ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമർശനവും 25000 രൂപ പിഴയും

കൊച്ചി: ശബരിമലയിലെ പൊലീസ് ഇടപെടലില്‍ ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചും പിഴ ഈടാക്കിയും ഹൈക്കോടതി. ശബരിമല ഹര്‍ജികളിലൂടെ പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ ശ്രമിക്കുകയാണോയെന്ന് ഹൈക്കോടതി ശോഭാ സുരേന്ദ്രനോട് ചോദിച്ചു. വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയ കോടതി 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും കോടതി പറഞ്ഞു. ഹര്‍ജികളില്‍ ഉന്നയിച്ചത് വികൃതമായ ആരോപണങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന്‍

ബി ജെ പി- കോൺഗ്രസ്സ് നുണ പ്രചാരണം പൊളിഞ്ഞു, ശബരിമല തീര്‍ത്ഥാടനം സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയറിയിച്ച് നിരീക്ഷക സമിതി

ശബരിമല തീര്‍ത്ഥാടനം: നിലയ്ക്കലിലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയറിയിച്ച് നിരീക്ഷക സമിതി ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് നിലയ്ക്കലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കല്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി. ഉച്ചയോടെ

കണ്ണൂരിനെ ഞെട്ടിച്ച്‌ കൂട്ടബലാത്സംഗ പരാതി; പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പത്താംക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത് നാലുപേരെന്ന് പൊലീസ്; പീഡനം നടന്നത് തുടര്‍ച്ചയായ രണ്ടു ദിവസം; പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന നല്‍കി പൊലീസ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച്‌ രണ്ട് ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. പ്രതികളെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്.

Top