100ല്‍ 98 മാര്‍ക്ക് നേടി 96-ാം വയസില് സ്റ്റേറ്റ് ഫസ്റ്റായി കാര്‍ത്യായനി അമ്മ

നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 100ല്‍ 98 മാര്‍ക്ക് നേടി കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമതായി. 98 മാര്‍ക്ക് നേടിയ കാര്‍ത്യായനി അമ്മ റെക്കോര്‍ഡ് തിരുത്തി കുറിച്ചിരിക്കുകയാണെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അധികൃതര്‍ അറിയിച്ചു. 96-ാം വയസിന്റെ നിറവിലെ ഈ 98 ന് ഇരട്ടി മധുരമാണ്. കഴിഞ്ഞ ആഗസ്റ്റ് 10 ന് തുല്യതാ പരീക്ഷയെഴുതാന്‍ മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്‌കൂളില്‍ എത്തിയ കാര്‍ത്യായനി അമ്മയുടേയും രാമചന്ദ്രന്‍ പിള്ളയുടേയും ഫോട്ടോ

ഇടതുപക്ഷ രാഷ്ട്രീയത്തിൽനിന്നും ഞാൻ കണ്ടുപിടിച്ച ഒരു സഖാവ് …. സത്യമുള്ള സഖാവ്!എന്റെ അന്ത്യാഭിലാഷം….. മറ്റൊന്നുമല്ല; പിണറായി വിജയന് ഒരു വോട്ടിടാൻ ഈ ജന്മം കഴിഞ്ഞെങ്കിൽ!!!

അന്ത്യാഭിലാഷം ഞാൻ ജനിച്ചത് ഒരു കോൺഗ്രസുകാരന്റെ മകളായിട്ടാണ്. അതിലുപരി രാജ്യം താമ്രപത്രം നൽകി ബഹുമാനിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകൾ. എന്റെ കുട്ടിക്കാലത്ത് എന്റെ അച്ഛൻ ഖദറുടുത്ത് കോൺഗ്രസിന്റെ വക്താവായി സമരങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ കദനകഥകൾ അച്ഛൻ പറഞ്ഞുകേട്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടു തന്നെ മഹാത്മജിയും നെഹ്റുവും സുബാഷ് ചന്ദ്രബോസുമൊക്കെ എന്റെ ആരാധനാപാത്രങ്ങളായിരുന്നു. ഞാൻ ആദ്യമായി വോട്ടിടാൻ പോയിട്ടുള്ളത് കോൺഗ്രസിന് വേണ്ടിയാണ്. അത്രയ്ക്ക്

ഓർമ്മകളുടെ പ്രളയം ! സിദ്ധാർത്ഥ് മുരളിയുടെ ചിത്രപ്രദർശനം ഒക്ടോബർ 31ന് ഡൽഹിയിൽ തുടങ്ങുന്നു.

ഓർമ്മകളുടെ പ്രളയം ! സിദ്ധാർത്ഥ് മുരളിയുടെ ചിത്രപ്രദർശനം ഒക്ടോബർ 31ന് ഡൽഹിയിൽ തുടങ്ങുന്നു. ബാലചിത്രകാരനായ സിദ്ധാർത്ഥ് മുരളിയുടെ ചിത്രപ്രദർശനം നവംബർ രണ്ടും മൂന്നും തീയതികളിൽ ഡൽഹിയിൽ നടത്തുന്നു. പ്രശസ്തമായ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ ഓപ്പൺ പാം കോർട്ട് ഗാലറിയിലാണ് പ്രദർശനം. നവംബർ ഒന്നാം തീയതി വൈകിട്ട് ആറുമണിക്ക് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പ്രദർശനം ഉൽഘാടനം ചെയ്യും. മസ്കറ്റിലാണ് സിദ്ധാർത്ഥ് ജനിച്ചത്. രണ്ടാമത്തെ വയസ്സിൽ ജനീവയിൽ എത്തിയ സിദ്ധാർത്ഥിന്റെ ആദ്യകാല സ്‌കൂൾ

രഹന ഫാത്തിമയുടെ ശബരിമല യാത്ര : ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് പരാതി.

കോട്ടയം: രഹന ഫാത്തിമയുടെ ശബരിമല സന്ദര്‍ശനത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് പരാതി. മാവോയിസ്റ്റ് ബന്ധമുള്ള രഹന ഫാത്തിമയുടെ മലയാത്രയില്‍ എന്‍ഐഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കിയതായി തൃക്കൊടിത്താനം മഹാദേവ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന്‍ പറഞ്ഞു. മണ്ഡല സീസണ്‍ ആരംഭിക്കാനിരിക്കെ ശബരിമലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടാകുന്നത് ഗൗരവമായി കാണണം. ഇതു സംബന്ധിച്ച്‌ ഹൈക്കോടതിയിലും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളന്തതില്‍ ഉപദേശക സമിതി സെക്രട്ടറി സജികുമാറും പങ്കെടുത്തു. രഹന ഫാത്തിമയുടെ

യുവ എംഎല്‍എ വി.ടി.ബല്‍റാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തതിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അയ്യപ്പ ധര്‍മസേന നേതാവ് രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തതിനെ വിമര്‍ശിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് ശരിയായ നടപടിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ആരാണെന്ന് അറിയുന്നവര്‍ ആരും ഇത്തരം നാണംകെട്ട പ്രവൃത്തികള്‍ ചെയ്യില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.‌ നേരത്തെ, യുവ എംഎല്‍എ വി.ടി.ബല്‍റാമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇത്തരത്തില്‍ പോസ്റ്റിട്ടത്. രാഹുല്‍ ഈശ്വറല്ല രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രസിഡന്‍റെന്നായിരുന്നു ബല്‍റാമിന്‍റെ പോസ്റ്റ്. യുവതീ

നെടുമബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നൊരു വീഡിയോ കോള്‍, ‘മലേഷ്യ’യിലേക്ക് ; പൊളിച്ചടുക്കി പൊലീസ് ,വ്യാജ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിങ്ങനെ

കൊച്ചി: കോളെജ് ക്യാമ്ബസുകളില്‍ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം സ്വദേശികളായ ശങ്കര്‍, ഭാര്യ രേഷ്മ എന്നിവരാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. കൊച്ചിയില്‍ 'കണ്‍സപ്റ്റീവ്‌' എന്ന പേരില്‍ ഇവര്‍ സ്ഥാപനം നടത്തി വന്നിരുന്നതായും പൊലീസ് പറഞ്ഞു. കോളെജുകളിലെത്തി എച്ച്‌ ആര്‍, അക്കൗണ്ട്‌സ് വിഭാഗത്തിലേക്ക് ഒഴിവുണ്ടെന്ന് പറഞ്ഞ് അഭിമുഖം നടത്തുകയാണ് തട്ടിപ്പിന്റെ ആദ്യ പടി. പിന്നീട് ബാങ്ക് അക്കൗണ്ടും സര്‍വ്വീസ് ചാര്‍ജുമായി 1000 രൂപ വിദ്യാര്‍ത്ഥികളില്‍

15 വര്‍ഷം പഴക്കമുള്ള മൃതദേഹം പൊന്തിവന്നു; കടല്‍തീരത്ത് ഉപേക്ഷിച്ച്‌ ബന്ധുക്കള്‍

പരവൂര്‍: പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് മൃതദേഹാവശിഷ്ടം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 15 വര്‍ഷം പഴക്കമുള്ള മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം കടലില്‍ ഒഴുക്കുന്നതിനായിട്ടാണ് മൃതദേഹം കൊണ്ടുവന്നത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പേരൂര്‍ മേലേവിള പുത്തന്‍വീട്ടില്‍ സുരലാലിന്റെ മൃതദേഹമായിരുന്നു അത്. 2003ല്‍ ഒമാനില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്ന് സുരലാല്‍ മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം വീടും പറമ്ബും വൃത്തിയാക്കുന്നതിന് ഇടയില്‍

ട്രാക്ക് നവീകരണം; നവംബര്‍ ഒന്നു മുതല്‍ തൃശൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ നിയന്ത്രണം

തൃശൂര്‍; റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ തൃശൂര്‍- ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നവംബര്‍ 1, 3, 4, 5, 8, 10, 11, 12, 15 എന്നീ ദിവസങ്ങളാലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. വടക്കാഞ്ചേരി- മുളങ്കുന്നത്തുക്കാവ് റെയില്‍വേ സ്‌റ്റേഷനുകളിലാണ് ട്രാക്ക് നവീകരണം നടക്കുന്നത്. തുടര്‍ന്ന് ചില ട്രെയ്‌നുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റുള്ളവ വൈകിയോടും. 56605 കോയമ്ബത്തൂര്‍-തൃശൂര്‍ പാസഞ്ചറും 56603 തൃശൂര്‍-കണ്ണൂര്‍ പാസഞ്ചറും ഈ ദിവസങ്ങളില്‍ തൃശൂര്‍-ഷൊര്‍ണൂര്‍ സെക്ഷനില്‍ ഭാഗികമായി റദ്ദാക്കി.

കാലം നൽകിയ കാവ്യ നീതി

  *കാലം നൽകിയ കാവ്യ നീതി* മല്ലികാ അന്തർജ്ജനം തന്റെ മുടിയനായ പുത്രനോട് ഇന്നലെയാ 'ദേവാസുരം ട്വിസ്റ്റ്‌' പറഞ്ഞിരിക്കണം; "മോനെ, നീ താഴേമൺ തറവാട്ടിലേതല്ല!. നീ ഈ നാട് മുഴുവൻ വിളിച്ചു പറഞ്ഞു നടക്കുന്ന പൈതൃകം നിന്റേതല്ല മോനെ. നിന്റെ അമ്മയായ എന്റെ വേളി കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവിടുന്ന് പുറന്തള്ളപ്പെട്ടു. ശേഷം എനിക്കും നിന്നെപ്പോലെ തന്നെ നിന്റെ അച്ഛന്റെ ഇല്ലമാണ് ഐഡന്റിറ്റി. അത് താഴമണ്ണല്ല..... " നന്നായി. അവിടം കൊണ്ട് നിർത്തരുതമ്മേ. ഈ പാട്രിയാർക്കി

മുഖ്യമന്ത്രി എല്ലാവരുടെയും അധ്യാപകൻ: ശാരദക്കുട്ടി

‘‘ശബരിമല വിവാദവിഷയമായതു കൊണ്ടുണ്ടായ വലിയ ഒരു നേട്ടമുണ്ട്. ഒരു മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ മുഴുവൻ അധ്യാപകനാകുന്നതു കാണാൻ കഴിഞ്ഞു. ഞങ്ങളുടെ സമുദായത്തിനു പുറത്തുള്ള വിഷയങ്ങൾ ക്ഷേത്ര ചരിത്രവും സമുദായ ചരിത്രവും അന്ന‌ു നിലനിന്നിരുന്ന സവർണാധിപത്യവും ദളിത് മുന്നേറ്റങ്ങളും ഇത്ര ഭംഗിയായി മുമ്പ‌് ഒരിടത്തും കേട്ടിട്ടില്ല. ഒരു മുഖ്യമന്ത്രി ഇത്ര കരുതലോടെ തന്റെ ജനതയെ പഠിപ്പിക്കുന്നത‌് ഒരുപക്ഷേ കേരള ചരിത്രത്തിലാദ്യമായിരിക്കും. പിണറായി വിജയൻ മികച്ച അധ്യാപകനുമാണ്’’ഇൻഡ്യൻ ക്രിസ്ത്യൻ വിമൻ മൂവ്മെന്റിന്റെയും കെസിസി വനിതാ

Top