സരിതയേയും മുഖ്യമന്ത്രിയേയും ചേര്‍ത്ത് അപകീര്‍ത്തി ചിത്രം പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സരിത എസ് നായരുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം സെയില്‍ ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരനായ ടി.പി ജനേഷ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയ ശേഷം വാട്ട്സാപ്പില്‍ പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. മോര്‍ഫ് ചെയ്ത ചിത്രം മറ്റു പല ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്. താന്‍ ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയില്ലെന്നും

എന്ന തുറിച്ച്‌ നോക്കീറ്റ് പറയുവാ എന്ന തുറിച്ച്‌ നോക്കണ്ടാന്ന്.. കുറച്ചുവാക്കുകള്‍ കൊണ്ടു കുഴിബോംബ് പൊട്ടിച്ച്‌ ശീലിച്ച കളക്ടര്‍ ബ്രോയുടെ മുലയൂട്ടല്‍ വിവാദത്തിലെ പ്രതികരണവും വൈറലായി

'പരിഷ്കാരി. സംസ്കാരി. മലയാളി.തിരിച്ചടിക്കാന്‍ കെല്‍പ്പില്ല എന്നുറപ്പുള്ളവനെ തിരഞ്ഞ് പിടിച്ചടിക്കുമ്ബോഴാണ് നക്സലിസവും പ്രതിരോധവും മറ്റും ഉണ്ടാവുന്നത്. അവകാശപ്പെട്ട ഭൂമി എടുത്തു. അരി എടുത്തു. ജീവനും എടുത്തു. അങ്ങനെ കാണുന്നതാ അതിന്റെ ശരി.' അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തച്ചുകൊന്നപ്പോള്‍ കളക്ടര്‍ പ്രശാന്ത് നായര്‍ കുറിച്ചതാണ് ഈ വാക്കുകള്‍. കാച്ചിക്കുറുക്കി ലളിതമായി പറയാനുള്ള കളക്ടര്‍ ബ്രോയുടെ വിരുത് പലപ്പോഴും അഭിനന്ദനങ്ങല്‍ മാത്രമല്ല വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. മുലയൂട്ടല്‍ വിവാദത്തെ കുറിച്ചാണ് ബ്രോയുടെ ഒടുവിലത്തെ പോസ്റ്റ്. 'എന്ന

ഇനി പണം ഇല്ലെങ്കിലും ഭക്ഷണം കഴിക്കാം !!! ചേര്‍ത്തലയില്‍ സിപിഐ(എം) ഹോട്ടല്‍ മാര്‍ച്ച്‌ മൂന്നുമുതല്‍

ആലപ്പുഴ: ഇനി പണം ഇല്ലെങ്കിലും ഭക്ഷണം കഴിക്കാം . ചേര്‍ത്തല പാതിരപ്പള്ളിയില്‍ സിപിഐ(എം) ആരംഭിക്കുന്ന ഹോട്ടലില്‍ ഭക്ഷണം സൗജന്യമാണ്. മാര്‍ച്ച്‌ മൂന്നിന് ഹോട്ടല്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ഐസക് തന്നെ നേതൃത്വം കോടുക്കുന്ന സിപിഎം പാതിരപ്പള്ളി ലോക്കല്‍ കമ്മറ്റി തുടങ്ങിവച്ച പാലിയേറ്റീവ് കെയറിന്റേതാണ് പുതിയ സംരംഭവും. ഇതാദ്യമായാണ് രാജ്യത്ത് ഒരു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സൗജന്യമായി ഭക്ഷണം കഴിക്കാവുന്ന ഒരു ഭക്ഷണശാല ആരംഭിക്കുന്നത്. ക്യാഷ് കൗണ്ടറിന്റെ സ്ഥാനത്ത് ഒരു ചെറുപെട്ടിയുണ്ടാകും.

ചേര്‍ത്തലയില്‍ മകന്റെ കൂട്ടുകാരിയും ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍!!!

ചേര്‍ത്തല: അയല്‍വാസിയുമായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയും സ്വന്തം മകന്റെ സഹപാഠിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറായ ആര്‍എസ്‌എസ്-ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. എറണാകുളം ഡിപ്പോയിലെ ഡ്രൈവറും ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിയുമായ പിഎസ് ഷിജു(42) വിനെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ വീട്ടിലും സമീപത്തെ ഷെഡിലും വെച്ച്‌ പീഡിപ്പിക്കുകയായിരിന്നു. രണ്ടു ദിവസം പീഡനം നടന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്താകുന്നത്. തുടര്‍ന്ന്

‘ഇരട്ടച്ചങ്കനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷം’; ജയസൂര്യയുടെ മാസ് ഡയലോഗിന് കയ്യടിയോടെ സദസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ. മുഖ്യമന്ത്രി പിണറായി വിജയനെ ഇരട്ടച്ചങ്കന്‍ എന്ന് വിശേഷിപ്പിച്ച്‌ കൊണ്ടായിരുന്നു ജയസൂര്യയുടെ മാസ് ഡയലോഗ്. സേ നോട്ട് ടു ഡ്രഗ്സ് സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ ഉദ്ഘാടനവേദിയിലായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. ജയസൂര്യ പറഞ്ഞത് ഇങ്ങനെ: "ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുടെ കൂടെ വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം.". ജയസൂര്യയുടെ ഈ വാക്കുകളെ വന്‍ കയ്യടികളോടെയാണ് സദസ്

ശനിയുടെ ഉപഗ്രഹത്തില്‍ ജീവനുണ്ടോ? ശുഭവാര്‍ത്തയ്ക്ക് കാതോര്‍ത്ത് ശാസ്ത്രലോകം

പാരീസ്: അന്യഗ്ര ജീവനുവേണ്ടിയുള്ള തിരച്ചിലില്‍ ഗവേഷകര്‍ക്ക് നമ്മുടെ സ്വന്തം സൗരയൂഥത്തില്‍ നിന്ന് തന്നെ ശുഭവാര്‍ത്തയെത്തിയിരിക്കുന്നു. ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ (Enceladus) ജീവനുണ്ടാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്‍സെലാഡസില്‍ എകകോശജീവികളുടെ ഒരു കോളനിയുണ്ടാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂമിയിലെ സമാനമായ സാഹചര്യത്തില്‍ ഇത്തരത്തില്‍ ജീവന്റെ സാന്നിധ്യം മുമ്ബ് തിരിച്ചറിഞ്ഞിരുന്നു. ഓക്സിജന്‍ ഇല്ലാത്ത അവസ്ഥയില്‍ വളരുന്ന ഏകകോശ ജീവികളാണ് ഇവിടെ കണ്ടെത്തിയത്. അത്തരത്തിലൊന്ന് എന്‍സെലാഡസിലും കാണുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍' ജേര്‍ണലിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്

Top