വീരമൃത്യവരിച്ച ജവാന്‍മാരുടെ മക്കളുടെ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കാനുള്ള ഉത്തരവിറക്കി ആദ്യ മോദി മന്ത്രിസഭ.

അധികാരമേറ്റ ഉടന്‍ പുതിയ തീരുമാനം എടുത്ത് പ്രധാനമന്ത്രി മോദി. വീരമൃത്യവരിച്ച ജവാന്‍മാരുടെ മക്കള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കാനുള്ള തീരുമാനം ആണ് മോദി മന്ത്രിസഭ എടുത്തത്. ആണ്‍കുട്ടികള്‍ക്ക് 500 രൂപയും പെണ്‍കുട്ടികള്‍ക്ക് 750 രൂപയുമാണ് കൂട്ടിയത്. പ്രതിമാസം 2500 രൂപ ആണ്‍കുട്ടികള്‍ക്കും 3000 രൂപ പെണ്‍കുട്ടികള്‍ക്കും ലഭിക്കും. സംസ്ഥാന പൊലീസിലുള്ളവരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും. ഇന്ന് വൈകിട്ട് ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

സിപിഐ എം നേതാവിന്റെ വീടിന‌് ബിജെപിക്കാര്‍ ബോംബെറിഞ്ഞു.

സിപിഐ എം നേതാവിന്റെ വീട്ടിലേക്ക് ബിജെപിക്കാര്‍ ബോംബെറിഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ എം രാജന്റെ കാഞ്ഞിരപ്പൊയില്‍ കുളങ്ങാട്ടുള്ള വീടിനാണ‌് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ബോംബെറിഞ്ഞത്. ബോംബ് പൊട്ടിത്തെറിച്ച്‌ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വീടിനകത്തെ ബാത്ത് റൂമിലെ വാതില്‍പാളിയും തകര്‍ന്നു. സംഭവ സമയത്ത‌് രാജനും ഭാര്യ ശ്രീകലയും വീട്ടിലുണ്ടായിരുന്നു. മകന്‍ ശ്രീരാജ് മംഗളൂരുവിലാണ‌് പഠിക്കുന്നത‌്. വലിയ

ഒ​രു വി​ഭാ​ഗം വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് ചോ​ര്‍​ന്നു​വെ​ന്ന് സി​പി​എം റി​പ്പോ​ര്‍​ട്ട്.

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ശ്വാ​സി​ക​ള്‍ എ​തി​രാ​യ​താ​ണ് തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി റി​പ്പോ​ര്‍​ട്ട്. പാ​ര്‍​ട്ടി​ക്കൊ​പ്പം നി​ന്നി​രു​ന്ന വി​ശ്വാ​സി​ക​ള്‍ തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടു. ഒ​രു വി​ഭാ​ഗം വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് ചോ​ര്‍​ന്നു​വെ​ന്നും സം​സ്ഥാ​ന സ​മി​തി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. എ​തി​ര്‍​ചേ​രി തെ​റ്റി​ധാ​ര​ണ പ​ര​ത്തി​യ​ത് പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട‌്. ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം തി​രി​ച്ച​റി​യാ​നാ​യി​ല്ലെ​ന്നും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ചോ​ര്‍​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

മക്കളുമായി ഓഫീസില്‍ വരേണ്ട, ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി കെഎസ്‌ആര്‍ടിസി; ലംഘിച്ചാല്‍ കര്‍ശന നടപടി.

ഓഫീസില്‍ മക്കളുമായി വരുന്ന ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കെഎസ്‌ആര്‍ടിസി. ഉത്തരവ് ലംഘിച്ച്‌ കുട്ടികളുമായി എത്തിയാല്‍ ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ജീവനക്കാര്‍ കുട്ടികളെയും കൂട്ടി വരുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഓഫീസ് സമയത്ത് കുട്ടികളെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ കെഎസ്‌ആര്ടിസി ജീവനക്കാര്‍ പലപ്പോഴും ഇത് പാലിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. ഓഫീസുകള്‍, യൂണിറ്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് കുട്ടികളെക്കൊണ്ടുവരുന്നതിന് നിയന്ത്രണം

മമതക്കുനേരെ പ്രതിഷേധം ; ‘ജയ് ശ്രീ റാം’ വിളിച്ച 7 പേര്‍ അറസ്റ്റില്‍.

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ വാഹന വ്യൂഹത്തിന് നേരെ പ്രതിഷേധമുയര്‍ത്തി 'ജയ് ശ്രീ റാം' വിളിച്ച ഏഴു പേര്‍ അറസ്റ്റില്‍ . വ്യാഴാഴ്ച നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ഭത്പര മേഖലയിലൂടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കടന്നു പോകുമ്ബോഴായിരുന്നു സംഭവം. 'ജയ് ശ്രീ റാം' വിളിച്ചവര്‍ക്ക് സമീപം വാഹനം നിര്‍ത്തി പുറത്തിറങ്ങിയ മമത സുരക്ഷ ഉദ്യോഗസ്ഥരോട് സംഘത്തിന്റെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു . വാഹനം നീങ്ങിയ ശേഷവും പ്രതിഷേധക്കാര്‍ 'ജയ്

ഡല്‍ഹിയിലെ ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ ബീഫിനെകുറിച്ച്‌ മെനു.

ഡല്‍ഹിയിലെ ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍. സംസ്ഥാന വെബ്‌സൈറ്റില്‍ ബീഫ് ഇനങ്ങള്‍ എന്ന പേരില്‍ ഒരു ടാബ് കൂട്ടിച്ചേര്‍ത്ത ഹാക്കര്‍മാര്‍ ബീഫ് കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ തയാറാക്കുന്നത് എങ്ങനെയാണെന്നും സൈറ്റില്‍ എഴുതിച്ചേര്‍ത്തു. രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിന് ഇടയിലായിലാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ഹോംപേജിലെ മറ്റു വിവരങ്ങള്‍ക്ക് മാറ്റാതെ ബിജെപി എന്ന പേരിന് പകരം പലയിടത്തും ബീഫ് എന്നായിരുന്നു ചേര്‍ത്തത്. നാവിഗേഷനില്‍ ആണ് ബീഫ് ഇനങ്ങള്‍ എന്ന് എഴുതിയത്. സംസ്ഥാന

ആ ജാക്കറ്റിനെന്താണിത്ര പ്രത്യേകത; സത്യപ്രതിജ്ഞയിലെ ‘മോദി ജാക്കറ്റ്’ ചര്‍ച്ചയാകുന്നു.

മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ലോക രാഷ്ട്രനേതാക്കളും രാഷ്ട്രീയ-സിനിമാ-സാമൂഹ്യ മേഖലകളില്‍ നിന്നുള്ള അതിഥികളും സന്നിഹിതരായിരുന്നു. എന്നാല്‍ പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നരേന്ദ്രമോദി ധരിച്ച ജാക്കറ്റിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. വെളുത്ത പൈജാമയും കുര്‍ത്തയും അതിനു മുകളില്‍ സ്‌പെഷ്യല്‍ 'മോദി ജാക്കറ്റും' ധരിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. അദ്ദേഹം കുര്‍ത്തയ്ക്ക് മുകളില്‍ ധരിച്ച കോട്ടിനെക്കുറിച്ചാണ്

രാജ്യത്തിന്റെ പുതിയ നാവികസേനാ മേധാവിയായി അഡ്മിറല്‍ കരംഭീര്‍ സിംഗ് ചുമതലയേറ്റു.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ നാവികസേനാ മേധാവിയായി വിശാഖപട്ടണം ആസ്ഥാനമായുള്ള കിഴക്കന്‍ നേവല്‍ കമാന്‍ഡ് ചീഫ് വൈസ് അഡ്മിറല്‍ കരംഭീര്‍ സിംഗ് ചുമതലയേറ്റു. അഡ്മിറല്‍ സുനില്‍ ലാംബ വിരമിക്കുന്ന ഒഴിവിലാണു കരംഭീര്‍ സിംഗ് ചുമതലയേറ്റത്. ഈസ്റ്റേണ്‍ നാവിക കമാന്‍ഡില്‍ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്നു കരംഭീര്‍ സിംഗ്. 1980ലാണ് ഇന്ത്യന്‍ നാവിക സേനയില്‍ കരംഭീര്‍ സിംഗ് ചേരുന്നത്. നാവികസേനാ മേധാവിയാകുന്ന ആദ്യ ഹെലികോപ്ടര്‍ പൈലറ്റെന്ന ഖ്യാതിയുള്ള കരംബീര്‍ സിംഗിന് 2021

എംപിയായതിന് പിന്നാലെ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്; അഭിനയിക്കുന്നത് മമ്മൂട്ടിയുടെ ചിത്രത്തില്‍.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് നിന്ന് മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിലാണ് ഉണ്ണിത്താന്‍ പ്രധാന റോളില്‍ എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഉണ്ണിത്താന്റെ മടങ്ങിവരവ്. ബോബിയും സഞ്ജയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തന്നെ നിയുക്ത എംപി എത്തുമെന്നാണ് സൂചന.

താനൂരില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്.

മലപ്പുറം: താനൂരില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. പ്രകടനം നടന്നുകൊണ്ടിരിക്കെ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ ഷാഫി ഫ്രൂട്സ് കടയുടെ സമീത്ത് നിന്നിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചതോടെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഘം ചേര്‍ന്നെത്തിയ അക്രമികള്‍ പഴക്കട പൂര്‍ണമായും തല്ലിത്തകര്‍ത്തു. കടയുടെ മുന്നില്‍ ഉണ്ടായിരുന്ന ഒരു ബൈക്കും കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. കടയുടെ ബോര്‍ഡും, കടയിലുണ്ടായിരുന്ന പഴങ്ങളും

Top