കുമ്മനത്തിന്റെ ഷാളുകള്‍: മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് കിട്ടിയ ഷാളുകള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് നടക്കും. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തിന്‍റെ താത്കാലിക വസതിയിലാണ് പരിപാടി. പര്യടനത്തിനിടെ കിട്ടിയ ഷാളുകള്‍, തോര്‍ത്തുകള്‍, പൊന്നാട എന്നിവ ഉപയോഗിച്ച്‌ സഞ്ചി, തൊപ്പി, ഹാന്‍ഡ് കര്‍ച്ചീഫ്, ടൗവ്വല്‍, തലയിണ കവര്‍ എന്നിവയൊക്കെ നിര്‍മ്മിക്കാനാണ് ഉദ്യേശിക്കുന്നത്. അതോടൊപ്പം പ്രചരണത്തിനുപയോഗിച്ച ബോര്‍ഡുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റുന്നുമുണ്ട്.തെരഞ്ഞെടുപ്പ് അവസാനിച്ചതിന്റെ

ഫോനി ചുഴലിക്കാറ്റ് കേരളം വിട്ടു: ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു.

തിരുവനന്തപുരം: ആശങ്കകള്‍ ഒഴിയുന്നു. ഫോനി ചുഴലിക്കാറ്റ് കേരളം വിട്ടു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് യെല്ലോ അലെര്‍ട്ടുകള്‍ പിന്‍വലിച്ചത്. അതേസമയം ചുഴലിക്കാറ്റ് മേയ് മൂന്നോടെ ഒഡീഷ തീരത്തേക്ക് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒഡീഷയില്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗത്തില്‍ വീശാനാണ് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍

ച​ക്ര​വ​ര്‍​ത്തി ച​രി​ത്ര​ത്തി​ന്‍റെ ച​ക്ര​വാ​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി; ഉ​ദ​യ​സൂ​ര്യ​ന്‍റെ നാ​ട്ടി​ല്‍ ഇ​നി നാ​റു​ഹി​തോ സാ​മ്രാ​ജ്യം.

ടോ​ക്കി​യോ: ​ജ​പ്പാ​നി​ലെ അ​കി​ഹി​തോ ച​ക്ര​വ​ര്‍​ത്തി സ്ഥാ​ന​ത്യാ​ഗം ചെ​യ്തു. ഇ​തോ​ടെ മൂ​ത്ത മ​ക​ന്‍ നാ​റു​ഹി​തോ പു​തി​യ ച​ക്ര​വ​ര്‍​ത്തി​യാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യു​ന്ന ച​ട​ങ്ങു​ക​ള്‍​ക്കും തു​ട​ക്ക​മാ​യി. ച​ക്ര​വ​ര്‍​ത്തി​യെ​ന്ന നി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള അ​വ​സാ​ന സ​ന്ദേ​ശ​ത്തി​ല്‍ താ​ന്‍ സ്ഥാ​ന​ത്യാ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും മു​പ്പ​തു​വ​ര്‍​ഷം ത​നി​ക്കു ത​ന്ന പി​ന്തു​ണ​യ്ക്കു ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ്രാ​യ​വും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും മൂ​ലം ത​ന്‍റെ ജോ​ലി കൃ​ത്യ​മാ​യി നി​ര്‍​വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​തി​നാ​ല്‍ സ്ഥാ​ന​ത്യാ​ഗം ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും എ​ണ്‍​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ച​ക്ര​വ​ര്‍​ത്തി

നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്ന് അഖിലേഷ് യാദവ്.

ലഖ്‌നൗ: ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന നാണക്കേടാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. തരംതാണ പ്രസ്താവന നടത്തിയ പ്രധാനമന്ത്രിയെ '72 വര്‍ഷം' വിലക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രധാനമന്ത്രിമാര്‍ ഇത്തരത്തില്‍ സംസാരിയ്ക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. 125 കോടി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട മോദി അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ അധികാരം പിടിയ്ക്കാന്‍ നോക്കുകയാണെന്നും അഖിലേഷ് പറഞ്ഞു മോദിയുടെ കള്ളപ്പണ മാനോഭാവമാണ് പുറത്തുവരുന്നത്. 72 മണിക്കൂറല്ല,

ടിക്കാറാം മീണ യുഡിഎഫിന്റെ പ്രചരണ തന്ത്രത്തിന്റെ ഭാഗം; വിമര്‍ശനവുമായി കോടിയേരി.

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യുഡിഎഫിന്റെ പ്രചരണ തന്ത്രത്തിന്റെ ഭാഗമായെന്ന് കോടിയേരി ബാലകൃഷ്ണന്‍. കള്ളവോട്ടെന്നത് യുഡിഎഫിന്റെ പ്രചാരണ തന്ത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമ വിചാരണക്കനുസരിച്ചല്ല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുക്കേണ്ടത്, നിക്ഷ്പക്ഷമായി തീരുമാനമെടുക്കണം. യു.ഡി.എഫ് അജണ്ടയില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വീഴരുത്. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.

മോദിയുടെ രാഷ്​ട്രീയ പ്രതികരണങ്ങള്‍ നിലവാരമില്ലാത്തവ, ഫാസിസ്​റ്റുകളേക്കാള്‍ മോശം; മമത ബാനര്‍ജി.

കൊല്‍ക്കത്ത: ബി.ജെ.പിക്ക് ​ ഉത്തര്‍പ്രദേശില്‍ വന്‍ തിരിച്ചടി നേരിടുമെന്ന്​ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'കേന്ദ്രത്തില്‍ ഭരണം പ്രതീക്ഷിക്കണമെങ്കില്‍ ഏതൊരു പാര്‍ട്ടിയും നല്ല പ്രകടനം കാഴ്​ചവെക്കണം. ബി.ജെ.പി പരാജയപ്പെട്ടിരിക്കുന്നു. അവര്‍ക്ക്​ 80ല്‍ 17 സീറ്റുകള്‍ പോലും നേടാനാകില്ല. കോണ്‍ഗ്രസിന്​ 7 മുതല്‍ 8 സീറ്റുവരെ കിട്ടും. മായാവതിയും അഖിലേഷുമാണ്​ നല്ല പ്രകടനം കാഴ്​ചവെക്കുക.' - മമത വ്യക്​തമാക്കി. പ്രതിപക്ഷ സഖ്യത്തെ പ്രധാനമന്ത്രി 'കിച്ച്‌​ഡി' എന്ന്​ പരിഹസിച്ചതിനെതിരെയും മമത പ്രതികരിച്ചു. കിച്ച്‌​ഡിക്ക്​ എന്താണ്​

ഭാര്യയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍; കെജ്‌രിവാളിനെതിരെ പരാതി.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റ ഭാര്യ സുനിതയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് കാട്ടി ബിജെപി പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും, ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലും വോട്ടര്‍ പട്ടികയില്‍ സുനിതയുടെ പേരുണ്ടെന്നും, ഈ രണ്ട് സ്ഥലങ്ങളിലെയും വോട്ടര്‍ കാര്‍ഡ് ഇവരുടെ കൈവശമുണ്ടെന്നും പരാതിയില്‍ പറയുന്നു. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ഖുറാന ആവശ്യപ്പെട്ടു. ബിജെപി

ചാരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നല്‍കിയ തിമിംഗിലങ്ങളെയും കടലില്‍ ഇറക്കി റഷ്യ ; വീഡിയോ.

https://www.youtube.com/watch?v=TXyq-bkGK3s#action=share ബെര്‍ലിന്‍: നോര്‍വെ തീരത്ത് റഷ്യയുടെ ചാരനെന്ന് സംശിക്കുന്ന തിമിംഗലം പിടിയില്‍. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ ധരിച്ച വെള്ള തിമിംഗലമാണ് പിടിയിലായത്.കഴുത്തിനുചുറ്റും ബെല്‍റ്റ് ഘടിപ്പിച്ച രീതിയിലായിരുന്നു തിമിംഗിലം. റഷ്യന്‍ നാവികസേന പരിശീലനം നല്‍കിയ തിമിംഗലമാണിതെന്നാണ് സംശയിക്കുന്നത്. കടിഞ്ഞാണില്‍ ജോപ്രോ കാമറാ ഹോള്‍റും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ ലേബലാണ് പതിച്ചിട്ടുള്ളതെന്ന് മറൈന്‍ ബയോളജിസ്റ്റ് പ്രൊഫ. ഓഡന്‍ റികാര്‍ഡ്‌സണ്‍ പറഞ്ഞു. മീന്‍പിടിത്തക്കാരാണ് തിമിംഗിലത്തെ ആദ്യം കണ്ടെത്തിയത്. ആളുകളോട് പെട്ടെന്നിണങ്ങിയ തിമിംഗിലം

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ കേരളത്തിലെത്തി: ചില രഹസ്യസന്ദേശങ്ങള്‍ കോയമ്പത്തൂരിലും കേരളത്തിലുമുള്ളവര്‍ പരസ്പരം പങ്കുവച്ചതായി അന്വേഷണസംഘം.

കൊച്ചി: കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയുടെ സൂത്രധാരകരില്‍ ചിലര്‍ കേരളം സന്ദര്‍ശിച്ചിരുന്നതായി സൂചന. സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന സഹ്‌റാന്‍ ഹാഷിം 2016 ന് ശേഷം രണ്ട് തവണകേരളത്തില്‍ തങ്ങിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. തെളിവുകള്‍ കണ്ടെത്താന്‍ ഫോര്‍ട്ട് കൊച്ചി, കോവളം, വര്‍ക്കല എന്നിവിടങ്ങളിലെ ഹോം സ്‌റ്റേകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍

അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരിയിലെ ബൂത്തില്‍ ഇന്ന് റീപോളിംഗ്.

കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിലെ ഇന്ന് റിപോളിംഗ് നടക്കും. മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുക. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആലുവ തഹസില്‍ദാറാണ് പ്രിസൈഡിംഗ് ഓഫീസര്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല. അധിക വോട്ട് കണ്ടെത്തിയയതിനെ തുടര്‍ന്നാണ് റീപോളിംഗ്. ബൂത്തില്‍ പോള്‍ ചെയ്തതിതിനേക്കാള്‍ അധികം വോട്ട്

Top