പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ട്രയല്‍ അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും. 24-നാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ജൂണ്‍ മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും.

പ്ലസ് വണ്‍ പ്രവേശനം ; അപേക്ഷ ഇന്ന് കൂടി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് കൂടി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിക്കേണ്ടത്. വി.എച്ച്‌.എസ്.ഇ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളുണ്ട്. അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിശോധനയ്ക്ക് വ്യാഴാഴ്ചക്കകം സമര്‍പ്പിക്കണം.

കാര്യമറിയാതെ കുറ്റപ്പെടുത്തി; എല്ലാ വശവും നോക്കാതെ തീര്‍പ്പു കല്‍പ്പിച്ചു: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ പ്രതികരണവുമായി കാനറ ബാങ്ക്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ തങ്ങളെ കാര്യമറിയാതെ കുറ്റപ്പെടുത്തിയെന്ന് കാനറ ബാങ്ക്. ചന്ദ്രന് വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കിയിരുന്നുവെന്ന് ബാങ്ക് സീനിയര്‍ മാനേജര്‍ ജേക്കബ് പറഞ്ഞു. കുടുംബത്തെ സമ്മര്‍ദത്തിലാക്കിയിട്ടില്ല. എല്ലാവശവും നോക്കാതെ തീര്‍പ്പ് കല്‍പ്പിച്ചു. ഇനിയും കുടുംബത്തിന് ഇളവ് നല്‍കാന്‍ തയ്യാറാണെന്നും ബാങ്ക് മാനേജര്‍ വ്യക്തമാക്കി. ലേഖയും മകളും മരിച്ചത് കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണെന്ന ആത്മഹത്യ കുറിപ്പ് പുറത്തുവരികയും ഭര്‍ത്താവ് ചന്ദ്രനെയും ബന്ധുക്കളെയും അറസ്റ്റ്

തൊഴിലിനോടൊപ്പം പഠനം: അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം : ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും തൊഴിലിനോടൊപ്പം പഠനവും നടത്താന്‍ അവസരം ഒരുക്കുന്നു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് എന്നിവയ്ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജിക്ക് പ്ലസ് ടു വിജയിച്ചിരിക്കണം. എട്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇന്‍ പൗള്‍ട്രി ഫാമിംഗിന് അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും

ബാങ്ക് നടപടി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്; കര്‍ശന നടപടിയെന്ന് റവന്യൂ മന്ത്രി.

തിരുവനന്തപുരം: ജപ്തിയുമായി മുന്നോട്ടുപോയ കാനറാ ബാങ്കിന്റെ നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എല്ലാ ബാങ്കുകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജപ്തി നടപടികള്‍ തുടരാനുള്ള നീക്കം സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച്‌ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് കളക്ടര്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുനല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മോറട്ടോറിയം നിലനില്‍ക്കേ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച ബാങ്ക് നടപടിയില്‍ അതൃപ്തി അറിയിച്ച റവന്യൂ മന്ത്രി സംഭവത്തില്‍ കര്‍ശന

A+ കിട്ടാത്ത അച്ഛന്മാർ! ഗ്രേഡ് കിട്ടാത്തതിന് കുട്ടികളെ തല്ലുന്ന മാതാപിതാക്കൾ എൻറെ നോട്ടത്തിൽ F(ail) (ഭൂലോക തോൽവികൾ) കിട്ടുന്ന മാതാപിതാക്കളാണ്. മുരളി തുമ്മാരുകുടി.

A+ കിട്ടാത്ത അച്ഛന്മാർ! നമ്മുടെ ജന്മം എന്നത് ഒരു വലിയ ലോട്ടറി ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഏത് രാജ്യത്ത് ഏത് കാലത്ത് ഏതു മതത്തിൽ ജാതിയിൽ വർണ്ണത്തിൽ സാന്പത്തികസ്ഥിതിയിൽ ആരുടെ മക്കളായി ആണായിട്ടാണോ പെണ്ണായിട്ടാണോ നമ്മൾ ജനിക്കുക എന്നതൊന്നും നമ്മൾ സ്വയം തിരഞ്ഞെടുത്ത കാര്യമല്ല. എന്നാൽ നമ്മുടെ ജീവിതത്തിലെ മിക്ക സാധ്യതകളെയും നിശ്ചയിക്കുന്നത് നമുക്ക് ഒരു പങ്കുമില്ലാത്ത ഈ സാധ്യതയാണ്. ഉദാഹരണത്തിന് ഒരേ ദിവസം ഫിൻലന്റിലും സോമാലിയയിലും പിറന്നു വീഴുന്ന കുട്ടികളുടെ

എ പ്ലസ് കുറഞ്ഞതിന് മകനെ മണ്‍വെട്ടി കൊണ്ട് അടിച്ച സംഭവത്തിന് പിന്നില്‍ അറിയാക്കഥകള്‍; കൈവിട്ടുപോയത് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാനുള്ള ഭാര്യയുടെ പരാതി.

തിരുവനന്തപുരം : തിരുവനന്തപുരം കിളിമാനൂരില്‍ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാത്തതിന് മകനെ അച്ഛന്‍ മണ്‍വെട്ടി കൊണ്ട് മര്‍ദിച്ച കേസില്‍ പുതിയ വഴിത്തിരിവ്. വീട്ടില്‍ അച്ഛനും അമ്മയും നിത്യവും വഴക്കായിരുന്നുവെന്നും, ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയം ഇത്രത്തോളം ഗൗരവമാകുമെന്ന് അമ്മ കരുതിയിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. എസ്‌എസ്‌എല്‍സിക്ക് മകന് മൂന്ന് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചില്ല.

എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 98.11 ശതമാനം വിജയം.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 98.11 ശതമാനമാണെന്ന് ഫലം പ്രഖ്യാപിച്ചുകൊണ്ട് ഡിപിഐ അറിയിച്ചു. പരീക്ഷ എഴുതിയ കുട്ടികളില്‍ 4,26,513 പേര്‍ ഉപരിപഠനത്തിന് യോ​ഗ്യത നേടി. കഴിഞ്ഞ വര്‍ഷം വിജയശതമാനം 97.84 ശതമാനം ആയിരുന്നുവെന്ന് ഡിപിഐ അറിയിച്ചു. 37,334 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലക്കാണ്. 99.33 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 93.22 ശതമാനം. മലപ്പുറമാണ് ഏറ്റവും കൂടുതല്‍

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം തിങ്കളാഴ്ച ..!!

എസ്എസ്എല്‍സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം അംഗീകരിക്കുന്നതിനുള്ള പരീക്ഷാ ബോര്‍ഡ് യോഗം അന്ന് രാവിലെ ചേരും. ഉച്ചതിരിഞ്ഞ് ഫല പ്രഖ്യാപനം നടത്തിയേക്കും. എന്തെങ്കിലും തടസ്സമുണ്ടായാല്‍ ചൊവ്വാഴ്ചത്തേക്കു മാറ്റും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതു മൂലം വിദ്യാഭ്യാസ മന്ത്രിക്കു ഫലപ്രഖ്യാപനം നടത്താന്‍ തടസമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിക്കു സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും പ്രഖ്യാപിക്കുക. നാലരലക്ഷത്തോളം കുട്ടികളാണ് (4,35,142) ഇത്തവണ പരീക്ഷ എഴുതിയത്. റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ ആണ്‍കുട്ടികളാണ്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് പരീക്ഷ

പരിസ്ഥിതി വിഷയത്തിൽ അറിവ് നേടാൻ അവസരം.ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യണം. പരമാവധി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കട്ടെ. മുരളി തുമ്മാരുകുടി.

എണ്ണ ഗ്യാസ് പര്യവേക്ഷണവും ഉല്പാദനവും വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നറിയാമല്ലോ. എണ്ണ - ഗ്യാസ് ശേഖരങ്ങൾ കണ്ടെത്തുന്നതിന് മുൻപ് തന്നെ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തുകയും വേണ്ടത്ര മുൻകരുതലുകളെടുക്കുകയും വേണം. ഈ വിഷയത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധരിൽ നിന്നും നേരിട്ട് അറിയാനും ഒരു സർട്ടിഫിക്കറ്റ് നേടാനുമുള്ള ഒരവസരം അടുത്തയാഴ്ചയുണ്ട്. ഏപ്രിൽ മുപ്പത് വൈകിട്ട് നാല് മുപ്പത് ഇന്ത്യൻ സമയം മുതൽ ഒന്നര മണിക്കൂറാണ് വെബിനാർ. ഐക്യരാഷ്ട്ര പരിസ്ഥിതി

Top