ലോകത്ത് ഏതുകോണിലും പറന്നിങ്ങാനും വന്‍നാശം വിതയ്ക്കാനും കഴിയുന്ന ആണവ ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമാക്കാന്‍ ചൈന ഒരുങ്ങുന്നു.

ലോകത്ത് ഏതുകോണിലും പറന്നിങ്ങാനും വന്‍നാശം വിതയ്ക്കാനും കഴിയുന്ന ആണവ ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമാക്കാന്‍ ചൈന ഒരുങ്ങുന്നു. അമേരിക്കയും ജപ്പാനും ആസ്ട്രേലിയയും ഇന്ത്യയും ചേര്‍ന്ന് ഇന്‍ഡോ- പസഫിക് മേഖലയിലെ സൈനികസുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ ചതുര്‍രാഷ്ട്ര സഖ്യം രൂപീകരിച്ച്‌ ദിവസങ്ങള്‍ക്കമാണ് ചൈനയുടെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. മേഖലയില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരെ ശക്തമായ താക്കീത് നല്‍കി ചൈന രംഗത്തെത്തിയിരുന്നു. റഷ്യയുടെ പിന്തുണയും ഇക്കാര്യത്തില്‍ ചൈനയ്ക്കുണ്ട്. ഇത്തരത്തില്‍

തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പിടിയിലായത് വലിയവിള സ്വദേശിയായ ആനന്ദ്

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരസഭയില്‍വച്ച്‌ മേയര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വലിയവിള സ്വദേശി ആനന്ദിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. വലിയവിളയിലെ തന്നെ കൗണ്‍സിലറായി ജയിച്ചെത്തിയ ആളാണ് മേയര്‍ വി.കെ പ്രശാന്ത്. നഗരസഭയില്‍ വച്ച്‌ കഴിഞ്ഞദിവസം ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ സി.പി.എം ബിജെപി കൗണ്‍സില്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മേയര്‍ പ്രശാന്തിന് പരിക്കേറ്റത്. കാലിനും കഴുത്തിനും പരിക്കേറ്റ മേയര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബിജെപി കൗണ്‍സിലര്‍മാര്‍ക്ക്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കഴക്കൂട്ടം പൊലീസിന്റെ ക്രൂരമര്‍ദ്ദനം; മര്‍ദ്ദനം ആര്‍എസ്എസ്-ബിജെപി ആക്രമണം ചോദ്യംചെയ്തതിന്; മുഖ്യമന്ത്രി പിണറായി ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

ആര്‍എസ്എസ് ചായ്‌വുള്ള പൊലീസുകാരാണ് രാജീവിനെ മര്‍ദിച്ചത്. ആര്‍എസ്എസ്-ബിജെപി ആക്രമണങ്ങള്‍ ചോദ്യംചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കഴക്കൂട്ടം പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കുളത്തൂര്‍ സ്വദേശിയായ രാജീവിനെയാണ് കഴക്കൂട്ടം പോലീസ് മര്‍ദിച്ചത്. ആര്‍എസ്എസ് ചായ്‌വുള്ള മനു എന്ന പൊലീസുകാരനാണ് രാജീവിനെ മര്‍ദിച്ചത്. ഈ കഴിഞ്ഞ ശനിയാഴ്ചയാണ് രാജീവിനെ കഴക്കൂട്ടം എസ്‌ഐയും സിഐയും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുന്നത്. സിപിഐഎം പ്രവര്‍ത്തകരെ ആക്രമിക്കുമെന്ന് ആക്രോഷിച്ച ആര്‍എസ്എസുകാരനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച രാജീവിനെ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന് സിഐ അജയകുമാര്‍ കൈമാറി. തുടര്‍ന്ന്

മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാര്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നാല് മന്ത്രിമാരേയും അതിനാല്‍ അയോഗ്യരാക്കണമെന്നുമാണ് ആവശ്യം. സിപിഐ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍ കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ എന്നീ മന്ത്രിമാരാണ് യോഗം ബഹിഷ്‌കരിച്ചത്.  മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതി പരാമര്‍ശം വന്ന ശേഷം നടന്ന മന്ത്രിസഭാ

കൊലക്കേസില്‍ അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ വിധിച്ച ജഡ്ജിയുടെ മരണം കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന കേസിലെ ജഡ്‌ജിയുടെ മരണത്തില്‍ സംശയമുന്നയിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ബ്രിജ്‌ഗോപാല്‍ ഹരികൃഷ്‌ണ ലോയയുടെ ബന്ധുക്കളാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. കാരവന്‍ മാഗസിനിലെ നിരഞ്ജന്‍ താക്ക്‌ലേ വിവിധ ഘടങ്ങളിലായി ലോയയുടെ കുടുംബാംഗങ്ങളുമായി നടത്തിയ അഭിമുഖങ്ങളിലാണ് പുതിയെ വെളിപ്പെടുത്തല്‍ 2014 ഡിസെബര്‍ ഒന്നിനാണ് ജസ്റ്റിസ് ബി എച്ച് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്‌പൂറില്‍ സഹപ്രവര്‍ത്തകനായ മറ്റൊരു

മുസ്ലിംലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ ആര്‍എസ്എസ് പഠനശിബിരം

താനൂര്‍ > മുസ്ലിംലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂള്‍ ആര്‍എസ്എസ് പഠനശിബിരത്തിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധം ശക്തം. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് നേതാവ് സി പി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എഎംയുപി സ്‌കൂളിലാണ് ആര്‍എസ്എസിന്റെ പഠനശിബിരം നടത്തിയത്. കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകത്തിന് ഒരുവര്‍ഷം പൂര്‍ത്തിയായ ദിനംതന്നെ ഘാതകരായ ആര്‍എസ്എസിന് പഠനശിബിരത്തിന് സ്‌കൂള്‍ അനുവദിച്ച മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  പഠനശിബിരത്തിന്റെ മറവില്‍ ഫൈസല്‍ കൊലപാതക വിജയാഘോഷം നടത്തുകയായിരുന്നു

ലോക സുന്ദരി പട്ടത്തിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിന്റെ പദ്ധതി- ഹരിയാന വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി കവിത ജെയിന്‍

പതിനേഴ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്ക് ഒരു ഹരിയാനക്കാരിയിലൂടെ ലോക സുന്ദരി പട്ടം എത്തിയതിന് കാരണം ബിജെപി സര്‍ക്കാരിന്റെ പദ്ധതിയെന്ന് ഹരിയാന മന്ത്രി. ഹരിയാന വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി കവിത ജെയിനാണ് മാനുഷി ചില്ലറുടെ ലോക സുന്ദരി പട്ടത്തിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിന്റെ പദ്ധതിക്ക് നല്‍കിയത്. ബിജെപി സര്‍ക്കാര്‍ ആവിഷ്‍കരിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ വിജയമാണ് മാനുഷിയുടെ നേട്ടത്തിന് കാരണമെന്ന് കവിത പറയുന്നു. മാനുഷിയുടെ നേട്ടം

ദേശീയ പതാകയുടെ മുകളില്‍ ബിജെപി കൊടി കെട്ടി ;യു പി മുഖ്യമന്ത്രി യോഗിയുടെ രാജ്യസ്നേഹം ഇങ്ങനെയും

ബിജെപി റാലിയില്‍ ദേശിയ പതാകയെ അപമാനിച്ചു. ദേശീയപതാകയെക്കാള്‍ ഉയരത്തില്‍ ബിജെപിയുടെ കൊടികെട്ടിയാണ് അപമാനിച്ചത്. ഗാസിയാബാദിലെ രാംലീല മൈതാനത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയിലാണ് ബിജെപി ദേശീയ പതാകയെ അപമാനിച്ചത്. റാലി നടക്കുന്ന മൈതാനത്തിന് മുന്നിലെ ജവഹര്‍ ഗെയ്റ്റില്‍ ദേശീയപതാകയുണ്ടായിരുന്നു. എന്നാല്‍ ഇതു ഗൌനിക്കാതെ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാകയ്ക്കും മുകളില്‍ ബിജെപി കൊടി കെട്ടുകയായിരുന്നു. കവാടത്തിന് മുകളില്‍ കയറി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടി കെട്ടിയതിന് പത്രപ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കാന്‍

മന്ത്രിക്കൊപ്പം ശബരിമല ദര്‍ശനം:അപവാദപ്രചരണം; പരാതിയുമായി വനിതാ ഉദ്യോഗസ്ഥ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

മന്ത്രി കെ കെ ശൈലജക്കൊപ്പമെത്തി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില ആചാര ലംഘനം നടത്തിയെന്നാണ് പ്രചാരണം. ഇതിനെ തുടര്‍ന്ന് സി ജെ അനില മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ശബരിമല സന്നിധാനത്ത് പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ കെ ശൈലജ സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ

ചൈനീസ് ബഹിരാകാശനിലയം എവിടെ വീഴും; ആശങ്കയോടെ കേരളവും

ബിയജിംഗ്: നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശനിലയം ഭൂമിയില്‍ തകര്‍ന്നു വീണു പൊട്ടിത്തെറിക്കും എന്നു ശാസ്ത്രലോകം. ചൈനയുടെ തിയോങ് ബഹിരാകാശ സ്‌റ്റേഷന്‍റെയാണ് നിയന്ത്രണം വിട്ടത്. 8.5 കിലോ ഭാരം വരുന്ന നിലയം അടുത്ത ജനുവരി, മാര്‍ച്ച് മാസത്തിനിടയ്ക്കു ഭൂമിയില്‍ പതിക്കും എന്നു യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. 12 മീറ്ററാണു നിലയത്തിന്‍റെ നീളം. ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചലസ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ടോക്കിയോ തുടങ്ങിയ

Top