ചരിത്രത്തിലാദ്യമായി ഹൈക്കോടതി ജഡ്ജിക്കെതിരെ സി.ബി.ഐ അന്വേഷണം.

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് ജഡ്‌ജി സി ബി ഐ അന്വഷണം നേരിടുന്നു. അഴിമതിക്കേസില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍ ശുക്ലക്കെതിരെ സുപ്രീംകോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴ വാങ്ങി സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂല വിധി പുറപ്പെടുവിച്ചെന്നാണ് കേസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ഇല്ലാതെ സിറ്റിങ് ജഡ്ജിക്കെതിരെ കേസ് ഫയല്‍ ചെയ്യാനാകില്ല. ചീഫ് ജസ്റ്റിസിനു സിബിഐ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു നടപടി. 2017ല്‍ അഴിമതി ആരോപണം

40,000 നഴ്‌സുമാരുടെ സേവനം വേണമെന്ന് നെതര്‍ലാന്‍ഡ്‌സ്; കേരളത്തില്‍ നിന്നും നഴ്‌സുമാരെ അയക്കാമെന്ന് മുഖ്യമന്ത്രി.

ന്യൂഡല്‍ഹി: നെതര്‍ലാന്‍ഡ്‌സില്‍ നഴ്‌സുമാരുടെ ക്ഷാമം നേരിടുന്നെന്ന ആശങ്കയ്ക്ക് പരിഹാരം നിര്‍ദേശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ സേവനം നെതര്‍ലാന്‍ഡ്‌സിന് ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി ആശങ്ക ദുരീകരിച്ചത്. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലാന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതര്‍ലാന്‍ഡ്സില്‍ വലിയ തോതില്‍ നഴ്സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്സുമാരുടെ

ആര്‍എസ്‌എസുകാരനെ എങ്ങനെ ഡിജിപി പദവിയില്‍ ഇരുത്തും; കോടിയേരി ബാലകൃഷ്ണന്‍

ജേക്കബ് തോമസ് ആര്‍എസ്‌എസ് കാരനായാണ് അറിയപ്പെടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്‌എസുകാരനായ ഒരാളെ ഡിജിപി പദവിയില്‍ എങ്ങനെ ഇരുത്തുമെന്ന് പരിശോധിക്കണം. ഇങ്ങനെയുള്ള ഒരാളെ എങ്ങനെ സര്‍വീസിലെടുക്കും.കേന്ദ്ര ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകണമെന്നും കോടിയേരി പറഞ്ഞു. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കോടിയേരി പറഞ്ഞു. അക്രമം നടത്തിയത് എസ്.ഡി.പി.ഐ എന്നാണ് റിപ്പോര്‍ട്ട്.

യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ മൊബൈല്‍ ഗെയിമുമായി ഇന്ത്യന്‍ വ്യോമ സേന

യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ മൊബൈല്‍ ഗെയിം ലോഞ്ച് ചെയ്ത് ഇന്ത്യന്‍ വ്യോമ സേന. 'ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എ കട്ട് എബൗ' എന്നാണ് ഗെയിമിന്റെ പേര്. ആന്‍ഡ്രോയിഡിലും ഐഫോണ്‍ ഒഎസ്സിലും ഗെയിം നിലവില്‍ ലഭ്യമാണ്. എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ഭനാവോ ആണ് ഗെയിം ലോഞ്ച് ചെയ്തത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനോട് സാദൃശ്യമുള്ള കഥാപാത്രമാണ് ഗെയിമിലുള്ളത്. ഗെയിം ടീസറില്‍ ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുണ്ട്. അഭിനന്ദന്റെ ട്രേഡ്മാര്‍ക്കായ മീശയാണ് കഥാപാത്രത്തിനും ഉള്ളത്. വ്യോമയുദ്ധ

ഏഴുവയസ്സുകാരന്റെ വായില്‍ നിന്ന് ഡോക്ടര്‍ പുറത്തെടുത്ത് 527 പല്ലുകള്‍!

ചെന്നൈ: ഏഴു വയസ്സുകാരന്റെ വായില്‍ നിന്ന് ഡോക്ടര്‍ പുറത്തെടുത്തത് 527 പല്ലുകള്‍. തമിഴ്‌നാട് സ്വദേശി രവീന്ദ്രനാഥ് ആണ് പല്ലുകളുടെ കാര്യത്തില്‍ സമ്പന്നന്‍. കുട്ടിയുടെ വലതു കവില്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നതിന്റെ കാരണം തേടിയാണ് മാതാപിതാക്കള്‍ രവീന്ദ്രനാഥിനെ സവീത ഡെന്റല്‍ കോളജില്‍ എത്തിച്ചത്. പല്ലുകേടുവന്നതാവാം കാരണമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പല്ലുകളുടെ കൂമ്ബാരം കണ്ടെത്തിയത്. താടിയെല്ലിനോട് ചേര്‍ന്നായിരുന്നു പല്ലുകളില്‍ ഏറെയും. അധികവും പുറത്തുകാണാന്‍ പറ്റാത്ത വിധത്തില്‍. ഏറെ ക്ഷമയോടെ നടത്തിയ

ഭക്ഷണത്തിനും മതമോ? ഡെലിവറി ബോയി ഹിന്ദുവല്ലാത്തതിന്റെ പേരില്‍ ഓര്‍ഡര്‍ റദ്ദാക്കി; ഉഗ്രന്‍ മറുപടിയുമായി സൊമാറ്റോ ഉടമ

ന്യൂഡല്‍ഹി: ഭക്ഷണവുമായെത്തിയത് ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണെന്നറിഞ്ഞ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി പ്രമുഖ ഭക്ഷണവിതരണ ശ്യംഖലയായ സൊമറ്റോയുടെ സ്ഥാപകന്‍. ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട

മഹാരാഷ്ട്രയില്‍ രാജിവെച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം രാജിവെച്ച നാല് പ്രതിപക്ഷ എം. എല്‍. എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എന്‍.സി.പി എം.എല്‍.എമാരായ ശിവേന്ദ്ര രാജെ ഭോസ്‌ലെ, വൈഭവ് പിച്ചഡ്, സന്ദീപ് നായിക്, കോണ്‍ഗ്രസ് എം.എല്‍.എ കാളിദാസ് കോളംബ്കര്‍ എന്നിവരും എന്‍.സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് മധുകര്‍ പിച്ചഡ്, എന്‍.സി.പി മഹിളാ വിഭാഗം അധ്യക്ഷയായിരുന്ന ചിത്ര വാഗ് എന്നിവരുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നഗരത്തിലെ ഗര്‍വാരെ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി

ഉന്നാവോ കേസ്; ഉത്തര്‍പ്രദേശിനു പുറത്തേക്ക് മാറ്റണം, യുപിയില്‍ വിചാരണ തുടര്‍ന്നാല്‍ നീതികിട്ടില്ലെന്ന്.

ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിനു പുറത്തേക്ക് മാറ്റണമെന്നും യുപിയില്‍ വിചാരണ തുടര്‍ന്നാല്‍ ഒരിക്കലും നീതികിട്ടില്ലെന്നും പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍. അപകടത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ കയറാന്‍ പോലും പ്രതിയായ എംഎല്‍എയുടെ ഗൂണ്ടകള്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. 2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച്‌ ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. മൂന്നു ദിവസത്തിന് ശേഷം

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം നദിയില്‍ കണ്ടെത്തി

നേത്രാവതി നദിയില്‍ കാണാതായ ക​ഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിനടുത്ത നേത്രാവതി നദിയില്‍ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ബിജെപി നേതാവും കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയുമായ എസ്​ എം കൃഷ്​ണയുടെ മരുമകനാണ്‌. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ ഒരാളായ​ സിദ്ധാര്‍ത്ഥയെ തിങ്കളാഴ്‌ചയാണ്‌ കണാതായത്‌. തിങ്കളാഴ്​ച ചിക്കമംഗളുരുവിലേക്ക്​ ബിസിനസ്​ ആവശ്യത്തിനായി യാത്ര തിരിച്ച സിദ്ധാര്‍ത്ഥ്​ തുടര്‍ന്ന്​ കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെയാണ്‌ കാണാതാകുന്നത്‌. മംഗളുരുവിന്​

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കില്‍.

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കില്‍. രാവിലെ 6 മുതല്‍ 24 മണിക്കൂര്‍ വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തി‍ല്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസ് ഉണ്ടായിരിക്കില്ല. പാവങ്ങള്‍ക്ക് എതിരും വിദ്യാര്‍ഥി വിരുദ്ധവുമായ ബില്ലാണ് ലോക്‌സഭ പാസാക്കിയിരിക്കുന്നത് എന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍

Top