
തിരുവനന്തപുരം: ജപ്തിയുമായി മുന്നോട്ടുപോയ കാനറാ ബാങ്കിന്റെ നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എല്ലാ ബാങ്കുകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജപ്തി നടപടികള്‍ തുടരാനുള്ള നീക്കം സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് കളക്ടര്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുനല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മോറട്ടോറിയം നിലനില്‍ക്കേ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച ബാങ്ക് നടപടിയില്‍ അതൃപ്തി അറിയിച്ച റവന്യൂ മന്ത്രി സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. കാനറാ ബാങ്കിന്റെ ജനറല്‍ മാനേജര്‍ അടക്കമുള്ളവരോട് മന്ത്രി ഇ ചന്ദ്രശേഖരന് സംസാരിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു വിരുദ്ധമായി ബാങ്ക് പ്രവര്‍ത്തിച്ചോ എന്ന കാര്യം വിശദമായി പരിശോധിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. സ്ഥലം എംഎല്‍എ നിര്‍ദ്ദേശിച്ചിട്ടും ജപ്തി നടപടികളുമായി മുന്നോട്ടുപോയ ബാങ്കിന്റെ നീക്കം പരിശോധിക്കും. ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്കി.
218 thoughts on “ബാങ്ക് നടപടി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്; കര്‍ശന നടപടിയെന്ന് റവന്യൂ മന്ത്രി.”
Comments are closed.