വാഗ്ദാനങ്ങൾ വെറുതെ അല്ല… അവ നിറവേറ്റാൻ ഉള്ളതാണ്. എൻ്റെ കേരളം എത്ര സുന്ദരം.

ഡൽഹിയിൽ ഭരണകൂടം തീവെച്ചു കരിച്ച വീടുകളുടെ അവശിഷ്ടങ്ങൾ കണ്ടു മനസ്സു വിങ്ങി നിൽക്കുന്നവർക്ക് ഇന്ന് ഇങ്ങോട്ട് കേരളത്തിലേക്ക് നോക്കാം… രണ്ടു ലക്ഷത്തിൽ പരം വീടുകളിൽ ആണ് പുതിയ പ്രതീക്ഷയുടെ പാൽ തിളച്ചു പൊങ്ങി വീണത്….. വാഗ്ദാനങ്ങൾ വെറുതെ അല്ല… അവ നിറവേറ്റാൻ ഉള്ളതാണ്…

വിശപ്പുരഹിത കേരളം; 20 രൂപയ്ക്ക് ഊണ്, ഭക്ഷണം കഴിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ക്കും രോഗികള്‍ക്കും സൗജന്യ ഭക്ഷണം

കേവലം 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത ക്യാന്റീന്‍ പദ്ധതിയുടെ തൃശൂര്‍ ജില്ലയിലെ ആദ്യ കാന്റീന്‍ കുന്നംകുളത്ത് ആരംഭിച്ചു. സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഉത്ഘാടനം ചെയ്ത ക്യാന്റീനില്‍ നിന്ന് ആര്‍ക്കും 20 രൂപയ്ക്ക് വിഭവ സമൃദ്ധമായ ഊണ് കഴിക്കാം. ഭക്ഷണം കഴിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ക്കും രോഗികള്‍ക്കും സൗജന്യ ഭക്ഷണവും ക്യാന്റീനില്‍ നിന്ന് നല്‍കും.

Top