ശബരിമലയിലെ പുണ്യം പൂങ്കാവനത്തെ പ്രകീര്‍ത്തിച്ച് മന് കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍ തേടിയ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതിക്ക് രൂപം നല്കിയ ശബരിമല സ്പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന് ഐപിഎസിനേയും അദ്ദേഹം മന് കീ ബാത്തില്‍ അനുമോദിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഐപിഎസുകാരന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ കേരള പൊലീസിനുള്ള അംഗീകാരംകൂടിയാണ്. രാജ്യത്താകെ വ്യാപിച്ച സ്റ്റുഡന്റ്സ് പൊലീസ് പദ്ധതിയുടെ സൃഷ്ടാവും
Month: December 2017
അമ്മയുടെ മരണവാർത്തയറിഞ്ഞ് പ്രവാസി മലയാളി ഹൃദയംപൊട്ടി മരിച്ചു
ദുബായ്: അമ്മയുടെ മരണവാർത്തയറിഞ്ഞ് പ്രവാസി മലയാളി ഹൃദയംപൊട്ടി മരിച്ചു. ദുബായിയിലെ ഉം അൽ ഖ്വയ്നിൽ 20 വർഷമായി തുന്നൽക്കടയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനിൽ കുമാർ ഗോപിനാഥനാണു അമ്മയുടെ മരണവാർത്തയറിഞ്ഞ് കുഴഞ്ഞുവീണു മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അനിൽ കുമാറിന്റെ അമ്മ കൗസല്യ മരിക്കുന്നത്. അന്നുതന്നെ ദുബായിയിലുള്ള അനിലിന്റെ സഹോദരൻ സന്തോഷ് ഇതു സംബന്ധിച്ച് വിവരമറിയിച്ചു. സന്തോഷ് അന്നുതന്നെ കൊല്ലത്തെ വീട്ടിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച നാട്ടിലേക്കു പുറപ്പെടാനിരിക്കെ, അന്നു രാവിലെ അനിൽ
മേഘാലയയിലും ത്രിപുരയിലും കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി, രാജിവെച്ച എംഎല്‍എമാര്‍ ബി ജെ പിയില്‍.
മേഘാലയയിലും ത്രിപുരയിലും ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ കൂട്ടരാജി. മേഘാലയയില്‍ രണ്ട് മന്ത്രിമാരടക്കം എട്ട് സിറ്റിങ് എംഎല്‍എമാരാണ് രാജിവെച്ചത്. എന്‍പിപിയില്‍ ചേരുമെന്ന് രാജിവച്ചവര്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ സാങ്കേതികമായി ന്യൂനപക്ഷമായി.ത്രിപുരയില്‍ കോണ്‍ഗ്രസ്സിലെ ഒരാള്‍ ഒഴികെ മറ്റെല്ലാരും ബി ജെ പിയില്‍ എത്തിക്കഴിഞ്ഞു. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ആറിനാണു നിയമസഭാ കാലാവധി തീരുന്നത്. മന്ത്രിമാരായ സ്നിയവലാങ് ധര്, കമിങോന്‍ വൈബോണ്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ
അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞു പാര്‍ട്ടിയെ നിരന്തരമായി നാണം കെടുത്തി, ജെ ആര് പദ്മകുമാര്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് ബിജെപി
പാര്‍ട്ടിയെ നാണം കെടുത്തും വിധം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പ്രമുഖ ബിജെപി നേതാവ് ജെആര്‍ പദ്മകുമാറിനെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബിജെപി നേതൃത്വം വിലക്കി. പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന പദ്മകുമാറിന്റെ അഭിപ്രായങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് പദ്മകുമാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല, തുടങ്ങിയ ആരോപണങ്ങള്‍ ആര്‍എസ്എസ് നേതൃത്വം ഉന്നയിക്കുകയും, അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അന്തിചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ നിലപാടുകളും വാദമുഖങ്ങളും എതിരാളികളെ
2018 ലെങ്കിലും എല്ലാവർക്കും സമാധാനമായി ജീവിക്കാൻ ബി.ജെ.പി അക്രമം അവസാനിപ്പിക്കണം
2018 ലെങ്കിലും എല്ലാവർക്കും സമാധാനമായി ജീവിക്കാൻ ബി.ജെ.പി അക്രമം അവസാനിപ്പിക്കണം ആക്രമണങ്ങളെ ന്യായീകരിക്കുന്ന ബി.ജെ.പി സംസ്ഥാന നേതാവിന്റെ വാക്കുകള്‍ തന്നെ, ഇപ്പോള്‍ ആര്.എസ്.എസ് - ബി.ജെ.പി നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങള്‍ ആ പാര്‍ടിയുടെ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്തതാണെന്നതിന്റെ വ്യക്തതയാണ്. കണ്ണൂരിൽ ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ചത് മാധ്യമപ്രവർത്തകർ ചുണ്ടിക്കാണിച്ചപ്പോൾ , അക്രമിക്കപ്പെടാതിരിക്കാൻ 'ഡോക്ടർക്കെന്താ കൊമ്പുണ്ടോ..' എന്നരീതിയിലാണ് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ ന്യായികരിച്ചത്.ഏറ്റവുമൊടുവിൽ, മൂന്ന് ദിവസത്തിനിടെ 4 പേരെയാണ് മൃതപ്രായരാക്കിയത്. തങ്ങൾക്ക് ആരെയും ആക്രമിക്കാൻ
ആര്‍എസ്എസിന്റെ അധോലോക മുഖം,വെണ്ടുട്ടായി ക്വട്ടേഷന്‍സംഘം. ഇവരുടെ ക്രൂരതകള്‍ ഭയാനകം.
കണ്ണൂര്‍: ആളുകളെ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് താഴെ തീയിടും. ദേഹം മുഴുവന്‍ കരിഓയില്‍ തേച്ചുനിര്ത്തും. ഓടിരക്ഷപ്പെടാതിരിക്കാനാണിത്. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കള്ളനെന്നു വിളിച്ചു നാട്ടുകാരെക്കൊണ്ട് പിടിപ്പിക്കും. കരഞ്ഞുവിളിച്ചാലും ആരും കേള്‍ക്കാത്ത സ്ഥലം'-നാലുവര്‍ഷം മുമ്പ് പ്രമുഖ മലയാളപത്രത്തില്‍ വന്ന വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചു. പിണറായിക്കടുത്ത വെണ്ടുട്ടായിയിലെ ഒഴിഞ്ഞ കേന്ദ്രത്തില്‍ ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘം നടത്തിയ താലിബാന് മോഡല്‍ ഭീകരതയുടെ വിവരങ്ങളാണ് അന്ന് പുറംലോകമറിഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ്സിന്റെ അധോലോക മുഖമാണ് വെണ്ടുട്ടായി ക്വട്ടേഷന്‍സംഘം. സംഘത്തലവനും കൊടുംക്രിമിനലുമായ
മൂന്നാറില്‍ മഞ്ഞു പെയ്യുന്നു; താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക്
മൂന്നാര്‍: മൂന്നാറില്‍ മഞ്ഞു പെയ്യുന്നു. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ തണുപ്പ് ആയിരുന്നു ഇന്നലെ മൂന്നാറില്‍. ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് തെക്കിന്റെ കാശ്മീരെന്ന അറിയപ്പെടുന്ന മൂന്നാറില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തുന്നത്. ചെണ്ടുവര, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില്‍ മൈനസ് രണ്ട് ഡിഗ്രി എത്തിയപ്പോള്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരുന്നു ടൗണില്‍ പുലര്‍ച്ചെ രേഖപ്പെടുത്തിയ തണുപ്പ്. ഇതോടെ മേഖലയില്‍ മഞ്ഞ് വീഴ്ച്ച ശക്തമായി. ഈ മാസം പാതിയ്ക്ക് ശേഷം ഒറ്റയക്കമാണ് മൂന്നാറിലെ താപനില. 23ന്
സംസ്ഥാന ഖജനാവിനെ ബാധിച്ചിരുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിന് വിരാമമായി.
സംസ്ഥാന ഖജനാവിനെ ബാധിച്ചിരുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിന് വിരാമമായി. ജനുവരി രണ്ടാംവാരത്തിൽ സ്ഥിതിഗതികൾ വീണ്ടും സാധാരണനിലയിലാകും. വളരെ അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് സംസ്ഥാന ഖജനാവ് കഴിഞ്ഞ മൂന്നു മാസമായി കടന്നുപോകുന്നത്. ഈ മൂന്നു മാസക്കാലം സംസ്ഥാന സർക്കാരിന് കമ്പോളവായ്പ ഒന്നുമെടുക്കാൻ കഴിഞ്ഞില്ല. നികുതിയും മറ്റുമായി കിട്ടുന്ന വരുമാനം ഒന്നു മാത്രമായിരുന്നു ആശ്രയം. കമ്പോളവായ്പയെടുക്കാനുള്ള അവകാശത്തിന് കേന്ദ്രസർക്കാർ കടിഞ്ഞാണിട്ടു. കഴിഞ്ഞ വർഷം ട്രഷറി സേവിംഗ്സ് ബാങ്കു വഴി ആറായിരം കോടി രൂപ അധികമായി
എനിക്ക് എന്റെ അമ്മയെ തിരികെ വേണം ! ഐശ്വര്യ റായ്ക്ക് ലണ്ടനില്‍ വച്ചുണ്ടായ മകനാണ് താന്‍ എന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്.
ഹൈദരാബാദ്: മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യറായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്. 1988ല്‍ ലണ്ടനില്‍ വെച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളവാരത്തായിരുന്നുവെന്നും യുവാവ് പറയുന്നു. തന്റെ ബന്ധുക്കള്‍ അമ്മയെ
സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെ പഞ്ചിംഗ് നിര്‍ബന്ധമാക്കി; മൂന്ന് ദിവസം വൈകിയെത്തിയാല്‍ ഒരു ദിവസത്തെ ലീവ് രേഖപ്പെടുത്തും
തിരുവനന്തപുരം: ജോലിസമയം കൃത്യമായി പാലിക്കാത്ത സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ഇനി രക്ഷയില്ല. താമസിച്ചെത്തിയാല്‍ പഞ്ചിംഗ് മെഷീന് കുടുക്കും. കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെ പഞ്ചിങ് നിര്‍ബന്ധമാക്കി. നാളെ മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കും. ഇത് സംബന്ധിച്ച ഉത്തരവ് സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പ് മേധാവികള്‍ക്കും കൈമാറി. ഉദ്യോഗസ്ഥരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചാണ് വീണ്ടും പഞ്ചിംഗ് മെഷീന് സെക്രട്ടറിയേറ്റില്‍ ഇടം പിടിച്ചത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും