മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 27-09-2018

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 27-09-2018 നവകേരളത്തിന് പദ്ധതിയൊരുങ്ങുന്നു പ്രളയത്തില്‍ തകര്‍ന്ന പ്രധാന മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്ക്, എ.ഡി.ബി, മറ്റ് ഉഭയകക്ഷി ഫണ്ടിംഗ് ഏജന്‍സികള്‍, ആഭ്യന്തര-ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍ നിന്ന് വായ്പ മുഖേന 15,900 കോടി രൂപ സമാഹരിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. പൊതുമരാമത്ത് റോഡുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍, ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, തീരപ്രദേശത്തെ പുനരധിവാസം, പൊതു സ്ഥാപനങ്ങള്‍, ആരോഗ്യമേഖല, പരിസ്ഥിതി സംരക്ഷണം മുതലായ മേഖലകള്‍ക്കുവേണ്ടിയാണ് ഈ തുക

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. കടയ്ക്കല്‍ കോട്ടുക്കലിലെ കിരണിനെയാണ് പോലീസ് പിടികൂടിയത്. പ്രണയത്തിലായിരുന്ന ഇരുവരും നാടുവിടുകയായിരുന്നു തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. അന്വേഷണം നടക്കവേ കിരണ്‍ കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് പോസ്കോ നിയമപ്രകാരം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ബ്രൂവറി അനുവദിച്ചതിൽ ഒരു രഹസ്യവും ഇല്ല; എല്ലാം ചട്ടപ്രകാരം, പ്രതിപക്ഷ നേതാവിന്റെ ആരോപണം പുകമറ: ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു.  എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷനേതാവ്. സംസ്ഥാനത്ത് മദ്യം ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഡിസ്റ്റിലറിയും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. മൂന്ന് ബ്രൂവറികളും(ബിയര്‍ ഉല്‍പ്പാദനകേന്ദ്രം) ഒരു ബ്ളെന്‍ഡിങ് കോമ്പൌണ്ടിങ് ആന്റ് ബോട്ലിങ് യൂണിറ്റും അനുവദിച്ചത് നടപടിക്രമങ്ങള്‍ അനുസരിച്ചും നിയമവും ചട്ടങ്ങളും പാലിച്ചുമാണ്. ഇതുസംബന്ധിച്ച്

പുനർനിർമാണം: സംസ്ഥാന സർക്കാരിനൊപ്പം നിൽക്കാൻ ബിജെപി പ്രവർത്തകരെക്കൊണ്ട്‌ പ്രതി‌ജ്ഞയെടുപ്പിച്ച്‌ രാജ‌്നാഥ‌്സിങ‌്

പ്രളയദുരിതത്തിലായ കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന‌് പ്രവർത്തിക്കാൻ ബിജെപി പ്രവർത്തകരോട‌് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ‌്നാഥ‌് സിങ്ങിന്റെ ആഹ്വാനം. കൊച്ചിയിൽ ബിജെപി സംസ്ഥാന കൗൺസിൽ യോഗത്തിലാണ് രാജ്നാഥ് സിങ‌് ഇക്കാര്യം ആവശ്യപ്പെട്ടത‌്. നവകേരള നിർമിതിക്കായി സാലറി ചലഞ്ച‌് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളോട‌് മുഖംതിരിഞ്ഞ‌് നിൽക്കുന്ന ബിജെപി സംസ്ഥാനഘടകത്തിനുള്ള മുന്നറിയിപ്പ‌് കൂടിയായി കേന്ദ്രമന്ത്രിയുടെ ആഹ്വാനം. പുനർനിർമാണത്തിന‌് സന്നദ്ധരാകണമെന്ന‌് പ്രവർത്തകരെകൊണ്ട‌് കൈയ്യുയർത്തി പ്രതി‌ജ്ഞയെടുപ്പിക്കാനും രാജ‌്നാഥ‌് സിങ‌് തയ്യാറായി. കേരളത്തിന് സഹായം

നമ്പി നാരായണന് 50 ലക്ഷം നല്‍കും, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ നിയമനടപടി

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുളള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. കേസില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 14ന് ആയിരുന്നു നമ്പി നാരായണന് അനുകൂലമായ സുപ്രിംകോടതി ഉത്തരവ് വന്നത്. ആത്മാഭിമാനം കുരിശേറ്റപ്പെട്ടപ്പോള്‍ ഒരു മനുഷ്യന്‍ നീതിക്ക് വേണ്ടി നടത്തിയ നിലവിളിയാണ്

പ്രളയക്കെടുതിയില്‍ ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് മൂന്നുമാസം ഭക്ഷ്യകിറ്റ് നല്‍കും; പ്രത്യേക പാക്കേജിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഉപജീവനം നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക പാക്കേജിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഉപജീവന കിറ്റ് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. അരിയും പലവ്യഞ്ജനവും അടങ്ങുന്ന കിറ്റിന് രൂപം നല്‍കാന്‍ ആവശ്യമായ സംവിധാനം ഒരുക്കാന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചുവരുന്നത്. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ മേല്‍നോട്ടം ആവശ്യമാണ്. വിവിധ

സിപിഐ (എം) പ്രവര്‍ത്തകന് കൊടിയ ലോക്കപ്പ് മർദ്ദനം : പോലീസിനെതിരെ കോടതി സമൻസ് അയച്ചു

സിപിഐഎം പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് പഴയനിരത്തിലെ പി എം മനോരാജിനെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമന്‍സ് അയക്കാന്‍ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. സാക്ഷിമൊഴികളും രേഖകളും വിശദമായി പരിശോധിച്ച് പ്രഥമദൃഷ്ട്യാകേസുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. കൂത്തുപറമ്പ് സിഐ കെ പ്രേംസദന്‍, കൂത്തുപറമ്പ് എസ്‌ഐ ശിവന്‍ ചോടോത്ത്, കൂത്തുപറമ്പ് സ്‌റ്റേഷനിലെ സിപിഒമാരായ കെ സുബാഷ്, കെ ബിജു എന്നിവര്‍ക്കെതിരെയാണ് കോടതി സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്. നാലുപേരോടും ഡിസംബര്‍ 21ന് കോടതിമുമ്പാകെ ഹാജരാകാനും

നാടുവിട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിയേയും അധ്യാപികയേയും കണ്ടെത്താന്‍ പോലീസ് സംഘം മധുരയിലേക്ക്

നാടുവിട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിയേയും അധ്യാപികയേയും കണ്ടെത്താന്‍ പോലീസ് സംഘം മധുരയിലേക്ക്. ഇക്കഴിഞ്ഞ ഞായറാഴ്ച കാണാതായ തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയേയും കണ്ടെത്താന്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം പ്രധാനമായും നടക്കുന്നത്. ഇരുവരും സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തമിഴ്‌നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കന്യാകുമാരി കേന്ദ്രീകരിച്ച്‌ തിരച്ചില്‍ നടത്തിയിരുന്ന മുഹമ്മ എസ്.ഐ അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം

ഒളിച്ചോടിയ അധ്യാപികയും പത്താംക്ലാസ് വിദ്യാര്‍ഥിയും തമിഴ്‌നാട്ടില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍നിന്നും ഒളിച്ചോടിയ അധ്യാപികയും പത്താംക്ലാസ് വിദ്യാര്‍ഥിയും തമിഴ്‌നാട്ടിലുള്ളതായി സൂചന. മുഹമ്മ, ചേര്‍ത്തല എസ്‌ഐമാരുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍ തിരച്ചില്‍ തുടങ്ങി. കഴിഞ്ഞദിവസമാണ് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാര്‍ഥിയെയും കാണാതായത്. ഇരുവരും പ്രണയത്തിലായതിനെ തുടര്‍ന്ന് ഒളിച്ചോടിയതാണെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ടവര്‍ സൂചനപ്രകാരം ഇവര്‍ കേരളം വിട്ടതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. കന്യാകുമാരി കേന്ദ്രീകരിച്ചു തിരച്ചില്‍ നടത്തിയിരുന്ന മുഹമ്മ എസ്‌ഐ എം.അജയമോഹന്റെ നേതൃത്വത്തില്‍ മധുര ഉള്‍പ്പെടെയുള്ള

ശക്തമായ മഴയ്ക്ക് പുറമേ തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യത; കേരള തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയ്ക്ക് പുറമേ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി,കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളുടെ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുകത ഫലമായി ഇത് സംഭവിച്ചേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ

Top