കേരളത്തില്‍ ചൂട് ഒരാഴ്ച കൂടി തുടരും, പിന്നാലെ ന്യൂനമര്‍ദം

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ അനുഭവപ്പെടാന്‍ തുടങ്ങിയ ഉയര്‍ന്ന ചൂട് പതിനേഴാം തിയതി വരെ തുടര്‍ന്നേക്കുമെന്ന് സൂചന. സെപ്തംബര്‍ 18ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മിതമായ മഴയ്ക്ക് സാധ്യതയുള്ള ന്യൂനമര്‍ദ്ദമായിരിക്കും ഇതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടും, പ്രളയവുമായി ബന്ധമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു. 82.5 മില്ലി മീറ്റര്‍ മഴയാണ് സെപ്തംബര്‍ ഒന്നുമുതല്‍ 11 വരെ കേരളത്തില്‍

രക്തസാക്ഷി കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി

രക്തസാക്ഷി കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി.77 വയസ്സായിരുന്നു. 21 ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. മൃതദേഹം എരഞ്ഞിപ്പാലത്തെ വസതിയില്‍ പൊതുദര്‍ശ്ശനത്തിന് ശേഷം രാത്രി കണ്ണംപറമ്പ്  പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കും കോഴിക്കോട് സ്വദേശിയായ സൈനബ പ്രശസ്ത നാടകകൃത്തും സിനിമാ സംവിധായകനുമായ കെ.ടി മുഹമ്മദിന്റെ സഹോദരി കൂടിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1961 ലാണ് സഖാവ് കുഞ്ഞാലി സൈനബയെ വിവാഹം കഴിച്ചത്. എട്ടുവര്‍ഷത്തിനു ശേഷം 1969 ജൂലൈ 26 ന് സഖാവ്

‘ഓനാ ഹൈ ബീം ലൈറ്റ്ട്ട് കഴിഞ്ഞാ, ന്റെ സാറേ… ‘ ; വൈറലായി വീണ്ടും കേരളാ പൊലീസ്

കേരള പൊലീസിന്റെ ട്രോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ് 'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമയിലെ സംഭാഷണ ശകലത്തെ കൂട്ട് പിടിച്ച്‌ ട്രാഫിക് പൊലീസ് ട്രോള്‍ ഇറക്കിയത്. എന്തായാലും സംഗതി ഏറ്റു. നിമിഷങ്ങള്‍ക്കകം ട്രോള്‍ വൈറലാവുകയായിരുന്നു. HIGH BEAM ലൈറ്റ് ഉപയോഗിക്കുമ്ബോള്‍ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള

വീണ്ടും ഇന്ധനക്കൊള്ള ; പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി; ഡീസലിന‌് 73.30 രൂപയും. ഒരാഴ്ചയ‌്ക്കുള്ളില്‍ പെട്രോളിന‌് 1.29 രൂപയും ഡീസലിന‌് 1.23 രൂപയുമാണ് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോളിന‌് 88.67 രൂപയും ഡീസലിന‌് 77.82 രൂപയുമായി. അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ എക്സൈസ് തീരുവയില്‍ ഇളവ് വരുത്തരുതെന്ന് പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശകസമിതി അംഗം രതിന്‍ റോയി പറഞ്ഞു.

Top