ബാങ്കുകളുടെ പ്രവര്‍ത്തനസമയം നാലു ​മണിവരെ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ​ബാങ്കുകളുടെ പ്രവര്‍ത്തന​സമയം വൈകീട്ട്​ നാലു മണിവരെയായി ദീര്‍ഘിപ്പിച്ചു. നിലവില്‍ ഭൂരിഭാഗം ബാങ്കുകളിലും രാവിലെ 10 മുതല്‍ 3.30 വരെയാണ്​. അര മണിക്കൂര്‍ കൂടി​ ദീര്‍ഘിപ്പിച്ച്‌​ പ്രവര്‍ത്തന സമയം ഏകീകരിക്കുകയാണ് ചെയ്​തത്​​. ചൊവ്വാഴ്​ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും. സംസ്ഥാനതല ബാങ്കേഴ്​സ്​ സമിതിയുടേതാണ്​ തീരുമാനം. ഉച്ചഭക്ഷണ സമയം രണ്ടുമുതല്‍ രണ്ടര മണിവരെയായിരിക്കും.

സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

നീതി ആയോഗ് പ്രസിദ്ധീകരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിന് .രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളഎ വിലയിരുത്തുന്ന റി പ്പോര്‍ട്ടിലാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 2016-17 സമയത്തെ റിപ്പോര്‍ട്ടാണ് നീതി ആയോഗ് പുറത്ത് വിട്ടത്. . 77.64 സ്‌കോര്‍ ആണ് സംസ്ഥാനം നേടിയത് .ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാടാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 73.35 തമിഴ്‌നാടിന്റെ സ്കോര്‍. ഹരിയാന (69.54) ആണ് തൊട്ടുപിന്നില്‍.

ബിജെപിക്കെതിരെ അരയക്ഷരം പോലും പറയാന്‍ കോണ്‍ഗ്രസിനാകുന്നില്ല; പിണറായി വിജയന്‍

അരൂര്‍: ജനദ്രോഹനയങ്ങള്‍ മാത്രം നടപ്പിലാക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ അരയക്ഷരം പോലും പറയാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധിയാണ്. രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഇതിന് പ്രധാന ഉത്തരവാദികളാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ

‘ചാടിക്കളിക്കെടാ കൊച്ചുരാമാ’,​ വിവരക്കേട് അധികമാളുകള്‍ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ: മന്ത്രി മണി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് പിരിച്ച്‌ പണം കെെമാറിയിട്ടില്ലെന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ ആരോപണത്തിന് മറുപടിയായി വൈദ്യുത മന്ത്രി എം.എം മണി രംഗത്ത്. കെ.എസ്.ഇ.ബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ ഒന്നര മാസത്തോളമായിട്ടും ക്രഡിറ്റ് ആയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അരങ്ങേറുന്നത് തട്ടിപ്പാണെന്നുമാണ് എം.എല്‍.എ ആരോപിച്ചത്. ഇതിന് മറുപടിയായി ആഗസ്റ്റ് 20ന് നല്‍കിയ ചെക്ക് ആഗസ്റ്റ് 22ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചുവെന്ന് മന്ത്രി

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരം, തിരഞ്ഞെടുപ്പിന് മുന്‍പ് ആറ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കണ്‍മുന്നില്‍ നില്‍ക്കേ കോണ്‍ഗ്രസിന് കനത്ത പ്രഹരം. കോണ്‍ഗ്രസില്‍ നിന്ന് ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. സാക്രി എംഎല്‍എ ഡിഎസ് അഹിരെ, ഷിര്‍പൂര്‍ എംഎല്‍എ കാശിറാം പവാര, മലാഡ് എംഎല്‍എ അസ്ലം ഷേഖ്, ചികാലി എംഎല്‍എ രാഹുല്‍ ബോന്ദ്രേ, പാന്തര്‍പൂര്‍ എംഎല്‍എ ഭാരത് ഭാല്‍ക്കേ, അക്കല്‍കോട്ട് എംഎല്‍ സിദ്ധറാം മെഹ്ത്രേ എന്നിവരാണ് കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നത്. ബിജെപിയില്‍ ചേരാനുളള താല്‍പര്യം ഈ നേതാക്കള്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു

പാ​ലാ​രി​വ​ട്ടം പാ​ലം പ​ണി​ക്കി​ടെ ടി.​ഒ. സൂ​ര​ജ് മ​ക​ന്‍റെ പേ​രി​ല്‍ 3.3 കോ​ടി​യു​ടെ സ്വ​ത്ത് വാ​ങ്ങി.

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മി​തി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍. പാ​ലം നി​ര്‍​മാ​ണ സ​മ​യ​ത്ത് മ​ക​ന്‍റെ പേ​രി​ല്‍ 3.3 കോ​ടി​യു​ടെ സ്വ​ത്ത് വാ​ങ്ങി​യെ​ന്നും ഇ​തു ക​ള്ള​പ്പ​ണം ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും വി​ജി​ല​ന്‍​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ന​ട​ന്ന 2012-14 കാ​ല​യ​ള​വി​ലാ​ണ് എ​റ​ണാ​കു​ള​ത്ത് മ​ക​ന്‍റെ പേ​രി​ല്‍ 15 സെ​ന്‍റ് ഭൂ​മി വാ​ങ്ങി​യ​ത്. ഇ​തി​ല്‍ ര​ണ്ടു കോ​ടി രൂ​പ ക​ള്ള​പ്പ​ണ​മാ​ണെ​ന്നു സൂ​ര​ജ്

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത് വര്‍ധിച്ച പ്രാധാന്യമാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

കൊല്ലം: പൊതുവിദ്യാഭ്യാസമേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് വര്‍ധിച്ച പ്രാധാന്യമാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നെടുമ്പന മുട്ടക്കാവ് നോര്‍ത്തില്‍ പുതുതായി നിര്‍മിച്ച 79-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്കൂളുകള്‍ ഇന്ന് ഹൈടെക്കായി ഉയരുകയാണ് . പൊതുവിദ്യാഭ്യാസ ശാക്തീകാരണത്തിനായി കോടികളാണ് ഇതുവരെ ചെലവഴിച്ചത്. ദീര്‍ഘവീക്ഷണത്തോടെ ഓരോ കുട്ടിയുടെയും സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്നും

പ്രളയത്തില്‍ യുപിയിലെ ജയില്‍ വെള്ളത്തിലായി; 900ത്തോളം ജയില്‍പുള്ളികളെ മാറ്റി

ലഖ്‌നൗ: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ യുപിയിലെ ബല്ലിയ ജില്ലയിലെ ജയിലിലേക്ക് വെള്ളം കയറി. 900ത്തോളം തടവുപുള്ളികളെ മറ്റു ജയിലുകളിലേക്ക് മാറ്റി. ബിഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗംഗാ നദിക്ക് സമീപമുള്ള ജയിലിലാണ് വെള്ളം കയറിയത്. തടവുകാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഭവാനി സിംഗ് ഖംഗറൗട്ട് പറഞ്ഞു. ജയില്‍പുള്ളികളെ അസംഗഢ് ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.

മരട് ഫ്‌ളാറ്റ്; പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടികളില്‍ ജാഗ്രത വേണമെന്ന് വി.എസ്.

തിരുവനന്തപുരം: മരട് ഫ്ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട ജാഗ്രതയെപ്പറ്റി ഓര്‍മ്മിപ്പിച്ച്‌ വി.എസ് അച്യുതാനന്ദന്‍. ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ചുള്ള നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് വി.എസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി.എസിന്റെ പ്രതികരണം. വി.എസിന്റെ പെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.. മരട് ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച്‌ നടപടികളിലേക്ക് കടക്കുമ്പോള്‍

ജേക്കബ് തോമസിന് വീണ്ടും നിയമനം; സ്റ്റീല്‍ അന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡി

തിരുവനന്തപുരം; സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് ഐപിഎസിന് വീണ്ടും നിയമനം. വ്യാവസായ വകുപ്പിന് കീഴിലെ കേരള സ്റ്റീല്‍ അന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയായാണ് നിയമനം. ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം വൈകുകയായിരുന്നു. ഇതിനിടെ തന്റെ സീനിയോറിറ്റിയും കേഡര്‍

Top