ദാഹജലം കിട്ടാതെ പക്ഷികള്‍ ചാകുന്നു; വീടുകളില്‍ വെള്ളം കരുതണമെന്ന് വനം വകുപ്പ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വീട്ടുപരിസരങ്ങളില്‍ ഒരുക്കണമെന്ന് വനംവകുപ്പ്. കടുത്ത വേനല്‍ച്ചൂടില്‍ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി പല ഭാഗത്തു നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളില്‍ വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ ടെറസുകളിലോ സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്നിരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം ഒരുക്കിനല്‍കാം. ദിവസവും പാത്രം കഴുകി പുതിയ വെള്ളം നിറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം.

കോഴിക്കോട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോഴിക്കോട് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥി എ.പ്രദീപ് കുമാർ എം എൽ എക്ക് എതിരെ നവ മാധ്യമങ്ങളിലൂടെ നടക്കുന്നത് വ്യാജ പ്രചരണം.

കോഴിക്കോട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോഴിക്കോട് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥി എ .പ്രദീപ് കുമാർ എം എൽ എക്ക് എതിരെ നവ മാധ്യമങ്ങളിലൂടെ നടക്കുന്നത് വ്യാജ പ്രചരണം. മായനാട് എയ്ഡഡ് യുപിസ്കൂളിൽ അടുക്കള നിർമ്മാണത്തിനാണ് എംഎൽഎ ഫണ്ടിൽ നിന്ന് പ്രദീപ് കുമാർ 10 ലക്ഷം രൂപ അനുവദിച്ചത്. ഈ വർഷം ഫെബ്രുവരി 27നാണ് എംഎൽഎ ഫണ്ടിൽനിന്നും പണം അനുവദിച്ചത്. ഇത് സംബന്ധിച്ച് എം.എൽ.എ ഫണ്ട് നൽകുന്നതിന് ജില്ലാ കളകടർക്ക് 27ന്

കേരളം ഇടതുപക്ഷം ഭരിക്കുന്നതാണ് നല്ലത്. ​കുറവുകൾ ഇല്ലെന്നല്ല. തലയ്ക്കു വെളിവുള്ള മനുഷ്യർ കൂടുതൽ അവിടെയാണ്.എഴുത്തുകാരിയും ക്ഷേത്ര ഗവേഷകയുമായ ലക്ഷ്മി രാജീവ്.

രാഷ്ട്രീയം ഇഷ്ടമായിരുന്നില്ല. ഇടപെട്ടിട്ടോ ശ്രദ്ധിച്ചിട്ടോ ഇല്ല പക്ഷെ ശബരിമല വിഷയത്തിൽ ഇടപെട്ടതോടെ ഒന്നുറപ്പിച്ചു. ഇടതു പക്ഷം അല്ല ഭരിച്ചിരുന്നതെങ്കിൽ കേരളം കോൺഗ്രസ്സും ബി ജെ പിയും കൂടെ നശിപ്പിക്കുമായിരുന്നു. നേരിട്ട് അറിഞ്ഞ ഭീകരത.അന്ന് ഈ നാട് നശിക്കരുതെന്നു കൃത്യമായി ആഗ്രഹിച്ച ഒരു പിടി മനുഷ്യരെ കണ്ടത് ഇടതു പക്ഷത്താണ്. ഇടതു പക്ഷത്തു മാത്രം. അറിഞ്ഞു കൊണ്ട് ഈ നാടിനെ നശിപ്പിക്കാൻ ഒരു കമ്മ്യൂണിസ്റ്റ് കാരനും കൂട്ട് നിൽക്കില്ലെന്നു തോന്നിയ

നാട്ടിലേ വിദ്യാർത്ഥികളോടാണ് ,യുവജനങ്ങളോടാണ് ..! ഇതൊരു വലിയ കുറിപ്പാണ് . വോട്ട് ചോദിച്ചു വരുന്ന ബി ജെ പിക്കാരോട് ഉത്തരം പറഞ്ഞിട്ട് പോയാൽ മതിയെന്ന് പറയണം..!

നാട്ടിലേ വിദ്യാർത്ഥികളോടാണ് ,യുവജനങ്ങളോടാണ് ..! ഇതൊരു വലിയ കുറിപ്പാണ് .  ഒരു പക്ഷേ ഇത് വായിക്കുന്ന നിങ്ങൾ ഒരു സി.പി.ഐ.എം അനുഭാവിയോ ,പ്രവർത്തകനോ ,എന്തിന് ഒരു SFI മെമ്പർഷിപ്പ് പോലും കണ്ണിൽ കണ്ടിട്ടില്ലാത്ത മനുഷ്യനാവാം ! പക്ഷേ മികച്ച സാമുഹ്യ അവബോധമുള്ള ,വിശകലന ശേഷിയുള്ള ,വിദ്യാഭ്യാസമുള്ള ഒരാളായിരിക്കാം നിങ്ങൾ .നിങ്ങളോട് സംസാരിക്കാൻ ആണ് ഈ പോസ്റ്റിലുടെ ആഗ്രഹിക്കുന്നത് . 2014 ലെ BJP യുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കും എന്നത് . കോൺഗ്രസ് 10 വർഷം കൊണ്ട് ഇന്ത്യയിലേ

സ. കെ എൻ ബാലഗോപാൽ പ്രതിഭയുടെ പ്രകാശഗോപുരം. കൊല്ലത്തിന്റെ ഇടതുമനസ്സ് അക്ഷരാർത്ഥത്തിൽ സ്ഥാനാർത്ഥിത്വം ആഘോഷിക്കുകയാണ്.

അക്ഷരാലയങ്ങൾക്കുമേൽ പ്രക്ഷോഭങ്ങളുടെ മേഘജാലങ്ങൾ ഉരുകിത്തിളച്ച രക്താഭമായ എൺപതുകളും ഐതിഹാസികമായ തൊണ്ണൂറുകളും തീർത്ത ആഗ്നേയകാണ്ഡങ്ങളാണ് കെ. എൻ. ബാലഗോപാൽ എന്ന വിപ്ലവകാരിയെ സൃഷ്ടിച്ചത്, സമരമുഖങ്ങളിൽ ധീരതയുടെ പർവ്വതശിരസ്സുയർത്തിയ കമ്മ്യൂണിസ്റ്റിനെ നിർമ്മിച്ചത്, സമരോത്സുകമായ കേരളീയയുവതയുടെ എക്കാലത്തെയും 'കൾട്ട് ഫിഗറായ' കെഎൻബി എന്ന പൊളിറ്റിക്കൽ ജീനിയസിനെ രൂപപ്പെടുത്തിയത്. പ്രതിഭയുടെ പ്രകാശഗോപുരമായ സ. കെ എൻ ബാലഗോപാൽ

ഉരുകിയൊലിച്ച്‌ കേരളം; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്കെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകള്‍. പ്രതിദിന വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂണിറ്റ്‌ പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ എസിയുടെയും ഫാനിന്റെയും ഉപയോഗവും കൂടിയെന്നും രണ്ടാഴ്ചയായി ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തുന്നതെന്നും വൈദ്യുതി ബോര്‍ഡ് പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ 79 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗ നിരക്ക്. സംസ്ഥാനത്ത് വേനല്‍ മഴ വൈകുന്ന സാഹചര്യത്തില്‍ വൈദ്യുതി

നടക്കാന്‍ പോവുന്നത് പ്രതീക്ഷിക്കാത്ത അട്ടിമറി, ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 25,000 ആവും: പിവി അന്‍വര്‍

നിലമ്ബൂര്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം ഇക്കുറി എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി പിവി അന്‍വര്‍. പ്രതീക്ഷിക്കാത്ത അട്ടിമറിയാണ് നടക്കാന്‍ പോവുന്നതെന്ന് അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പൊന്നാനിയില്‍ എതിരാളി ആരെന്നതു പ്രശ്‌നമല്ല. മത്സരം വ്യക്തികള്‍ തമ്മില്‍ അല്ലെന്ന് അന്‍വര്‍ അഭിപ്രായപ്പെട്ടു. കാലമൊക്കെ ഒരുപാടു മാറി. ജനങ്ങള്‍ക്കു വികസനം വേണം. പൊന്നാനിയില്‍ ഇപ്പോള്‍ അതില്ല. നിലമ്ബൂരില്‍ മൂന്നു വര്‍മായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ട്. മൂന്നു വര്‍ഷം കൊണ്ട്

റോയുടെയും എൻ.എസ്സ്.ജിയുടേയും സ്ഥാപകനായ ഒരു സൂപ്പർ ഹീറോയുടെ ചരിത്രം

‘രാമേശ്വർ നാഥ് കാവോ’ അഥവാ ‘ആർ.എൻ.കാവോ’ ഇന്ത്യൻ രഹസ്യാന്വേഷണ ചരിത്രത്തിന്റെ ശില്പിയായ ഒരു ഇതിഹാസമായിരുന്നു. അല്പംകൂടി ഊന്നിപ്പറഞ്ഞാൽ തനി ‘ചാണക്യൻ’. അധികമാർക്കും ഇന്നും ഇദ്ദേഹത്തിന്റെ ഐതിഹാസിക ജീവിതത്തെപ്പറ്റി അറിയില്ല. ഇന്ന് ലോകത്തിലെ ഏറ്റവും കഴിവുള്ള രാജ്യാന്തരരഹസ്യാന്വേഷണ ശൃംഖലകളിലൊന്നായ ഇന്ത്യയുടെ റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങും (R&AW,Reserch and Analysis Wing) ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സേനയായ എൻ.എസ്സ്‌ .ജി യും (NSG, National Security Guards) സ്ഥാപിച്ചത് ആർ .എൻ.കാവോയുടെ

നാല്പത് കഴിഞ്ഞവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസും, മോഹങ്ങളും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്..!!

നാല്‍പ്പതുകള്‍ ക‍ഴിഞ്ഞാല്‍ പ്രണയം അടച്ചുപൂട്ടിവെക്കേണ്ടതാണെന്ന് കരുതുന്നവർക്ക് മാനസി പികെയുടെ മറുപടി… ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം. നിങ്ങൾക്കറിയാമോ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സാണ് ഒരേ മോഹങ്ങളാണ്, ഒരേ ദാഹങ്ങളാണ്. സ്നേഹിക്കപ്പെടാൻ വെമ്പി നിൽക്കുന്നവരാണവർ. മോഹിക്കപ്പെടാൻ കാത്തു നിൽക്കുന്നവരാണവർ. ചേർത്തു പിടിക്കുന്ന കൈകളെ അത്രമേൽ മനോഹരമായി തഴുകാൻ അവർക്ക് കഴിയുന്നത്

Top