ശക്തമായ മഴക്ക് സാധ്യത; നാളെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു പ്രവചനം. ഇതേത്തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

നെഹ്‌റു ട്രോഫി: നടുഭാഗം ചുണ്ടന് ഒന്നാം സ്ഥാനം.

ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന് ഒന്നാംസ്ഥാനം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. യുബിസി കൈനകരിയാണ് ചമ്പക്കുളം ചുണ്ടന്‍ തുഴഞ്ഞത്. ദേവദാസ് മൂന്നാം സ്ഥാനത്തും കാരിച്ചാല്‍ നാലാം സ്ഥാനത്തും എത്തി. മൊത്തം 79 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ 23 എണ്ണം ചുണ്ടന്‍ വള്ളങ്ങളായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് 67ാമത് വള്ളം കളി

‘പന്നിയുമായി മല്ലയുദ്ധം പാടില്ല’; വിമര്‍ശകര്‍ക്കെതിരെ വീണ്ടും പരിഹാസവുമായി ശശി തരൂര്‍.

തിരുവനന്തപുരം: മോദി സ്തുതിയുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ ഒളിയമ്പുമായി വീണ്ടും ശശി തരൂര്‍ രംഗത്ത്. ഫേസ്ബുക്കില്‍ ബാര്‍ണാഡ് ഷായുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് തരൂരിന്‍റെ പരിഹാസം. 'പന്നിയുമായി ഒരിക്കലും മല്ലയുദ്ധം ചെയ്യരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചതാണ്. നിങ്ങളുടെ ദേഹത്ത് ചെളിയാകും, പക്ഷേ പന്നിക്ക് അത് ഇഷ്ടമാണ്' -എന്ന ഉദ്ധരണിയാണ് തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. https://www.facebook.com/ShashiTharoor/posts/10156908782928167 മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തരൂരിനെ വിമര്‍ശിച്ച്‌ കെ.

ചില്ലറയില്‍ ഒതുങ്ങില്ല; ട്രാഫിക് നിയമം ലംഘിച്ചാല്‍ നാളെ മുതല്‍ കീശ കാലിയാകും.

ചില്ലറയില്‍ ഒതുക്കാന്‍ സാധിക്കില്ല ഇനി. പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി പുതുക്കിയ നിയമമാണ് നിലവില്‍ വരുന്നത്. മോട്ടോര്‍ വാഹന ലംഘനങ്ങള്‍ക്ക് നിലവിലുള്ള പിഴയില്‍ പത്തിരട്ടി വര്‍ദ്ധനയാണ് ചുമത്തിയിരിക്കുന്നത്. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 10,000 രൂപയാണ് പിഴയൊടുക്കേണ്ടത്. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴയും ഒപ്പം മൂന്ന് മാസത്തേയ്ക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയാവാത്തവര്‍

തുടര്‍ച്ചയായി ഒന്‍പത് ദിവസം മുടങ്ങിയിരുന്ന കൊങ്കണ്‍ പാത വഴിയുള്ള ട്രയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കാസര്‍ഗോഡ് : തുടര്‍ച്ചയായി ഒന്‍പത് ദിവസം മുടങ്ങിയിരുന്നു കൊങ്കണ്‍ പാത വഴിയുള്ള ട്രയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. മംഗളൂരുവിലെ കുലശേഖരയില്‍ പുതിയതായി നിര്‍മ്മിച്ച സമാന്തര പാതയിലൂടെ ദില്ലി നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് ആണ് ഈ വഴി ആദ്യ സര്‍വീസ് നടത്തിയത്. ഈ പാതയിലൂടെ 20 കിലോമീറ്റര്‍ വേഗതയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കടത്തിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിക്കാനായിരുന്നു റെയില്‍വേയുടെ ആദ്യ നീക്കം. എന്നാല്‍ കനത്ത മഴ തുടരുന്നതിനാല്‍ ഈ

ഇദ്ദേഹം പ്രിന്‍സിപ്പാലോ ജോക്കറോ? എട്ടാം ക്ലാസ് വിദ്യാര്‍ഥി ലീവ് ലെറ്ററില്‍ താന്‍ മരിച്ചുപോയെന്നെഴുതി ! അവധി നല്‍കി പ്രിന്‍സിപ്പാള്‍.

ഉത്തര്‍പ്രദേശിലുള്ള കാണ്‍പൂര്‍ ഗവണ്മെന്റ് ഹൈ സ്‌കൂളിലെ 8-)൦ ക്ലാസ്സ് വിദ്യാര്‍ത്ഥി താന്‍ മരിച്ചുപോയെന്നും അതിനാല്‍ അരദിവസത്തെ അവധി അനുവദിക്കണമെന്നും കാണിച്ച്‌ പ്രിന്‍സിപ്പലിന് നല്‍കിയ അപേക്ഷയില്‍ അദ്ദേഹം എഴുതി 'Granted.' ( അപേക്ഷയും അനുമതിയും കാണുക ) ഹിന്ദിയില്‍ വിദ്യാര്‍ത്ഥി എഴുതിയ അപേക്ഷയുടെ മലയാളപരിഭാഷ ഇങ്ങനെയാണ് :- 'ആദരണീയ പ്രിന്‍സിപ്പാള്‍, സവിനയം അങ്ങയെ ബോദ്ധ്യപ്പെടുത്തുന്നതെന്തെന്നാല്‍ ഇന്ന് 20/ 08 /2019 രാവിലെ 10 മണിക്ക് ഞാന്‍ നിര്യാതനായി എന്ന

ശബരിമല വിമാനത്താവളം: നടപടികള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനക്കമ്പനി അധികാരികളുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 30 പുതിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുതുതായി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി പറഞ്ഞു. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞത്

സാമ്പത്തിക രംഗത്തെ രക്ഷിക്കാന്‍ വിവരവും കഴിവും ഉള്ളവര്‍ വേണം; നമുക്ക് അതില്ല: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗത്തെ രക്ഷിക്കാനുള്ള പാണ്ഡിത്യം നമുക്കില്ലെന്ന വിമര്‍ശനവുമായി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു. 'ആര്‍ജവവും പാണ്ഡിത്യവും ഇതില്‍ ഒന്നുകൊണ്ട് മാത്രം സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല. അതിന് ഇത് രണ്ടും വേണം. എന്നാല്‍

മോദി ബഹുസ്വരത’ പഠിക്കണമെന്ന് ശശി തരൂര്‍: വിവാഹത്തിന്റെ കാര്യമാണോ തരൂര്‍ പറയുന്നതെന്ന് കെ സുരേന്ദ്രന്‍.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാ ചലഞ്ചിന് പിന്നാലെ കേരളത്തില്‍ വാക്‌പോരിന് തുടക്കമിട്ട് കെ സുരേന്ദ്രനും ശശി തരൂരും. പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഭാഷാ ചലഞ്ചുമായി രംഗത്തെത്തിയത്. മാതൃഭാഷയല്ലാതെ മറ്രൊരു ഭാഷയിലെ ഒരു വാക്ക് എല്ലാദിവസവും പഠിക്കുന്നതാണ് ചലഞ്ച്. ചലഞ്ച് ആദ്യം ഏറ്റെടുത്ത് രംഗത്തെത്തിയതാകട്ടെ മോഡിയെ പുകഴ്ത്തി പഴി കേട്ട ശശി തരൂര്‍ എംപിയും. മോദിയെ പിന്തുണച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് മോദിയുടെ ചലഞ്ച് ഏറ്റെടുക്കുകയാണെന്ന് തരൂര്‍

‘വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മല്‍സരിക്കാം’; ജോസഫിന്റെ നിലപാടിനെ പരിഹസിച്ച്‌ റോഷി അഗസ്റ്റിന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിലാണ് ജോസ് കെ മാണി പക്ഷം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ജോസ് കെ മാണി പക്ഷത്തില്‍ തുടരുകയാണ്. നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസും യുഡിഎഫ് നേതാക്കളും പിന്തുണയ്ക്കുമെന്നും ജോസ് കെ മാണി വിഭാഗം കണക്കുകൂട്ടുന്നു. മാണിയുടെ കുടുംബത്തിന് പുറത്തുനിന്നും സ്ഥാനാര്‍ത്ഥി വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മല്‍സരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു

Top