ഹനാന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും, കൈയടിച്ച്‌ സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: കാറപകടത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാ ചിലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചിലവ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോളേജ് യൂണിഫോമില്‍ മീന്‍ വില്പന നടത്തി ശ്രദ്ധേയയായ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊടുങ്ങല്ലൂരില്‍ വച്ചാണ്

ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; നട്ടെല്ലിന് പരുക്ക്

കൊച്ചി: കോളേജ്  യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി ജനശ്രദ്ധ നേടിയ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാന് നട്ടെല്ലിന് പരുക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരുക്കേറ്റു. കൊടുങ്ങല്ലൂരില്‍ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഹനാന്‍. ഒരാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഹനാനെ കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ

എലിപ്പനി പ്രതിരോധ മരുന്നിനെതിരേ വ്യാജപ്രചരണം: പരാതിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നിനെതിരേ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഡിജിപിക്ക് കത്തുനല്‍കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെ ഇയാള്‍ വ്യാജപ്രചരണം നടത്തുന്നുവെന്നാണ് മന്ത്രിയുടെ പരാതി. പ്രളയക്കെടുതിക്ക് പിന്നാലെ കേരളത്തിലെ ചില മേഖലകളില്‍ എലിപ്പനി പടര്‍ന്നുപിടിക്കുന്നുവെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രതിരോധ മരുന്ന് കഴിക്കാന്‍ ആരോഗ്യവകുപ്പ് പ്രചരണം തുടങ്ങിയത്. വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ബോധവത്കരണം ജനങ്ങളില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതിരോധ മരുന്നിന്‍റെ ആധികാരികത ചോദ്യം

Top