വയനാട്ടില്‍ യുഡിഎഫ് പ്രചാരണം നിര്‍ത്തി. സ്ഥാനാര്‍ഥി ആരെന്നു അറിയാതെ പ്രചാരണത്തിനില്ലെന്ന് ഘടകകക്ഷികള്‍.

വയനാട്ടില്‍ യുഡിഎഫ് പ്രചാരണം നിര്‍ത്തി; സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണത്തിനില്ലെന്ന് ഘടകകക്ഷികള്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്ബോള്‍ പ്രചാരണം നിര്‍ത്തിവെക്കാന്‍ യു ഡി എഫ് തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികള്‍ അറിയിച്ചതോടെ മുഴുവന്‍ ബുത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു സ്ഥാനാര്‍ത്ഥി ആരെന്നറിയാത്തതിനാല്‍ പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. വിവരം ജില്ലാ കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സോളാപൂരില്‍ പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എം പിന്തുണ

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ വാഞ്ചിത് അഹാദി (ബി.വി.എ) നേതാവ് പ്രകാശ് അംബേദ്ക്കര്‍ക്ക് സി.പി.ഐ.എമ്മിന്റെ പിന്തുണ. സി.പി.ഐ.എമ്മിന്റെ ശക്തി കേന്ദ്രമാണ് സോളാപൂര്‍. പിന്തുണ പ്രകാശ് അംബേദ്ക്കറിന് മാത്രമേയുള്ളൂവെന്നും സംസ്ഥാനത്തെ മറ്റ് ബി.വി.എ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ലെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ലെ വ്യക്തമാക്കി. ബി.ജെ.പിയുടെ ജയ്‌സിദ്ധ്വേശര്‍ മഹാസ്വാമിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ് മണ്ഡലത്തില്‍ മത്സരത്തിനുള്ളത്. സംസ്ഥാനത്ത് 48 സീറ്റുകളിലും മത്സരിക്കുന്ന ബി.വി.എ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി

രാ​ഹു​ല്‍ വ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും തീ​രു​മാ​നം പെ​ട്ടെ​ന്നു​വേ​ണം; പൊ​ട്ടി​ത്തെ​റി​ച്ച്‌ ലീ​ഗ്

വ​യ​നാ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​യെ​ച്ചൊ​ല്ലി യു​ഡി​എ​ഫി​ന​ക​ത്ത് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ വ്യ​ക്ത​വ​രു​ത്ത​ണ​മെ​ന്ന് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ച്ച​താ​യി ലീ​ഗ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. രാ​ഹു​ല്‍ മ​ത്സ​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ലീ​ഗ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച എ​ല്‍​ഡി​എ​ഫ് പ്ര​ച​ര​ണ​രം​ഗ​ത്ത് വ​ള​രെ​യേ​റെ മു​ന്നോ​ട്ടു​പോ​യി. അ​വ​ര്‍ ര​ണ്ടാം​ഘ​ട്ട പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ലേ​ക്കും ക​ട​ന്നു.

രാജിവെച്ച ലീഗ്‌ പ്രവര്‍ത്തകന്‌ വധഭീഷണി; വീടിന്റെ ചുമരില്‍ മെയ് 23 കഴിഞ്ഞാല്‍ വെള്ളപുതപ്പിച്ചു കിടത്തുമെന്ന്‌ എന്നെഴുതിയ പോസ്റ്ററുകള്‍.

ലീഗില്‍നിന്ന് രാജിവച്ച്‌ സിപിഐ എമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തകനുനേരെ ലീഗിന്റെ വധഭീഷണി. മരുതോങ്കര പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ പ്രസിഡന്റും ലീഗ് നാദാപുരം മണ്ഡലം മുന്‍ കൗണ്‍സിലറുമായ കള്ളാട് കുണ്ടോട്ടി റസ്സലിനെതിരെയാണ് വധഭീഷണി. റസ്സലിന്റെ തറവാട്ടു വീടിന്റെ ചുമരിലും പരിസര പ്രദേശത്തുമാണ് മെയ് 23-നു മുമ്ബ് വെള്ളപുതപ്പിച്ചു കിടത്തും എന്ന‌് എഴുതിയ പോസ്റ്ററുകള്‍ പതിച്ചത്.

കള്ളന്‍മാരെ പേടിച്ച്‌ 20 പവന്‍ സ്വര്‍ണം വീട്ടമ്മ പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ചു ; ഒടുവില്‍ ആക്രിക്കാരന് വിറ്റു..!

തിരുവനന്തപുരം : കള്ളന്‍മാരെ പേടിച്ച്‌ വീട്ടമ്മ 20 പവന്‍ സ്വര്‍ണം പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ചു. ഒടുവില്‍ ഇക്കാര്യം ഓര്‍മ്മിക്കാതെ പേപ്പറുകള്‍ ആക്രിക്കാരന് വിറ്റു. കാരയ്ക്കാമണ്ഡപത്തിന് സമീപം പൊറ്റവിളയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. പഴയബുക്കുകളും പേപ്പറുകളും അടക്കമുള്ള പഴയ സാധനങ്ങളുമായി ഇയാള്‍ പോയ ശേഷമാണ് വീട്ടമ്മയ്ക്ക് സ്വര്‍ണം കവറില്‍ പൊതിഞ്ഞ് ബുക്കിലെ പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന കാര്യം ഓര്‍മ വന്നത്. കരിമഠം കോളനിക്ക് സമീപം താമസിക്കുന്ന തിരുനെല്‍വേലി സ്വദേശി സുബ്ഹ്മണ്യനെന്ന ആളാണ് വീട്ടമ്മയില്‍

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; നല്‍കിയത് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും; സംഭവം കൊല്ലത്ത്

അടുത്തകാലത്ത് സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പീഡനത്തിനിരയായത് നിരവധി യുവതികളാണ്. സ്ത്രീധനത്തിനുവേണ്ടിയുള്ള ഭര്‍തൃവീട്ടിലെ കൊടും പീഡനത്തിനിരയായി ഒടുവില്‍ മരിച്ച ഇരയാണ് ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാര.. 27 വയസ്സുകാരിയായ ഈ യുവതി മരണത്തിന് കീഴടങ്ങിയത് കൊടുക്രൂരതകള്‍ക്ക് ശേഷമാണ്. കഴിഞ്ഞ 21നാണ് തുഷാര മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ഭര്‍ത്താവ് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു കുട്ടികളുടെ അമ്മയായ തുഷാര മരണത്തിന് കീടങ്ങുമ്ബോള്‍ തുഷാരയുടെ

പ്ലാസ്റ്ററും പോസ്റ്ററും ….ഒരു മാറ്റവും ഇല്ലല്ലോ …… ! തിരഞ്ഞെടുപ്പാണ് , തറവേലകൾ വരാനിരിക്കുന്നതേയുള്ളൂ … എം.സ്വരാജ്.

ചിത്രത്തിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ. UDF സ്ഥാനാർത്ഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളിൽ LDF സ്ഥാനാർത്ഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നു. !! എന്നു വെച്ചാൽ UDF സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് മുകളിലാണ് ഒട്ടിച്ചതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കണ്ണു കാണാത്തവർക്കു പോലും തിരിച്ചറിയണമെന്നും ഈ 'കാടത്ത'ത്തിനെതിരെ പ്രതിഷേധമുയരണമെന്നും പോസ്റ്ററിന് മേൽ പോസ്റ്ററൊട്ടിച്ചവർക്ക് നിർബന്ധമുണ്ടായിരുന്നു എന്നു സാരം. നിങ്ങൾ ശ്രദ്ധിച്ചോ , ഇത്രയും ചിഹ്നങ്ങൾ നടന്ന്

വയനാട്ടിൽ യുഡിഎഫിന‌് തിരിച്ചടിയുണ്ടാകുമെന്ന‌് മുസ്ലിം ലീഗ‌്. യുഡിഎഫ‌് പ്രവർത്തകർ കടുത്ത നിരാശയിലാണെന്നും ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകും.

വയനാട്ടിൽ യുഡിഎഫിന‌് തിരിച്ചടിയുണ്ടാകുമെന്ന‌് മുസ്ലിം ലീഗ‌്. യുഡിഎഫ‌് പ്രവർത്തകർ കടുത്ത നിരാശയിലാണെന്നും ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും  മുസ്ലിം ലീഗ‌് വയനാട‌് ജില്ലാ പ്രസിഡന്റും യുഡിഎഫ‌് ജില്ലാ ചെയർമാനുമായ പി പി എ കരീം പറഞ്ഞു. പ്രതിഷേധം കോൺഗ്രസിനെയും മുസ്ലിംലീഗ‌് സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട‌്. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ‌് പ്രവർത്തനം മന്ദീഭവിച്ചു. കോൺഗ്രസ‌് നേതൃത്വം ഇത‌് മനസ്സിലാക്കി പ്രവർത്തിക്കണമെന്നും കരീം പറഞ്ഞു. സ്ഥാനാർഥി നിർണയം നീളുന്നതിലെ അതൃപ‌്തി കഴിഞ്ഞദിവസം ലീഗ‌് മുസ്ലിം ലീഗ‌്

മീന്‍മണം അടിക്കുമ്പോള്‍ ഓക്കാനം വരുമെന്ന് ശശി തരൂര്‍; ജാതിബോധമെന്ന് വിമര്‍ശനം, വിവാദം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച്‌ ശശി തരൂര്‍ ചെയ്ത ട്വീറ്റ് വിവാദത്തില്‍. മീന്‍മണം അടിക്കുമ്പോള്‍ ഓക്കാനം വരുന്ന തനിക്ക് പോലും വലിയ സ്വീകരണമാണ് അവിടെ ലഭിച്ചത് എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ശശി തരൂരിന്റെ ഉള്ളിലെ ജാതിബോധമാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നും മത്സ്യത്തൊഴിലാളികളെ അപമാനിക്കുകകയാണ് തരൂര്‍ ചെയ്തിരിക്കുന്നതെന്നുമാണ്

സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് ; കൂളര്‍ ഉപയോഗിച്ചാല്‍ 500 രൂപ, കട്ടൗട്ടിന് ഒരടിക്ക് 110 രൂപ ; ചെലവില്‍ പിടിമുറുക്കി കമ്മീഷന്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ചൂടിന് പുറമേ കൊടും ചൂടുകൂടിയെത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ വലയുകയാണ്. അല്‍പ്പം ആശ്വാസം തേടി കൂളര്‍ ഉപയോ​ഗിക്കാമെന്ന് വെച്ചാല്‍ അതിനുള്ള ചെലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍, തെരഞ്ഞെടുപ്പ് ചെലവിനത്തില്‍ കൂട്ടും. ഇതടക്കം പ്രചാരണത്തിനും അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന 90 ഇനങ്ങളുടെ നിരക്ക് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. പ്രചാരണവേദിയില്‍ ചെറിയ കൂളര്‍ ഉപയോഗിച്ചാല്‍ അതിന് 500 രൂപ ചെലവ് കണക്കാക്കുക. വലിയ കൂളറാണെങ്കില്‍ 1000 രൂപയും കണക്കാക്കും. തോരണങ്ങള്‍ ഒരടി നീളത്തിന് നാലുരൂപവെച്ച്‌ കണക്കാക്കും. തുണിയിലുള്ള

Top