നൃത്താധ്യാപിക സുമ നരേന്ദ്രന്‌ സംസ്ഥാന സര്‍ക്കാറിന്റെ മട്ടുപ്പാവ് കൃഷി അവാര്‍ഡ്

സംസ്ഥാന സര്‍ക്കാറിന്റെ മട്ടുപ്പാവ് കൃഷി അവാര്‍ഡ് ഒന്നാം സ്ഥാനത്തിന് സുമ സുരേന്ദ്രന്‍ അര്‍ഹയായി. 50,000 രൂപ ,പ്രശസ്തിപത്രം ,ഫലകം എന്നിവയാണ് പുരസ്‌കാരം. 10 സെന്റ് സ്ഥലത്തെ വീടിന്റെ മട്ടുപ്പാവ് നിറയെ വിവിധയിനം പയര്‍, ചീര, പച്ചമുളക്, കാബേജ്, ബീന്‍സ്, കാപ്‌സികം, തക്കാളി എന്നിവ വിളയിക്കുന്നു. വീട്ടാവശ്യത്തിന് കൂടാതെ വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയെ കൂടാതെ ഔഷധ സസ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും കൃഷിയും സുമ ചെയ്യുന്നുണ്ട്. 2005ലാണ് സുമ കൃഷി ആരംഭിച്ചത്.

മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭ MP യുമായ എം.പി വീരേന്ദ്രകുമാർ അന്തരിച്ചു..

മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാം​ഗവും മാതൃഭൂമി എംഡിയും ആയ എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു… ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആദരാഞ്ജലികൾ 🌹

പിണറായി വിജയൻ ‘തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്നത്, നൂറുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നത്’; മുരളി തുമ്മാരുകുടി

'തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്നത്, നൂറുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നത്'; മുരളി തുമ്മാരുകുടി മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി മുരളി തുമ്മാരുകുടി. 'ഉത്തരവാദിത്തങ്ങള്‍ അവ ഏറ്റെടുക്കാന്‍ കഴിവുള്ളവരുടെ ചുമലിലേക്ക് സ്വാഭാവികമായി ചെന്നെത്തുമെന്ന് പറഞ്ഞത് അമേരിക്കന്‍ എഴുത്തുകാരനും തത്വ ചിന്തകനുമായ എല്‍ബെര്‍ട്ട് ഹബ്ബാര്‍ഡ് ആണ്.പ്രളയകാലത്തും കൊറോണക്കാലത്തും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ അടുത്തുനിന്നും അകലെ നിന്നും കാണുന്‌പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഈ വരികളാണെന്ന് മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍

കേരള പോലീസില്‍ 125 സ്പെഷ്യല്‍ നിയമനം

കേരള സംസ്ഥാന സർവീസിൽ പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും, വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും സ്പെഷ്യല്‍ നിയമനം. അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത ശേഷം പൂരിപ്പിച്ചു ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. ആർക്കൊക്കെയാണ് അപേക്ഷിക്കാൻ കഴിയുക,ശമ്പളം, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കുന്നവരുടെ യോഗ്യത, മറ്റ് വിവരങ്ങൾക്കും തുടർന്ന് വായിക്കുക. വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ( കാറ്റഗറി നമ്പർ: 08/ 020) വയനാട് ജില്ലാ,മലപ്പുറം ജില്ലയിലെ നിലംബൂർ, കാളികാവ്, അരീക്കോട്,

ഇത്തവണ വീടുകളിലെ വൈദ്യുതി ബിൽ വർദ്ധിക്കാൻ കാരണമെന്ത്? വൈദ്യുതി ബില്ലിലെ പരാതികൾ എങ്ങനെ പരിഹരിക്കാം ?

വൈദ്യുതി ബിൽ തുക കൂടുതലാണ് എന്ന പരാതി എല്ലാ വേനൽക്കാലത്തും ഉണ്ടാകാറുള്ളതാണ്. ഇത്തവണത്തെ വേനൽക്കാലം ലോക്ക് ഡൗണിലായപ്പോൾ പരാതിയും കൂടി. പൊതുവെ ഉന്നയിക്കപ്പെട്ട പരാതികളെക്കുറിച്ച് പരിശോധിക്കാം. വീടുകളിലെവൈദ്യുതിബിൽ #വർദ്ധിക്കാൻ_കാരണമെന്ത്? സാധാരണഗതിയില്‍ ഉഷ്ണകാലമാകുമ്പോള്‍ വീടുകളിലെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കും. ലോക്ക് ഡൗൺ കാരണം കഴിഞ്ഞ ഒന്നര മാസമായി കുടുംബത്തിലെ അംഗങ്ങളെല്ലാം വീട്ടിനുള്ളിൽ അടച്ചിടപ്പെട്ടപ്പോൾ (സാധാരണ പകൽ സമയം വീട്ടിൽ ആൾക്കാർ കുറവാണ്) TV, ഫാനുകൾ, ലൈറ്റുകൾ തുടങ്ങിയവ കൂടുതൽ നേരം ഉപയോഗിച്ചു. ഒരു ദിവസം

ഡോ.എ.സമ്പത്ത് മുൻ എം.പി കേരളത്തോട് ചെയ്തുകളയുന്നത് !!

വാർത്ത ഒന്ന് : കൊറോണ സ്ഥിരീകരിച്ച കോട്ടയം പാല സ്വദേശിയെ മുന്‍ എം.പിയും സിപിഎം നേതാവുമായ എ.സമ്പത്ത് ഇടപെട്ട് ഡൽഹിയിൽ നിന്നും കേരളത്തിലെത്തിച്ചു. രാജ്യത്ത് ലോക്ക് ഡൗൺ തീരുന്നവരെ യാത്രകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം അട്ടിമറിച്ചാണ് 8 സംസ്ഥാനങ്ങളിലൂടെ 2626 കിലോമീറ്റര്‍ പിന്നിട്ട് ഇവര്‍ കേരളത്തിലെത്തിയത്. എത്തിച്ചതാവട്ടെ ഡല്‍ഹി പോലീസിലെ എ.എസ്‌.ഐ നേരിട്ടാണ്. വാർത്ത രണ്ട് : ഡൽഹിയിൽ നിരവധി മലയാളികൾ കുടങ്ങി കിടക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉത്തരവാദിത്തപ്പെട്ട എ.സമ്പത്ത്

വേറിട്ട മാർഗ്ഗം – ഡി.വൈ.എഫ്.ഐ ദേശം കുന്നുംപുറം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് വേണ്ടി ന്യൂസ്‌ പേപ്പർ ചലഞ്ജ് തുടങ്ങി.

ന്യൂസ് പേപ്പർ ചലഞ്ജ് ഡിവൈഎഫ്ഐദേശം കുന്നുംപുറം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് വേണ്ടി ന്യൂസ്‌ പേപ്പർ ചലഞ്ജ് തുടങ്ങി. എല്ലാ വീടുകളിൽ നിന്നും ന്യൂസ്‌ പേപ്പറുകൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് വേണ്ടിയാണ് ക്യാമ്പയിൻ തുടങ്ങിയത്. പാർട്ടി മെമ്പറും മോഡേൺ ബ്രെഡ്‌ യൂണിയൻ സെക്രട്ടറിയുമായ രാജീവ്, സനൽ കുമാർ കീടേത്ത് എന്നിവരുടെ വീടുകളിൽ നിന്നും DYFI യൂണിറ്റ് സെക്രട്ടറി സി വി ബിനീഷ്,

കേരളമെന്നു കേട്ടാൽ..എത്ര അതിശയകരമായ കണക്കുകൾ. ലോകത്തിന് മുന്നിൽ കേരളം തിളങ്ങുന്നു. മുരളി തുമ്മാരുകുടി.

കേരളമെന്നു കേട്ടാൽ.. കേരളത്തിലെ കൊറോണ ഡാഷ്ബോർഡിൽ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ് !! എത്ര അതിശയകരമായ കണക്കുകൾ ആണ് ഇതിൽ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല. ജനുവരി മുപ്പത്തിനാണ് കേരളത്തിൽ ആദ്യത്തെ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ നോക്കൂ മൊത്തം ജനസംഖ്യ 33,406,000 ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ദിവസം - ജനുവരി മുപ്പത് മെയ് നാലുവരെ മൊത്തം കേസുകളുടെ എണ്ണം - 499 മൊത്തം മരണ സംഖ്യ - 3 ഇതേ സമയം

Top