ബെഹ്റയെക്കാള്‍ അധികാരത്തോടെ ഹേമചന്ദ്രന്‍ ശബരിമലയിലേക്ക് ; കടുത്ത പരിശോധനകളും നിയന്ത്രണങ്ങളും ഒഴിവാക്കി പോലീസ്

ശബരിമലയിലെ നിയന്ത്രണങ്ങളെല്ലാം പോലീസ് ഒഴിവാകുന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നു ശബരിമല സന്ദര്‍ശിക്കാന്‍ ഇരിക്കെ നിയന്ത്രണമെല്ലാം പൊലീസ് പിന്‍വലിക്കുന്നു. നാളെ സന്നിധാനത്ത് ഉണ്ടാകുമെന്നു സമിതിയുടെ യോഗത്തില്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍ അറിയിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സൗകര്യം നിലകളിലും പമ്ബയിലും സന്നിധാനത്തും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അവകാശം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇത് വിലയിരുത്തുന്നതിനായാണ് സംഘത്തിന്റെ സന്ദര്‍ശനം. ഹൈക്കോടതി നിരീക്ഷണ സമിതിയിലെ അംഗങ്ങളായ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍

‘കോപ്പിയടിച്ച ടീച്ചര്‍മാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ടെന്ന് തോന്നുന്നു’ : ഊര്‍മ്മിള ഉണ്ണി

കൊച്ചി: കവിത മോഷ്ടിച്ച്‌ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ എഴുത്തുകാരി ദീപ നിശാന്തിനെ പരിഹസിച്ച്‌ നടി ഊര്‍മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയും രംഗത്ത്. ദീപ നിശാന്തിന്റെ പേര് എടുത്തു പറയാതെയാണ് ഇരുവരുടെയും വിമര്‍ശനം. യുവകവി കലേഷിന്റെ കവിത അടിച്ചുമാറ്റി എകെപിസിടിഎയുടെ മാസികയില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. 'കോപ്പിയടിച്ച ടീച്ചര്‍മാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ടെന്ന് തോന്നുന്നു' എന്നാണ് ഊര്‍മിള ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്. ദൈവം കൊടുത്തോളും എന്ന കുറിപ്പോടെയാണ്

സ്വാമി ശരണം. കഴക്കൂട്ടത്ത് വാറ്റ് ചാരായം വിറ്റ് യുവമോര്‍ച്ച നേതാവ്; കൈയോടെ പിടികൂടി എക്‌സൈസ്

തിരുവനന്തപുരം; വാറ്റ് ചാരായം വിറ്റതിന് യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് ചാരായം വിറ്റതിനാണ് യുവമോര്‍ച്ച ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി സന്തോഷിനെയും കൂട്ടാളിയേയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വ്യാജ വാറ്റ് വില്‍പ്പന വ്യാപകമാണെന്ന് നേരത്തേ മുതല്‍ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നതിനിടെയാണ് സന്തോഷും വിഘ്‌നേഷും അറസ്റ്റിലാവുന്നത്. ഇരുവരും ചാരായവുമായി സ്‌കൂട്ടറില്‍ പോകുമ്ബോഴാണ് പിടിയിലായത്. ടട ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും എണ്ണായിരം രൂപയും

യതീഷ് ചന്ദ്രക്ക് ബിജെപിയുടെ അവാര്‍ഡും ഉണ്ട് ; അത് ഉടന്‍ അറിയാമെന്ന് ബിജെപി നേതാവ്

കൊച്ചി : ശബരിമലയില്‍ ബിജെപി പ്രതിഷേധങ്ങളെ തടഞ്ഞ് വിവാദനായകനായി മാറിയ എസ് പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി. യതീഷ്ചന്ദ്രയ്ക്ക് ബിജെപി അവാര്‍ഡ് നല്‍കും.അതെന്താണെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും ഉടന്‍ നല്‍കുമെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. ശബരിമലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് യതീഷ് ചന്ദ്ര അടക്കമുള്ള പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്ക് ഡിജിപി ബഹുമതി പത്രം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. യതീഷ് ചന്ദ്രയടക്കം ശബരിമല

2018ല്‍ ലോകം കണ്ട മഹാദുരന്തം കേരളത്തിലെ പ്രളയം; ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്

ജനീവ: ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലുണ്ടായ പ്രളയമാണെന്ന് ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്. ആള്‍ നാശം കണക്കാക്കിയാണ് ഇത്. സാമ്ബത്തിക നഷ്ടത്തിലേക്ക് വരുമ്ബോള്‍ ഈ വര്‍ഷമുണ്ടായ ആഗോള ദുരന്തങ്ങളില്‍ നാലാമതാണ് ആഗസ്റ്റില്‍ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം. 54 ലക്ഷം പേരെയാണ് പ്രളയം കേരളത്തില്‍ ബാധിച്ചത്. 223 പേര്‍ മരിക്കുകയും 14 ലക്ഷം പേര്‍ക്ക് വീട് വിട്ടു പോകേണ്ടിയും വന്നു. സംസ്ഥാനത്തിന് 30,000 കോടി

റേഷന്‍ നിഷേധിച്ചാല്‍ ഇനി ആശങ്ക വേണ്ട!; കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ മനഃപൂര്‍വം നിഷേധിച്ചാല്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. റേ​ഷ​ന്‍​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വ്യാ​പാ​രി​ക​ള്‍ ക​രി​ഞ്ച​ന്ത​യി​ല്‍ മ​റി​ച്ചുവില്‍ക്കുന്നുവെന്ന പ​രാ​തി​ക​ളു​ടെ അടിസ്ഥാനത്തിലാണ് ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഭ​ക്ഷ്യ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി. പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക്​ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ മ​നഃ​പൂ​ര്‍​വം നി​ഷേ​ധി​ച്ചാ​ല്‍, റേ​ഷ​ന്‍​വ്യാ​പാ​രി​യു​ടെ സു​ര​ക്ഷാ നി​ക്ഷേ​പ​ത്തി​ല്‍​നി​ന്നോ ഡീ​ല​ര്‍ ക​മീ​ഷ​നി​ല്‍​നി​ന്നോ ആ​യി​രി​ക്കും റേ​ഷ​ന് ത​ത്തു​ല്യ​മാ​യ തു​ക കാ​ര്‍​ഡ് ഉ​ട​മ​ക്ക് സര്‍ക്കാര്‍ ന​ല്‍​കു​ക.മ​നഃ​പൂ​ര്‍​വം റേ​ഷ​ന്‍ വി​ഹി​തം ന​ല്‍​കു​ന്നി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ഗു​ണ​ഭോ​ക്താ​വി​ന് ബ​ന്ധ​പ്പെ​ട്ട റേ​ഷ​നി​ങ്

യുവതി പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല; സര്‍ക്കാര്‍ സവര്‍ണ,അവര്‍ണ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: നവോത്ഥാന സംഘടനകളുടെ സംഗമത്തിന് എതിരെ എന്‍എസ്‌എസ്‌

ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് എതിരെ വീണ്ടും എന്‍എസ്‌എസ്. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല. സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുന്ന ജാതീയമായ വിഭാഗിയത സൃഷ്ടിക്കാനെ ഉപകരിക്കൂ. നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് നവോത്ഥാന സംഘടനകളുടെ സംഗമത്തിന് പിന്നിലെന്നും എന്‍എസ്‌എസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അനാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാനത്തിലൂടെ ഇല്ലാതാക്കപ്പെട്ടിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രശ്‌നമാണ് ശബരിമലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. നവോത്ഥാനവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ

ശബരിമല സമരം; കോണ്‍ഗ്രസും ബിജെപിയും വെട്ടില്‍

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവില്‍ തുടങ്ങിയ രാഷ്ട്രീയ മുതലെടുപ്പ‌് സമരം തിരിഞ്ഞുകുത്താന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍. തമ്മില്‍ത്തല്ലും ആശയക്കുഴപ്പവും മൂത്ത‌് ബിജെപി നേതൃത്വം പരക്കം പായുകയാണെങ്കില്‍ അണികളുടെയും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്കും നിസ്സംഗതയുംകണ്ട‌് അന്തം വിട്ടുനില്‍ക്കുകയാണ‌് കോണ്‍ഗ്രസ‌് നേതൃത്വം. നിയമസഭാസമ്മേളനം തുടങ്ങിയ നാള്‍മുതല്‍ ശബരിമലയുടെ പേരില്‍ സഭാനടപടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച യുഡിഎഫിലും ഭിന്നത മൂത്തു. തിങ്കളാഴ‌്ച സഭ ചേരുമ്ബോള്‍ മറ്റ‌് വിഷയങ്ങള്‍ ഉന്നയിക്കണമെന്ന ആവശ്യവും യുഡിഎഫില്‍ ശക്തമായി.

Top