കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്അവധി പ്രഖ്യാപിച്ചു.കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ വെള്ളിയാഴ്ചഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്പ്രഫഷണല് കോളജ്, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. തൃശൂര്‍ ജില്ലയില്തീരദേശ താലൂക്കുകളായ ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്പ്രഫഷണല് കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
Month: October 2019
ബിജെപി പട്ടേലിനെ ആദരിച്ചോട്ടെ, അവര്‍ക്കു വേറെ നേതാവില്ലല്ലോ!; ട്രോളി പ്രിയങ്ക.
ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില് ബിജെപിയെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്റെ വിശ്വസ്ത നേതാവായിരുന്ന സര്‍ദാര്‍ പട്ടേലിനെ ബിജെപി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതു കാണുന്പോള്‍ സന്തോഷം തോന്നുന്നുവെന്നും അവര്‍ക്കു സ്വന്തമായി സ്വാതന്ത്ര്യ സമര നേതാവില്ലെന്നുമായിരുന്നു പ്രിയങ്കയുടെ പരിഹാസം. അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ജവഹര്‍ലാല്‍ നെഹ്റുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഒരു തികഞ്ഞ ആര്‍എസ്എസ് വിരുദ്ധനായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിക്കാനും
പൊതുജനാരോഗ്യത്തിന് ഭീഷണി; പമ്പാനദിയില്‍ സോപ്പ് ഉപയോഗിച്ചുള്ള കുളിയ്ക്ക് നിരോധനം
പത്തനംതിട്ട: പമ്പാനദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി ജില്ലാ കളക്ടര്‍ നിരോധിച്ചു. തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്നാനം ചെയ്യുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയുമായതിനാലാണു സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിക്കുന്നതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനകാലം അടുക്കവെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. തീര്‍ഥാടനകാലം കഴിയുമ്പോള്‍ പമ്പ കൂടുതല്‍ മലിനീകരിക്കപ്പെടും.
രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളെ ചോദ്യം ചെയ്ത് ബി.ജെ.പി.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരന്തരമായി നടത്തുന്ന വിദേശ യാത്രകളുടെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്താന്‍ തയ്യറാവണമെന്ന ആവശ്യവുമായി ബി.ജെ.പി. കോണ്‍ഗ്രസ് നേതാവിന്റെ ആഡംബര വിദേശയാത്രകള്‍ സംശയാസ്പദമാണെന്നും ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു. വിദേശയാത്രകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു. പാര്‍ലമെന്റില്‍ പോലും വെളിപ്പെടുത്താന്‍ കഴിയാത്ത എന്ത് രഹസ്യ സ്വഭാവമാണ് രാഹുല്‍ ഗാന്ധിയുടെ യാത്രകള്‍ക്കുള്ളത്.
തെരഞ്ഞെടുപ്പുഫലം ബിജെപിക്കേറ്റ പ്രഹരം
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും സഖ്യകക്ഷികളും വന്‍വിജയം നേടുമെന്നായിരുന്നു പൊതുവെ കരുതിയത്. എന്നാല്‍, ഫലം അങ്ങനെയായില്ല. ബിജെപി--ശിവസേനാ സഖ്യം മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തിയത് കുറഞ്ഞ ഭൂരിപക്ഷത്തിലാണ്. അവരുടെ പല പ്രമുഖരായ മന്ത്രിമാരും നേതാക്കളും പരാജയപ്പെടുകയും ചെയ്തു. ഹരിയാനയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ എതിരെ നിന്ന ജെജെപിയുമായി ചേര്‍ന്ന് ഇപ്പോള്‍ ഹരിയാനയില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നു. ഔപചാരികമായി രണ്ടു സംസ്ഥാനത്തും ബിജെപിക്ക്
കാറ്റാടിയന്ത്രം തട്ടിപ്പ്: സരിത എസ് നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ
കോയമ്പത്തൂര്‍ : കാറ്റാടിയന്ത്രം തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്ക് തടവുശിക്ഷ. മൂന്നു വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 2009 ലെ കേസിലാണ് കോയമ്പത്തൂര്‍ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്കി കോയമ്പത്തൂര്‍ സ്വദേശികളായ ത്യാഗരാജന്, വെങ്കിട്ടരാമന് എന്നിവരില്‍ നിന്ന് 33 ലക്ഷം തട്ടിയെടുത്തു എന്നാണ് സരിതക്കെതിരായ കേസ്.
‘മഹാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട്; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
അറബിക്കടലില്‍ രൂപം കൊണ്ട 'മഹാ' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. സംസ്ഥാനത്തെങ്ങും കനത്ത മഴയാണ് ലഭിക്കുന്നത്. ലക്ഷദ്വീപില്‍ കനത്ത കാറ്റും മഴയുമാണ്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഹാ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ 90 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തിലേക്ക് എത്താനാണ് സാധ്യത. അടുത്ത 12 മണിക്കൂറില്‍
നോട്ടുനിരോധനത്തിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.
ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയതുപോലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. നോട്ടുനിരോധനത്തിന് പിന്നാലെ മറ്റൊരു നീക്കത്തിന് ഒരുങ്ങുകയാണ് മോഡി സര്‍ക്കാര്‍. ഇതിനായി നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണം ഉപയോഗിച്ചു കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്. നിശ്ചിത പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്ന സ്വര്‍ണ്ണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമര്‍പ്പിക്കുന്ന
രാത്രി 11:30 ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിക്ക് കാവലാളായി കെഎസ് ആര് ടി സി ബസിലെ ഡ്രൈവറും കണ്ടക്ടറും
സമയം രാത്രി 11:30. എറണാകുളം - മധുര സൂപ്പര്‍ ഫാസ്റ്റ് ബസ് കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് കോളേജ് പടിയില്‍. ഒരു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തും വരെ 20 മിനിട്ടോളം കാത്തു കിടന്ന പേരറിയാത്ത കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്കും, ഡ്രൈവര്‍ക്കും പിന്നെ അക്ഷമരായി കാത്തിരുന്ന ഒരു കൂട്ടം യാത്രക്കാര്‍ക്കും ഒരു ബിഗ് സല്യൂട്ട്! കോട്ടയം: സമയം ചൊവ്വാഴ്ച രാത്രി 11.30 ആയിട്ടുണ്ട്. എറണാകുളം - മധുര
കോട്ടയം വഴിയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; ഭൂമി ഏറ്റെടുത്ത് നല്കി വാക്കുപാലിച്ച സംസ്ഥാന സര്‍ക്കാരിന് അഭിമാനനേട്ടം.
കോട്ടയം വഴിയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കലില്‍ ഭൂമി ഏറ്റെടുത്ത് നല്കി വാക്കുപാലിച്ച സംസ്ഥാന സര്‍ക്കാരിന് അഭിമാനനേട്ടം. ഭൂമിയേറ്റെടുക്കലിന് നേതൃത്വം നല്കിയ കോട്ടയം ജില്ലാ കളക്ടര്‍ക്കും ജീവനക്കാര്‍ക്കും അഭിനന്ദനം അറിയിച്ചു റെയില്‍വെയുടെ കത്ത്. കോട്ടയം വഴിയുള്ള റെയില്‍വെ ലൈനില്‍ മുട്ടമ്ബലം, അതിരമ്ബുഴ, പെരുമ്ബായിക്കാട് വില്ലേജുകളിലെ 3.93 ഹെക്ടര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് ദക്ഷിണ റെയില്‍വെക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്ന് ഒക്ടോബര്‍ 25 ന് മുമ്ബായി മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത്