണ് ആരെയെങ്കിലും പുകഴ്ത്തിപ്പറയാൻ അവസരം കിട്ടുന്നത് എന്നുപറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത് തന്നെ... പിണറായിയെ അടുത്ത വാചകത്തിൽ അഭിനന്ദിക്കുന്നു. അയൽ വാസിയുടെ അഭിനന്ദനമാണിതെന്നും അവർ പറയുന്നു. സ്വന്തം നാട്ടിൽ ഒരു സർക്കാരുണ്ടോ

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ “നാം മുന്നോട്ട്’ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള ചാനലുകളിലൂടെ ഉടന്‍ പ്രേക്ഷകരുടെ മുന്നിലേക്ക്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ “നാം മുന്നോട്ട്’ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള ചാനലുകളിലൂടെ ഉടന്‍ പ്രേക്ഷകരുടെ മുന്നിലേക്ക്. ഒന്നിലേറെ ചാനലുകളില്‍ ഒരേ സമയത്തായിരിക്കും ഈ 22 മിനിട്ട് പരിപാടി. ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. വൈകാതെ പരിപാടി സംപ്രേഷണം ആരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്കനോളജി (സിഡിറ്റ്

ഒക്ടോബര്‍ വിപ്ലവം ഒരവലോകനം

പത്രങ്ങളുടെ പ്രസിദ്ധീകരണം തടയാൻ തീരുമാനിച്ചു. 1917 ജൂലൈയിലെ കലാപത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയച്ചവരെ മുഴുവൻ വീണ്ടും തടവിലാക്കി. ബോൾഷേവിക് നിയന്ത്രണത്തിലായിരുന്ന മിലിട്ടറി റവല്യൂഷനറി കമ്മറ്റി അഗങ്ങളുടെ മേൽ ക്രിമിനൽ നടപടികളും ആരംഭിച്ചു. നവംബർ 6 ന് പത്രങ്ങളുടെ പ്രസിദ്ധീകരണം ഗവണ്മെന്റു തടഞ്ഞു. എങ്കിലും 7 നു തന്നെ അവ തുടർന്നു പ്രസിദ്ധീകരിക്കുന്നതിൽ മിലിട്ടറി റവല്യൂഷണറി കമ്മിറ്റി വിജയിച്ചു. സ്ഥിതിഗതികളെ നേരിടാൻ കോറൻസ്കി, കൗൺസിൽ ഓഫ് ദി റിപ്പബ്ലിക്കിന്റെ സഹായം തേടി.

Top