കൊച്ചി: ലോകകപ്പ് പ്രീക്വാട്ടറില്‍ ഫ്രാന്‍സിനെതിരായ അര്‍ജന്റീനയുടെ തോല്‍വിയ്ക്ക് പിന്നാലെ ടീമിന് പിന്തുണയുമായി എം.എം.മണി. ഫ്രാന്‍സിനോട് 43ന്റെ പരാജയമാണ് മെസ്സിയും സംഘവും വഴങ്ങിയത്. ഇതോടെ ലോകകപ്പില്‍ നിന്ന് ടീം പുറത്താവുകയും ചെയ്തു. കളിക്കളത്തിലെ ജയ പരാജയങ്ങള്‍ക്കപ്പുറം നിലപാടുകളുടെ പേരാണ് അര്‍ജന്റീന ..... പരാജയങ്ങളെ ഊര്‍ജ്ജമാക്കി പോരാടിയവരുടെ പിന്മുറക്കാര് അര്‍ജന്റീന ... പതറില്ല ഞങ്ങള്‍ തളരില്ല ഞങ്ങള്‍ നാളെയുടെ സൂര്യനായി അങ്ങ് ദോഹയില്‍ ഉദിച്ചുയരും ഞങ്ങള്‍ ..... 2018 ലോകകപ്പിന് റഷ്യയില്‍ പന്ത് ഉരുളുന്നതിനു മുന്‍പ് തന്നെ മന്ത്രി അര്‍ജന്റീനയ്ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ
Month: June 2018
കൈക്കൂലി വാങ്ങുന്നതിനിടയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍
തിരുവനന്തപുരം: അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ജീവ് ജസ്റ്റസ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയില്‍. അടൂര്‍ സ്വദേശിയായ ശോഭന കുമാരിയുടെ മകന് രാജ് കുമാറിന് കാല്‍മുട്ടിലെ അടിയന്തിര ശസ്ത്രക്രിയ നടത്തിയതിന് 4000 രൂപ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെടുകയും ഈ തുക വൈകിട്ട് 4.30 മണിക്ക് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അടൂര്‍ ജനതാ ആശുപത്രിക്ക് സമീപമുള്ള കണ്സള്ട്ടേഷന് റൂമില്‍ വച്ച് കൈമാറുന്നതിനിടയിലാണ് പത്തനംതിട്ട വിജിലന്‍സ് സംഘം കയ്യോടെ
കേരളത്തിന്റെ ഗോള്‍ വലകാക്കാന്‍ രണ്ടാം തവണയും കോഴിക്കോട് നിന്നും ആരതി.വി.
കേരളത്തിന്റെ ഗോള്‍ വലകാക്കാന്‍ രണ്ടാം തവണയും കോഴിക്കോട് നിന്നും ആരതി.വി. ഒറീസയില്‍ കട്ടക്കില്‍ വെച്ച് നടക്കുന്ന അഖിലേന്ത്യാതല വനിതാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരളാ ടീമില്‍ രണ്ടാം തവണയും ഗോള്‍ കീപ്പറായി ആരതി വി ബൂട്ടണിയുന്നു. കോഴിക്കോട് നടക്കാവ് വോക്കെഷനല്‍ ഗേള്‍സ് ഹൈസ്കൂള്‍ പത്താം തരം വിദ്യാര്‍ഥിനിയാണ്. മുന്‍ സന്തോഷ് ട്രോഫി ടീം അംഗം സി കെ ജയചന്ദ്രന്റെയും മുന്‍ സംസ്ഥാന ഗോള്‍ കീപ്പര്‍ ഫൌസിയയുടെയും ശിക്ഷണത്തില്‍ ആണ് ആരതി പരിശീലനം നേടുന്നത്. വനിതാ ഫൂട്ട്
എ.എന്‍ ഷംസീറിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാന്‍ ശ്രമമെന്ന് നുണപ്രചരണം; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദേവസ്വം മന്ത്രി
തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ചെയര്‍മാനായി എ.എന്‍ ഷംസീര്‍ എം.എല്‍.എയെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് സംഘപരിവാര്‍ അനുഭാവികളുടെ നുണപ്രചരണം. ഏതാനും ദിവസങ്ങളായി നടക്കുന്ന പ്രചരണം വിശ്വസിച്ച ചിലര്‍ മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ഇതേതുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്ത് വന്നു. സിനിമാ ഡയലോഗുകള്‍ ഉള്‍പ്പെടുത്തി സരസമായാണ് മന്ത്രിയുടെ മറുപടി. പ്രശസ്ത തമിഴ് സിനിമയിലെ ഡയലോഗായ ഒരു കഥൈ സൊല്ലട്ടുമാ എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ മറുപടി. മലബാര്‍
മലയാള മുൻനിര മുത്തശ്ശി മാമാ മാധ്യമങ്ങൾ മുക്കിയ മറ്റൊരു വാര്‍ത്ത. അതെ കേരളം ലോകരാജ്യങ്ങളാലും അംഗീകരിക്കപ്പെടുന്നു LDF ഭരണത്തിൽ.
മലയാള മുൻനിര മുത്തശ്ശി മാമാ മാധ്യമങ്ങൾ മുക്കിയ മറ്റൊരു വാര്‍ത്ത അമേരിക്കയിലെ ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കേരള മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സ്വീകരണം. നിപ രോഗ പ്രതിരോധത്തിന് നടത്തിയ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചാണ് പരിപാടി. ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരണം നൽകുന്ന ലോകത്തെ ആദ്യ ജനപ്രതിനിധിയും പിണറായി തന്നെ. അതെ കേരളം ലോകരാജ്യങ്ങളാലും അംഗീകരിക്കപ്പെടുന്നു LDF ഭരണത്തിൽ.
തെറ്റ് ചെയ്യുന്നത് പൊലീസുകാരാണെങ്കിലും നിയമനടപടി സ്വീകരിക്കും: പിണറായി
സമൂഹത്തിലുള്ള സ്ഥാനം കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രമാദമായ സംഭവങ്ങളില്‍ പോലും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതില്‍ പൊലീസിന്റെ കരങ്ങളില്‍ വിലങ്ങില്ലെന്ന് നടി അക്രമിക്കപ്പെട്ട സംഭവം തെളിയിച്ചതാണ്. പിണറായിയില്‍ പുതുതായി അനുവദിച്ച പൊലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം ചെയ്തവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് തടസ്സമായില്ല. എന്ത് സ്ഥാനം വഹിക്കുന്നുവെന്ന് നോക്കിയല്ല കുറ്റകൃത്യങ്ങളിലുള്‍പ്പെടുന്നവരെ കൈകാര്യം ചെയ്യുക. സര്‍ക്കാരിന്റെ ഈ നിലപാട് പൊതുസമൂഹം അംഗീകരിച്ചതുമാണ്. അതിലൊക്കെ
ബിഷപ്പിനെതിരായ പീഡന പരാതിയില്‍ ഉറച്ചു നില്ക്കുന്നു; പീഡനം നടന്നത് മഠത്തിനു സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ചെന്ന് കന്യാസ്ത്രീ
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ ഉറച്ചു നില്ക്കുന്നതായി കന്യാസ്ത്രീ. സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതാണ് നിയമ നടപടികളിലേക്ക് നീങ്ങാന്‍ കാരണമെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു . പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. വൈക്കം ഡിവൈഎസ്പി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട്ടെ മഠത്തിനു സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. രണ്ടായിരത്തി പതിന്നാല് മെയ് മാസത്തിലാണ് കേസിന്
നൂറിന്റെ നിറവിലേക്ക് ഗൗരിയമ്മ…!!! അഭിവാദ്യങ്ങൾ.
നൂറിന്റെ നിറവിലേക്ക് ഗൗരിയമ്മ...!!! അഭിവാദ്യങ്ങൾ.കേരളത്തിന്റെ വിപ്ലവനായിക കെ.ആര്. ഗൗരിയമ്മ ശതാബ്ദി നിറവിലേക്ക്. മിഥുന മാസത്തിലെ തിരുവോണനാളായ ഇന്ന് 99 പൂര്‍ത്തിയാക്കി അനുയായികളുടെ സ്വന്തം "കുഞ്ഞമ്മ" നൂറാം വയസിലേക്ക് കടക്കും. ഗൗരിയമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനായി ഏതാനും ദിവസങ്ങളായി ചാത്തനാട്ടെ വസതിയിലേക്ക് നേതാക്കളുടെയും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും പ്രവാഹമാണ്. ജെ.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് ഒരുക്കുന്നത്. ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ഗൗരിയമ്മ കേക്ക് മുറിക്കും. വിശിഷ്ടാതിഥികളുടെ ആശംസകള്‍ക്കു
പീഡന പരാതിയില്‍ നാലുവര്‍ഷമായിട്ടും പരിഹാരമില്ലാത്തത് ദുഃഖകരം ; കത്തോലിക്ക സഭ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ലെന്നും പോള്‍ തേലക്കാട്ട്
കൊച്ചി : ബിഷപ്പിന്റെ ലൈംഗിക പീഡന ആരോപണത്തില്‍ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വക്താവ് ഡോ. പോള്‍ തേലക്കാട്ട്. ബിഷപ്പ് പീഡിപ്പിച്ചു എന്നാരോപിച്ച് സന്യാസിനി പരാതി നല്‍കിയിട്ട് നാലു വര്‍ഷമായിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെന്നത് ദുഃഖകരമാണ്. സന്യാസിനിയുടെ പരാതിയില്‍ സത്യസന്ധമായി പ്രശ്നം പരിഹരിക്കണം. ബിഷപ്പിന്റെ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കാണ് പരാതി നല്‍കേണ്ടതെന്ന് കരുതുന്നില്ല. കര്‍ദിനാളിന് പരാതി ലഭിച്ചിരുന്നോ എന്ന് പറയേണ്ടത് അദ്ദേഹമാണ്. പരാതി നല്‍കേണ്ടിയിരുന്നത് വത്തിക്കാനിലെ ഇന്ത്യന്‍ പ്രതിനിധിക്കാണെന്നും പോള്‍ തേലക്കാട്ട്
സുരേഷ് ഗോപിയും രാജഗോപാലും പ്രവര്ത്തിക്കാനറിയാത്തവര്… സംസ്ഥാന നേതൃത്വത്തിനെതിരെ പിപി മുകുന്ദന്!!
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ ജനറല്‍ സ്രെക്രട്ടറി പിപി മുകുന്ദന്. സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെ മുഴുവന്‍ കടന്നാക്രമിച്ചിരിക്കുകയാണ് അദ്ദേഹം. സംസ്ഥാന ഘടകത്തില്‍ ഒരു മാസമായി പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥാണുള്ളതെന്ന് മുകുന്ദന് പറഞ്ഞു. ഇത് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനേ ഇതിന് സാധിക്കൂവെന്നും എത്രയും പെട്ടെന്ന് പുതിയ അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാന ബിജെപിയില്‍ തനിക്ക് പ്രാധാന്യം