സഖാവ് MM മണി തകർത്തു. കെ.മുരളീധരനെ തേച്ചൊട്ടിച്ചു.

സഖാവ് MM മണി തകർത്തു. കെ.മുരളീധരനെ തേച്ചൊട്ടിച്ചു. ആ മാന്യ അദ്ദേഹം എന്നെ കുറിച്ച് എന്തോ പറഞ്ഞതായി ഞാന്‍ വായിച്ചു. ''വീരപ്പനെപ്പോലെയാണെന്നോ മറ്റോ''. '' മാന്യ അദ്ദേഹത്തെപ്പോലെ ഓടിളക്കി വന്ന് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായവനല്ല ഞാൻ . MLA സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റു മന്ത്രിസ്ഥാനം രാജിവെച്ച മാന്യ അദ്ദേഹം ഒന്ന് മനസിലാക്കണം ജനങ്ങളുടെ വോട്ട് കിട്ടി ജയിച്ചു അവരുടെ ജനപിന്തുണയോടെ എം.എല്‍.എ ആയി പിന്നെ മന്ത്രിയായതാണ് ഞാൻ പിന്നെ നിങ്ങളെപ്പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ തലേന്ന് വിദേശത്തു നിന്ന് വന്ന്

ജപ്പാന്‍ കേരളത്തില്‍ മുതല്‍ മുടക്കും- പിണറായി വിജയനുമായി ജപ്പാന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി

സംസ്ഥാനത്ത് ജപ്പാന്‍റെ മാനുഫാക്ചറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ കെന്‍ജി ഹിരാമസൂ പറഞ്ഞു. അദ്ദേഹവുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് വാഗ്ദാനം. കേരളത്തില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ജപ്പാനുമായി സഹകരിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചപ്പോഴാണ് മാനുഫാക്ചറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിഗണിക്കാമെന്ന് അംബസിഡര്‍ പറഞ്ഞത്. ഏതൊക്കെ മേഖലകളില്‍ സാങ്കേതിക വിദ്യ ലഭ്യമാക്കണമെന്നും നിക്ഷേപം നടത്തണമെന്നും ഈ സ്ഥാപനത്തിന് തീരുമാനിക്കാന്‍ കഴിയും. ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന റബ്ബറിന്‍റെ 90 ശതമാനവും കേരളത്തില്‍ നിന്നാണെന്ന്

നഗരത്തിലെ പാവങ്ങള്‍ വിശന്നു വലഞ്ഞപ്പോള്‍ ഭക്ഷണപ്പൊതിയുമായി അവര്‍ എത്തി. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലും പരിസരത്തുമായിരുന്നു ഒരു കൂട്ടം യുവതീ യുവാക്കളുടെ ഭക്ഷണവിതരണം

  നഗരത്തിലെ പാവങ്ങള്‍ വിശന്നു വലഞ്ഞപ്പോള്‍ ഭക്ഷണപ്പൊതിയുമായി അവര്‍ എത്തി. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലും പരിസരത്തുമായിരുന്നു ഒരു കൂട്ടം യുവതീ യുവാക്കളുടെ ഭക്ഷണവിതരണം ഇക്കാലത്തും വിശക്കുന്നവര്‍ക്ക് ഭക്ഷണവുമായെത്താനൊക്കെ തയ്യാറാവുന്ന യുവാക്കളുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ നിങ്ങള്‍ കോഴിക്കോട്ടെ രക്തദാതാക്കളുടെ സംഘത്തെ പരിചയപ്പെടണം. രക്തം ദാനം ചെയ്യുന്നത് പോലെ പ്രധാനമാണ് ഭക്ഷണം നല്‍കുന്നതുമെന്ന് ഇവര്‍ കരുതുന്നു. കോഴിക്കോട്ടെ രക്തദാതാക്കളുടെ സംഘമാണ് തെരുവുകളില്‍ വിശന്നിരിക്കുന്നവര്‍ക്ക് ആശ്വാസമായെത്തിയത്. നാന്നൂറ് ഭക്ഷണപ്പൊതികളാണ് ഇവര്‍ ഹര്‍ത്താല്‍ ദിനത്തില്‍ വിതരണം ചെയ്തത്. ഹര്‍ത്താലിന് പുറമേ

രമേശ് ചെന്നിത്തലയുടെ പിടിപ്പുകേട് “പടയോട്ടം” തിരുവനന്തപുരം എത്തുമ്പോള്‍ യു ഡി എഫ് പിളരും

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ്സ് യു.ഡി.എഫ് വിട്ടത്. മറ്റൊരു പ്രധാന ഘടകകക്ഷിയായ ജനതാദള്‍ കൂടി പടിയിറങ്ങുമ്പോള്‍ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിന്റെ പിടിപ്പുകേടിനെ കുറിച്ചാണ് കോണ്‍ഗ്രസ്സിനുള്ളില്‍ ചര്‍ച്ച പൊടി പൊടിക്കുന്നത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ അതിന് കീഴില്‍ മന്ത്രിയാകാന്‍ ഇല്ല എന്ന രഹസ്യ നിലപാട് സ്വീകരിച്ചാണ് കെ.എം. മാണി യു.ഡി.എഫ് മുന്നണി വിട്ടത്. ബാര്‍ കോഴ കേസില്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന

വാക്കുപാലിച്ച് പിണറായി വിജയന്‍- പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി

സി.കെ. വിനീതിന് സര്‍ക്കാര്‍ ജോലി പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

സഖാവ് എം സ്വരാജ് റാസൽഖൈമയിൽ

റാസൽഖൈമ “ചേതന”സംഘടിപ്പിക്കുന്ന. യു എ ഇ 46- മത് ദേശീയദിനാഘോഷം ഡിസംബർ 1 ന് വൈകീട്ട് 6 മണിക്ക് റാസൽ ഖൈമ ഇന്ത്യൻ പബ്ലിക്ക് സ്കൂളിൽ... ചടങ്ങിൽ യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് സഖാവ് എം സ്വരാജ് (M L A) യും മനോരമ ചാനൽ ചീഫ്‌ ന്യൂസ്‌ പ്രൊഡൂസർ ഷാനി പ്രഭാകരനും പങ്കെടുക്കും. വൈകീട്ട്‌ 6 മണിമുതൽ ആരംഭിക്കുന്ന പരിപാടിയിൽ യു എ യുടെ കലാപൈതൃകം വിളിച്ചോതുന്ന നിരവധി പരിപാടികൾ

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു.

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കോഴിക്കോട് കളക്ടറായിരുന്നപ്പോള്‍ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കിയ പ്രശാന്ത് നായര്‍ “കളക്ടര്‍ ബ്രോ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്നും, വഴിപാടുകൾ ബഹിഷ്‌കരിക്കണമെന്നുമുള്ള ആർ.എസ്.എസ് ആഹ്വാനം ജനം തള്ളി. ശബരിമലയിൽ റെക്കോർഡ് വരുമാനം

ശബരിമല: ക്ഷേത്രങ്ങളിലെ സ്വത്ത് മുഴുവൻ സംസ്ഥാന സർക്കാർ കൊള്ളയടിക്കുകയാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ ആർഎസ്എസിനും വലിയ തിരിച്ചടി. ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്നും, വഴിപാടുകൾ ബഹിഷ്‌കരിക്കണമെന്നുമുള്ള ആർഎസ്.എസ് ആഹ്വാനം ജനം തള്ളി. നടതുറന്ന് 11 ദിവസം പിന്നിടുമ്പോൾ ശബരിമല നടവരവിൽ റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 8.86 കോടി രൂപയാണ് അധികം ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം 33.09 കോടി രൂപയാണ് ലഭിച്ചതെങ്കിൽ ഇത്തവണ 41.95 കോടി രൂപയായി ഉയർന്നു. 18.17 കോടി

Top