ഉത്തര കൊറിയ അണുബോംബ് പരീക്ഷണത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി.ലോകം ആശങ്കയില്‍

സോള്‍: ലോകത്തെ ആശങ്കയിലാക്കി ഉത്തര കൊറിയ അണുബോംബ് പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണം പാളിയാല്‍ പോലും വന്‍ ദുരന്തമാകും. ലോകത്തേ ഒരു ബോംബിലേക്ക് ചുരുക്കുന്ന വലിയ ബോംബിലേക്ക് തങ്ങള്‍ എത്തികഴിഞ്ഞു എന്നാണ് ഉത്തരകൊറിയ പ്രതിരോധ വിഭാഗത്തേ ഉദ്ധരിച്ച് അവിടുത്തേ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്ത് നടക്കുന്ന ഏറ്റവും വലിയ അണുവായുധ പരീക്ഷണം ആയിരിക്കും ഇതെന്ന് വിശദാംശങ്ങള്‍ പുറത്തുവിട്ട സി.എന്‍.എന്‍ വ്യക്തമാക്കി. ആണവ ബോംബ് പൊട്ടിച്ച് നടത്തുന്ന പരീക്ഷണം ഉടന്‍ തന്നെയെന്നും കൗണ്ട് ഡൗണ്‍ പ്യോങ്യാങ് തുടങ്ങി കഴിഞ്ഞതായും സി.എന്‍.എന്‍ പുറത്തുവിട്ടു. ഇത്തവണത്തെ തങ്ങളുടെ മുന്നറിയിപ്പ് അക്ഷരംപ്രതി പാലിക്കുമെന്ന് ഉത്തരകൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അടുത്ത ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ പര്യടനം ആരംഭിക്കുകയാണ്. അതിനിടെയാണ് രാജ്യത്തെ നടുക്കന്ന തരത്തിലുള്ള ഉത്തരകൊറിയയുടെ ആണവപരീക്ഷണ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.പരീക്ഷണത്തില്‍ നിന്നും പിന്മാറാന്‍ റഷ്യയും ജപ്പാനും ചൈനയും ഉത്തര കൊറിയയോട് ആവശ്യം ഉന്നയിച്ചു. പരീക്ഷണം വിജയിച്ചാലും പരാജയപ്പെട്ടാലും ഈ അയല്‍ രാജ്യങ്ങള്‍ക്ക് പ്രത്യാഘാതം ഉണ്ടായേക്കാം എന്നും ഭയക്കുന്നു.

സമുദ്രത്തിന് മുകളിലേ ജലത്തിനു മുകളില്‍ ആണവായുധ പരീക്ഷണം ആണ് നടത്തുക. കടല്‍ ജലം വന്‍ തോതില്‍ ഉയര്‍ന്നു പൊങ്ങാനും സുനാമിക്ക് തുല്യമായ തിരകള്‍ ഉണ്ടാകാനും സാധ്യത കാണുന്നു. മാത്രമല്ല കടലിന്റെ അടിത്തട്ട് വരെ ഇളകുന്ന വന്‍ ആഘാതം ആയിരിക്കും ഉണ്ടാവുക അത്രേ. ആകാശത്തുനിന്നും കടല്‍ ജലത്തിലേക്ക് ആണവ ബോംബ് ഇട്ട് പരീക്ഷണം ആയിരിക്കും കൊറിയ നടത്തുക. കടലില്‍ വന്‍ ആഘാതത്തിനിടയാക്കും. നൂറുകണക്കിന് നോട്ടിക്കല്‍ മയില്‍ ജീവന്റെ കണികകള്‍ കടലില്‍ നശിച്ചേക്കാം.

അണുബോബ് പരീക്ഷണത്തെ കുറിച്ച് ഉത്തരകൊറിയ രാജ്യത്തേ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. വന്‍ ശബ്ദവും ഭൂമി കുലുക്കം പോലുള്ള പ്രകമ്പനവും ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ വരാന്‍ പോകുന്ന യുദ്ധത്തിനുള്ള മുന്നറിയിപ്പാണ്. പരീക്ഷണത്തെ സംബന്ധിച്ചുള്ള വ്യക്തമായ ധാരണ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയത്തിനുണ്ട്. ആണവപരീക്ഷണം കൊണ്ട് ഉത്തരകൊറിയ ലക്ഷ്യമിടുന്നത് അമേരിക്കയേയും ദക്ഷിണകൊറിയയേയുമാണ്. ഇവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഇത്തരം പരീക്ഷണങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

യുഎസിനെതിരായ ആക്രമങ്ങള്‍ക്കുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായണ് ഇത്തരത്തിലുളള ആണവപരീക്ഷണങ്ങളെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇനിയും ആണവപരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഉത്തരകൊറിയയുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു മറുപടിയൊടുന്നു കിങ് ജോങ് ഉന്‍ നല്‍കിയിരുന്നില്ല. നവംബര്‍ 3 ന് ട്രംപിന്റെ ഏഷ്യന്‍ പര്യടനം ആരംഭിക്കുകയാണ്. ജപ്പാന്‍,ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക. അതിനു മുമ്പ് ആകാശ വിസ്മയവും വെടിക്കെട്ടുകളും കൊണ്ട് അമേരിക്കയേ ഭയപ്പെടുത്താനാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിങ്ങ് ജോങ്ങിന്റെ നീക്കം.

Top