ആ ഹുക്ക വലിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ; വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹനാന്‍

  കൊച്ചി: താന്‍ ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹനാന്‍. ലഹരിയുടെ അംശമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാല്‍ ഒരു കൗതുകത്തിന് വേണ്ടിയാണ് താന്‍ ഹുക്ക വലിച്ചത്. എന്നാല്‍ ചിലര്‍ ദുഷ്ടലാക്കോടെ ഇത് ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചതാണെന്നും ഹനാന്‍ പ്രതികരിച്ചു. സംഭവത്തില്‍ ഹനാന്‍ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പഠനത്തിനിടെ മീന്‍ വില്‍പ്പന നടത്തിയാണ് ഹനാന്‍ ശ്രദ്ധേയയായത്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഹനാന്‍ ഹുക്ക വലിക്കുന്ന

സോഷ്യല്‍ മീഡിയയില്‍ ബി ജെ പി യുടെ വ്യാജപ്രചാരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. പന്തളം കൊട്ടാരത്തിലെ തല മുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു: ‘ശബരിമലയിലെ അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സര്‍ക്കാരും കണ്ണീര് കുടിക്കേണ്ടി വരും’; ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നുവെന്ന് സജിത മഠത്തില്‍.

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ അനുരണനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായി തുടരുകയാണ്. തങ്ങള്‍ പിന്തുണയ്ക്കുന്ന ഭാഗം വിശ്വിസിപ്പിക്കാന്‍ ചിലര്‍ വ്യാജപ്രചാരണവുമായി രംഗത്തെത്തയിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സര്‍ക്കാരും കണ്ണീര് കുടിക്കേണ്ടി വരും എന്നാണ് വ്യാജ സന്ദേശം. പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ രാധ തമ്ബുരാട്ടിയുടെ വാക്കുകള്‍ എന്ന പേരിലാണ് പ്രചരണം. സിനിമാ, നാടക നടി സജിതാ മഠത്തിലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചാരണം. ശബരിമലയില്‍

പ്രശസ്ത നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു! അമ്മയായും മുത്തശ്ശിയായും മലയാളത്തില്‍ തിളങ്ങിയ നടി!!

പ്രശസ്ത നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. നിരവധി മലയാള സിനിമകളില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടി ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ ആയിരുന്നു വിടപറഞ്ഞത്. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ചെന്നെെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശവസംസ്‌കാരം ചെന്നൈയിലെ ബസന്ത് നഗറില്‍ നടന്നു. 1986ല്‍ ഹരിഹരന്റെ പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി കൃഷ്ണമൂര്‍ത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് ഈ പുഴയും കടന്ന്, തൂവല്‍ കൊട്ടാരം, ഉദ്യാനപാലകന്‍, പിറവി,വാസ്തുഹാര,

സിനിമ വേണ്ടേ വേണ്ട; എനിക്ക് ഇംഗ്ലീഷും കബ്യൂട്ടറും പഠിച്ചാല്‍ മതിയെന്ന് ഒന്നാം റാങ്കുകാരി; കാര്‍ത്യായനി അമ്മയുടെ നിഷ്‌കളങ്കമായ മറുപടിക്ക് മുന്നില്‍ പൊട്ടിച്ചിരിച്ച്‌ മഞ്ജു വാര്യര്‍

  പ്രായത്തിന്റെ അവശതകളൊന്നും കാര്‍ത്യായനി അമ്മയിലില്ല. ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസ മാത്രമാണ് കാര്‍ത്യായനി അമ്മയുടെ കണ്ണുകളില്‍. അക്ഷര ലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയാണെങ്കിലും ആ ജാഡകളൊന്നും കാര്‍ത്യായനി അമ്മയ്ക്ക് ഇല്ല. ഒറ്റ ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സൂപ്പര്‍ സ്റ്റാറായി മാറിയ കാര്‍ത്യായനി അമ്മയെ കാണാന്‍ ഒടുവില്‍ മഞ്ജു വാര്യരും എത്തി. അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനി അമ്മയ്ക്ക് ക്രയോണ്‍സ് ഫൗണ്ടേഷന്റെ ദീപാവലിസമ്മാനമായിരുന്നു മഞ്ജുവാര്യരുമായുള്ള

അതിഗംഭീരം ഇരുട്ടിന്റെ രാജാവായി മോഹന്‍ലാല്‍. ഒടിയന്റെ ട്രെയിലര്‍ എത്തി

കൊച്ചി: മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍ െഹയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. ചിത്രം ഡിസംബര്‍ 14ന്

ബാലഭാസ്കറും യാത്രയാകുമ്പോൾ… മുരളി തുമ്മാരുകുടി.

ബാലഭാസ്കറും യാത്രയാകുമ്പോൾ... രാവിലെ രണ്ടു മണിക്ക് തിരുവനന്തപുരത്ത് എത്തി. ഫോൺ തുറന്നപ്പോൾ ആദ്യം കാണുന്നത് ബാലഭാസ്കറിന്റെ മരണവാർത്തയാണ്. കലാരംഗത്തുനിന്നും നമ്മുടെ റോഡ് തട്ടിയെടുത്ത അവസാനത്തെ രക്തസാക്ഷിയാണ് അദ്ദേഹം. മോനിഷ മുതൽ കലാമണ്ഡലം ഹൈദരാലി വരെ എത്രയെത്ര പ്രതിഭകളെയാണ് അവരുടെ കലാജീവിതത്തിൻറെ ഉന്നതിയിൽ വച്ച് റോഡപകടം തട്ടിയെടുത്തത്? ജീവിച്ചിരുപ്പുണ്ടെങ്കിലും നമ്മുടെ പ്രിയങ്കരനായ പ്രതിഭ, ജഗതി ശ്രീകുമാറിന്റെ കലാജീവിതവും വഴിയിൽ വെട്ടിച്ചുരുക്കിയത് റോഡപകടം തന്നെയാണ്. ഒരു വർഷത്തിൽ നാലായിരം മലയാളികളെയാണ് റോഡുകൾ കൊന്നൊടുക്കുന്നത്. എന്നിട്ടും

മോഹന്‍ലാല്‍ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല: ഡോ. ബിജു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ പുരസ്‌ക്കാര ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംവിധായകന്‍ ഡോ. ബിജു ദാമോദരന്‍. ഇത് വ്യക്തമാക്കി ഡോ. ബിജു ചലച്ചിത്ര അക്കാദമിക്ക് കത്തയച്ചു. സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന അമ്മയുടെ അധ്യക്ഷന്‍ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. ജൂറി അംഗം കൂടിയായിരുന്നു സംവിധായകന്‍ ഡോ. ബിജു. പുരസ്‌കാരം നേടുന്ന ആളുകളെ അപ്രസക്തരാക്കിക്കൊണ്ട് ആ ചടങ്ങിലേക്ക് മറ്റ് മുഖ്യ അതിഥികളെ

ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്; പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും

ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്. പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമചന്ദ്ര ബാബു എന്ന പുതുസംവിധായകനാണ്. ദുബൈ, എറണാകുളം എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. റാഫിയാണ് തിരക്കഥ. പ്രൊഫസര്‍ ഡിങ്കന്‍ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കുടുംബ

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ പ്രതിഷേധം തുടരുന്നു ; സി എസ് വെങ്കിടേശ്വരന്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്നും രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വി​ത​ര​ണ ചടങ്ങില്‍ സിനിമാതാരം മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം തുടരുന്നു. ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി എസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കും സാം​സ്കാ​രി​ക ​മ​ന്ത്രി​ക്കും നേരത്തെ നി​വേ​ദ​നം ന​ല്‍​കിയിരുന്നു. ച​ല​ച്ചി​ത്ര​അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബീ​നാ​പോ​ള്‍ അ​ട​ക്കം ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും

എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മധുരരാജ തിരിച്ചെത്തുന്നു, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കൊച്ചി: പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി വൈശാഖ് ചിത്രത്തിന് 'മധുരരാജ' എന്ന് പേരിട്ടു. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പുലിമുരുകന്‍ ശേഷം വൈശാഖ് ഉദയ കൃഷ്ണ പീറ്റര്‍ ഹെയ്ന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആദ്യമായിട്ടാണ് പീറ്റര്‍ ഹെയ്ന്‍ ഒരു മമ്മൂട്ടി ചിത്രത്തിന് സ്റ്റണ്ട് ഒരുക്കുന്നത്. പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടിയും വൈശാഖും അടുത്ത ചിത്രത്തിനായി ഒരുമിക്കുന്നത്.

Top