മോദി വരുമെന്ന് സൂചന; 950 പോയിന്റ് നേട്ടവുമായി സെന്‍സെക്സ്.

മുംബയ്: 950 പോയിന്റ് നേട്ടവുമായി സെന്‍സെക്സ്. നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന ഇന്നലത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷമാണ് സെന്‍സെക്സ് മുകളിലേക്ക് കുതിച്ചത്. ആദ്യ വ്യാപാരത്തില്‍ മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് 912.12 പോയിന്റിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ 286.95 പോയിന്റാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റി രേഖപ്പെടുത്തിയത്. ബാങ്കിങ്, സേവനങ്ങള്‍, വാഹന വിപണി, ലോഹ വ്യാപാരം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ക്രയവിക്രയം നടന്നത്.

അ​പൂ​ര്‍​വ നേ​ട്ടം; ല​ണ്ട​ന്‍ ഓ​ഹ​രി വി​പ​ണി തു​റ​ന്ന് മു​ഖ്യ​മ​ന്ത്രി.

ല​ണ്ട​ന്‍: ല​ണ്ട​ന്‍ ഓ​ഹ​രി വി​പ​ണി​യി​ലെ വ്യാ​പാ​രം തു​റ​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നേ​ട്ടം ഇ​നി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ്വ​ന്തം‍. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കി​ഫ്ബി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി ല​ണ്ട​ന്‍ സ്റ്റോ​ക് എ​ക്സ​ചേ​ഞ്ച് തു​റ​ന്ന​ത്. ല​ണ്ട​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ ഓ​ഹ​രി ലി​സ്റ്റ് ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ സം​സ്ഥാ​ന​ത​ല സ്ഥാ​പ​ന​മാ​യി കി​ഫ്ബി വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ക്ഷ​ണം ല​ഭി​ച്ച​ത്. ഇ​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന്

യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള പരിശീലനം ഇനി നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാം.

അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള പരിശീലനം ഇനി നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാം. ഇന്ത്യയിലെ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിങ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യുഎഇ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന തരത്തിലാണ്

ജനങ്ങളോടൊപ്പം പിണറായി സർക്കാർ. അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാൻ കേരള–-ബംഗളൂരു റൂട്ടിൽ 100 സർവീസ‌് ആരംഭിക്കാൻ ഗതാഗതവകുപ്പ‌് തീരുമാനിച്ചു.

തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാൻ കേരള–-ബംഗളൂരു റൂട്ടിൽ 100 സർവീസ‌് ആരംഭിക്കാൻ ഗതാഗതവകുപ്പ‌് തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ഗതാഗതസെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ‌് ഇക്കാര്യത്തിൽ ധാരണയായത‌്. തുടർനടപടി സ്വീകരിക്കാൻ കെഎസ‌്ആർടിസി എംഡിയെ ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. കേരളവും കർണാടകവും 50 സർവീസ‌് വീതം നടത്തും.  ഇതിനായി താൽക്കാലിക പെർമിറ്റ‌് അനുവദിക്കും. മൾടി ആക‌്സിൽ ബസുകളാകും സർവീസിനായി നിരത്തിലിറങ്ങുക. കെഎസ‌്ആർടിസിയുടെ കൈവശം ആവശ്യത്തിന‌് ബസില്ലാത്ത സാഹചര്യത്തിൽ പാട്ടത്തിന‌് വണ്ടിയെടുക്കും. ബസ‌്

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ നന്ദിയുള്ളവരാണ് … കിട്ടിയ ലക്ഷങ്ങൾക്ക് കൂറ് പുലർത്തുന്നവരാണ്.

ടിക്കാറാം മീണയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തുന്നു….പക്ഷേ അത് വാർത്തയല്ല…. ചർച്ചയല്ല ജില്ലാ കളക്ടർ അനുപമയെ അസഭ്യം പറയുന്നു …പക്ഷേ അത് വാർത്തയല്ല…. ചർച്ചയല്ല രാഘവൻ കോടികൾ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നു ….പക്ഷേ അത് വാർത്തയല്ല…. ചർച്ചയല്ല തൃശ്ശൂരിൽ കോൺഗ്രസ്സ് ജില്ലാ നേതൃത്വം പീഡിപ്പിക്കുന്നുവെന്ന് ഒരു യുവതി വാർത്താ സമ്മേളനം നടത്തുന്നു… ആ വാർത്താ സമ്മേളനത്തിനിടയിൽ അവർ കുഴഞ്ഞ് വീഴുന്നു …. എന്നിട്ടും അത് വാർത്തയല്ല…. ബിജെപി പ്രാദേശിക പ്രവർത്തകൻ ഓട്

പുതിയ രണ്ട് മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്

വ്യാജവാര്‍ത്തകളുടേയും മറ്റും പ്രചരണം തടയുക എന്ന ഉദ്ദേശത്തോടെ പുതിയ രണ്ട് മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് എന്നിവയാണ് രണ്ട് അപ്ഡേറ്റുകള്‍. മറ്റൊരാള്‍ക്കു അയച്ച മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയാന്‍ ഫോര്‍വേഡിങ് ഇന്‍ഫോ സഹായിക്കും. ഇതിനായി മെസേജില്‍ ക്ലിക്ക് ചെയ്യണം. ശേഷം മുകളില്‍ കാണുന്ന ഇന്‍ഫോ ഐക്കണ്‍ തിരഞ്ഞടുത്താല്‍ ഇത് മനസിലാക്കാന്‍ സാധിക്കുന്നതാണ്. അതേസമയം മറ്റൊരാള്‍ക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങനെ ലഭിക്കൂ. നിങ്ങള്‍ക്ക്

അദാനിക്ക് എട്ടിന്റെ പണികിട്ടി. ആസ്ട്രേലിയ ക്വീന്‍സ്ലാന്റിലെ ചതുപ്പുനിലങ്ങളില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചതിന് ഇന്ത്യന്‍ മൈനിംഗ് ഭീമന്‍മാരായ അദാനി കമ്പനിയോട് 13,055 കോടി ഡോളര്‍ പിഴയടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

ക്വീന്‍സ്ലാന്റിലെ ചതുപ്പുനിലങ്ങളില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചതിന് ഇന്ത്യന്‍ മൈനിംഗ് ഭീമന്‍മാരായ അദാനി കമ്പനിയോട് 13,055 കോടി ഡോളര്‍ പിഴയടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിനിടെ സംസ്ഥാനത്തെ ഏറ്റവും മനോഹരമായ ചതുപ്പുപ്രദേശങ്ങളിലൊന്ന് മലിനമാക്കി എന്നാണ് ആരോപണം. ഫെബ്രുവരിയില്‍ വടക്കന്‍ ക്വീന്‍സ്ലാന്റിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയാണ് അദാനി പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു എന്ന ആരോപണം ഉയര്‍ന്നത്. സംസ്ഥാനത്തെ

വായ്‌പാ തട്ടിപ്പ് കേസിൽ നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ

ബാങ്കുകളെ വഞ്ചിച്ചു  ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ. ഇന്ത്യ മോഡിയെ വിട്ടുകിട്ടണമെന്ന് ആവിശ്യപെട്ടതിനെത്തുടർന്ന് ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെസ്റ്റ് എൻഡിലെ ആഡംബരവസതിയിൽ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഓഗസ്റ്റ് 2018-ലാണ് എൻഫോഴ്സ്മെന്‍റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ലണ്ടൻ കോടതി മുമ്പാകെ ആവശ്യം ഉന്നയിച്ചത്. 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ

ഒറ്റ ചാര്‍ജില്‍ 500 കിലോ മീറ്റര്‍; പുതിയ ഇലക്‌ട്രിക് കാറുമായി പോര്‍ഷെ

ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ര്‍ണ ഇലക്‌ട്രിക് സ്പോര്‍ട്സ് കാറായ ടൈകന്‍ ഉടന്‍ വിപണിയിലെത്തും. 2019 സെപ്തംബറില്‍ കാര്‍ വിപണിയിലിറക്കും. ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ടൈകന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാനാകും. ലിഥിയം അയേണ്‍ ബാറ്ററിയാണ് ഹൃദയം. ചുവട്ടില്‍ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം. വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള

ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പ്രവര്‍ത്തന രഹിതം; പ്രശ്‌നപരിഹാരം ഉടനെന്ന് അധികൃതര്‍

വാഷിങ്ടണ്‍: ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമായി. പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക്ക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്. ഇന്‍സ്റ്റയും സമാനമായ പ്രശ്നം നേരിട്ടു. ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കമന്റ ചെയ്യാനോ പുതിയ പോസ്റ്റുകള്‍ ചെയ്യാനോ ആകുന്നില്ല എന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും പരാതിപ്പെട്ടു.അപൂര്‍വം ചിലര്‍ ലോഗിന്‍ പോലും ചെയ്യാന്‍ കഴിയുന്നില്ല എന്ന്

Top