കൊവിഡ് 19 നെ തോൽപ്പിച്ച കമ്മ്യൂണിസ്റ്റ് വിയറ്റ്നാം. എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ.

വിയറ്റ്നാമിൽ ഒരു കൊവിഡ്-19 മരണം പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല , ആദ്യത്തെ അസുഖം റിപ്പോർട്ട് ചെയ്തതിന് ശേഷം ആകെ 268 കേസുകൾ മാത്രമാണ് 90 ൽ അതികം ദിവസങ്ങൾ കടന്നിട്ടും അവിടെ ഇതുവരെ ഉണ്ടായത്. ചൈനയുടെ അതിർത്തിയിലുള്ള, 96 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്, വലിയ സമ്പദ്‌വ്യവസ്ഥകളുള്ള സമാന വലിപ്പത്തിലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഈ പാൻഡെമികിനെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞു. കൊറോണ വൈറസിനെതിരെ പോരാടുന്നതിൽ സോഷ്യലിസ്റ്റ് റിപ്പബ്ലിക്

തുർക്കിയിൽ ജയിലിൽ നിരാഹാരം കിടന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ തടവുകാരൻ മുസ്തഫ കൊചാക് മരണപ്പെട്ടിരിക്കുന്നു.

തുർക്കിയിൽ ഹെലിൻ ബോളിക്കിന് പിന്നാലെ ജയിലിൽ നിരാഹാരം കിടന്ന മറ്റൊരു രാഷ്ട്രീയ തടവുകാരൻ കൂടി മരണപ്പെട്ടിരിക്കുന്നു. നീതിപൂർവമായ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 297 ദിവസമായി നിരാഹാരം കിടക്കുകയായിരുന്ന മുസ്തഫ കൊചാക് ആണ് മരണപ്പെട്ടിരിക്കുന്നത്. മാർക്‌സിസ്‌റ്റ്‌ സംഘടനയുമായി ബന്ധം പുലർത്തി എന്നാരോപിച്ചാണ്‌ മുസ്‌തഫയെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നത്‌. മാര്‍ക്‌സിസ്റ്റ് സംഘടനകളുമായി ബന്ധം പുലര്‍ത്തി എന്നും ഒരു പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്ക് സ്ഫോടക വസ്‌തുക്കള്‍ എത്തിച്ചുകൊടുത്തുവെന്നുമായിരുന്നു

മാസ്ക്കും സാനിറ്റെസറും നൽകി തീയ്യക്ഷേമസഭ പ്രവർത്തകർ തീയ്യക്ഷേമസഭ തൃക്കരിപ്പൂർ പ്രവർത്തകർ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

മാസ്ക്കും സാനിറ്റെസറും നൽകി തീയ്യക്ഷേമസഭ പ്രവർത്തകർ തീയ്യക്ഷേമസഭ തൃക്കരിപ്പൂർ പ്രവർത്തകർ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു തൃക്കരിപ്പൂർ : തൃക്കരിപ്പൂർ പഞ്ചായത്തിന്റെ കൊറോണ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ പഞ്ചായത്ത് സെക്രട്ടറി ഉഷ പി വി യ്ക്ക് അസി. സെക്രട്ടറി ജോഷി സെബാസ്റ്റിൻറെ സാന്നിദ്ധ്യത്തിൽ തീയ്യക്ഷേമസഭ വൈസ് ചെയർമാൻ സൂരജ് യു കെ, രാജേഷ് വട്ടിയൻ എന്നിവർ ഹാൻഡ് സാനിറ്റൈസറുകളും മാസ്കുകളും കൈമാറി.

25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം..

25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം.. ഉമ്മൻ ചാണ്ടിഭരണത്തിൽ അഴീക്കോട്ടെ സ്കൂൾ മാനേജ്മെന്റിനു പ്ലസ്റ്റു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്ന് ലീഗ് പ്രാദേശിക നേതൃത്വവും ബ്ലോക് പഞ്ചായത്തും ഷാജിക്കെതിരെ തെളിവോടെ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്യേഷണത്തിൽ കുറ്റം തെളിഞതിനെത്തുടർന്ന് തുടർ നടപടികൾക്ക് വിജിലൻസ് വകുപ്പ്

കൊറോണക്കാലത്തു നിന്നും കുറച്ചു നല്ല പാഠങ്ങൾ. മുരളി തുമ്മാരുകുടി

കൊറോണക്കാലത്തു നിന്നും കുറച്ചു നല്ല പാഠങ്ങൾ.. രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല. ഗ്രീക്ക് മിത്തോളജിയിലെ ഹൈഡ്രയെപ്പോലെയാണ് ഇപ്പോൾ കൊറോണ വൈറസ്. ഒന്പത് തലകളുള്ള മോൺസ്റ്റർ ആയിരുന്നു ഹൈഡ്ര, അതിൽ ഏതെങ്കിലും ഒരു തല ആരെങ്കിലും ഛേദിച്ചാൽ അതിന് പകരം

കൊവിഡ് 19-കരുതലായി കേരളം. തിരികെയെത്തുന്ന പ്രവാസികള്‍ക്കായി കേരളമൊരുങ്ങി; 2.5 ലക്ഷത്തിൽ പരം മുറികള്‍ തയ്യാറാക്കി കേരള സർക്കാർ.

കോഴിക്കോട്: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ കൂട്ടത്തോടെ തിരികെയെത്തിയാൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് സർക്കാർ കടന്നു. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തിൽ പാർപ്പിക്കാനായി ജില്ലകളിൽ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോർട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങൾ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടർമാർക്ക് നിർദേശം നൽകി. പ്രവാസികളെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്. നിലവിൽ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തിൽ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല.

നീലേശ്വരം കമ്യൂണിറ്റി കിച്ചണിലേക്ക് തീയ്യക്ഷേമസഭയുടെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത് മാതൃകയായി

നീലേശ്വരം: തീയ്യക്ഷേമസഭ പ്രവർത്തകരുടെ വകയായി നീലേശ്വരം കമ്യൂണിറ്റി കിച്ചണിലേക്ക് വിഷുദിവസത്തെ ഭക്ഷ്യധാന്യങ്ങൾ തീയ്യക്ഷേമസഭ ചെയർമാൻ ശ്രീ. ശ്രീരാജ് പാലക്കാട്ട് നഗരസഭാ ചെയർമാൻ കെ പി ജയരാജനെ ഏല്പിക്കുന്നു. വൈസ് ചെയർപേഴ്സൺ വി ഗൗരി, പി രാധ, കൗൺസിലർമാരായ മാധവി, വനജ, ലത, തീയ്യക്ഷേമസഭാ പ്രവർത്തകരായ സതീശൻ കളത്തിങ്കാൽ, നാഗേന്ദ്രൻ കാവുങ്കാൽ, എന്നിവർ പങ്കെടുത്തു.

ഒരു ലോക്ഡൗൺ അപാരത.. വീട്ടമ്മയുടെ പോസ്റ്റ് വൈറൽ- കൈയ്യടി നേടി കേരളാ പോലീസ്.

ഒരു ലോക്ഡൗൺ അപാരത…😀 എട്ടിന്റെ പണി കിട്ടിയ ഒരു ദിവസായിരുന്നു ഇന്ന്. വീട്ടിലെ ഗ്യാസ് സ്റ്റൗ പണിമുടക്കി. ഈ കണ്ട പ്രായത്തിനിടയ്ക്ക് മൂപ്പര് ആവും വിധം അധ്വാനിച്ചയാളാണ്. എങ്കിലും ഒന്നൂടൊന്നു ഉന്തി തള്ളി നോക്കി, നോ രക്ഷ! ഒടുവിൽ രണ്ടും കൽപ്പിച്ച് പുതിയൊരെണ്ണം വാങ്ങാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും1 KM അപ്പുറത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് വച്ച് പിടിച്ചു. (ഡിയർ കെട്ട്യോൻസ്…നടത്തത്തിൽ ഉടനീളം " വണ്ടി പഠിക്കെടീ വണ്ടി പഠിക്കെടീ എന്ന താങ്കളുടെ

എപ്രിൽ 7 ലോക ആരോഗ്യ ദിനം. വലിയ ആശങ്കയോടെയാണ് ഇന്ന് ഈ ദിനം കടന്നു പോകുന്നത്. ഒട്ടും ആശ്വാസകരമായ ആഗോള വാർത്തയല്ല നമുക്ക് ലഭിക്കുന്നത്.

എപ്രിൽ 7 ലോക ആരോഗ്യ ദിനം. വലിയ ആശങ്കയോടെയാണ് ഇന്ന് ഈ ദിനം കടന്നു പോകുന്നത്. ഒട്ടും ആശ്വാസകരമായ ആഗോള വാർത്തയല്ല നമുക്ക് ലഭിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയെ ICU വിലേക്ക് മാറ്റി. ഇന്നലെ അമേരിക്കയിൽ മാത്രം 1240 പേർ വിടവാങ്ങിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇന്ത്യയിൽ 4 സംസ്ഥാനങ്ങളിൽ അതിവേഗ വ്യാപനമെന്ന റിപ്പോർട്ട് സുചിപ്പിക്കുന്നുത് നമ്മുടെ രാജ്യവും മെച്ചപ്പെട്ടിട്ടില്ലന്നാണ്. പൊതുജനാരോഗ്യ മേഖലയുടെ പ്രസക്തി ലോകം തിരിച്ചറിയുന്ന കാലവും ആണ്. കോവിഡ് പരിശോധനക്ക്

മുബൈയിലെ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരികരിച്ചു. സഹായം അഭ്യർത്ഥിച്ച് നഴ്സിങ്ങ് കൗൺസിലിനെ ബന്ധപ്പെട്ടു.

മുബൈയിലെ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരികരിച്ചത്. വളരെ വിഷമകരമായ അവസ്ഥയിലാണ് എല്ലാരും കഴിയുന്നത്. ചികിൽസാ അപര്യാപ്തത കാരണം വിഷമാവസ്ഥയിലാണ് പലരും. നഴ്സിങ്ങ് കൗൺസിൽ പ്രസിഡൻ്റ് ഉഷാ ദേവിയെ ഫോണിൽ സഹായം അഭ്യർഥിച്ച് വിളിച്ചതിനെ തുടർന്ന് അവിടെത്തെ റജിസ്റ്റാറുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു. നടപടിയെടുക്കാം എന്ന് പറയുന്നതല്ലാതെ കാര്യങ്ങൾ നടക്കുന്നില്ല. രോഗ ലക്ഷണമുള്ള അവസ്ഥയിലും കൊവിഡ് ടെസ്റ്റ്‌ നടത്താൻ പോലും ആശുപത്രി അധികൃതർ കൂട്ടാക്കാതെ ജോലി ചെയ്യാൻ നിർബന്ധിച്ചത് സ്ഥിതി

Top