വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ യുഎഇ പോലീസ് കേസെടുത്തു തുടങ്ങി. പലരും ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി.

വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ യുഎഇ യിൽ പോലീസ് കേസെടുത്തു തുടങ്ങി. പലരും ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി. ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടിയാലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജോലി ചെയ്യുന്ന രാജ്യത്തെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവാൻ ദുബായ് പോലീസ് തീരുമാനിച്ചു. യു എ ഇ അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെയു എ ഇ കോൺസുലേറ്റിൻ്റെ വിലാസത്തിൽ നയതന്ത്ര

കൊറോണ വ്യാജവാര്‍ത്ത സൃഷ്ടിച്ച് പരിഭ്രാന്തി പരത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

ആലപ്പുഴ: കൊറോണ വൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങള്‍ക്ക് ഇടയില്‍ ഭീതി പരത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

യുഡിഎഫ് സർക്കാർ നിർമ്മിച്ച വീടുകൾ 3,532 മാത്രമെന്ന് രേഖകൾ- ഉമ്മന്‍‌ചാണ്ടിയുടെ അവകാശവാദം തെറ്റ്. ചാണ്ടിയെ കയ്യൊഴിഞ്ഞ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും.

യുഡിഎഫ് സർക്കാർ നിർമ്മിച്ച വീടുകൾ 3,532 മാത്രമെന്ന് രേഖകൾ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4,37,282 വീടുകൾ നിർമ്മിച്ചു നൽകിയെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാദം വെറും തള്ള്. യുഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ചേർന്ന പതിനാറാം നിയമസഭ സമ്മേളനത്തിൽ 3,532 വീടുകൾ മാത്രമേ സർക്കാർ നിർമ്മിച്ചിട്ടുള്ളൂവെന്ന് ഉമ്മൻചാണ്ടിതന്നെ നിയമസഭയെ അറിയിച്ചു. 2016 ഫെബ്രുവരി 24ന് കോടിയേരി ബാലകൃഷ്ണൻ നൽകിയ ചോദ്യത്തിനായിരുന്നു മറുപടി.അഞ്ച് വർഷത്തിനുള്ളിൽ എത്രപേർക്ക് സർക്കാർ പദ്ധതികളിലൂടെ

മധ്യപ്രദേശിലും ‘റിസോർട്ട് രാഷ്ട്രീയം’: കോൺഗ്രസ്സ് എം എൽ എ മാർ പഞ്ചനക്ഷത്ര ഹോട്ടലിൽ, പിന്നിൽ ബിജെപി?

ദില്ലി: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്‍റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കി നാടകീയ നീക്കങ്ങൾ. എട്ട് ഭരണകക്ഷി എംഎൽഎമാരെ ദില്ലി - ഹരിയാന അതിർത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലിൽ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപിയിലെ 'ശക്തനായ ഒരു മുൻമന്ത്രി'യാണ് ഇതിന് പിന്നിൽ എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മുൻ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനെയും മുൻ ബിജെപി മന്ത്രിയും നിലവിൽ എംഎൽഎയുമായ നരോത്തം മിശ്രയെയും ഉന്നമിട്ടാണ് കോൺഗ്രസിന്‍റെ ആരോപണം ആരോപണം. കോൺഗ്രസിലെ നാല് എംഎൽഎമാരും

മഹാത്മ ഗാന്ധി ബ്രാഹ്മണിക്കൽ ഹിന്ദുത്വത്തിന്റെ തോക്കിനിരയായതിന്‍റെ സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലം

ഗാന്ധിജി ഖിലാഫത്തിനെ അനുകൂലിച്ചു. കലാപ സമയത്ത് മുസ്ലീങ്ങളെ രക്ഷിക്കാൻ നിരാഹാരം കിടന്നു.പാകിസ്ഥാന് 55 കോടി കൊടുക്കാൻ പറഞ്ഞു. ഇതിൽ പ്രകോപിതനായി ഗോഡ്സേ എന്നൊരു ഹിന്ദുമത ഭ്രാന്തൻ ഗാന്ധിജിയെ കൊന്നു. ഇതാണ് സാമാന്യമായി ധരിക്കുന്ന ചരിത്രം ഗാന്ധിജി ഇന്ത്യയിൽ വന്നിറങ്ങുന്നതിന്റെ മുൻപ് മുതലുള്ള സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ മാത്രമേ ഈ ചിത്രം പൂർണ്ണമാവൂ. അപ്പോൾ നമ്മൾ ചെന്നു നിൽക്കുന്നത് മറാത്താ

നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് ചരിത്രം കുറിക്കുന്നു; പ്രിയങ്ക ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട് ച​രി​ത്രം കു​റി​ക്കു​ക​യാ​ണെ​ന്ന ആരോപണവുമായി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി രം​ഗ​ത്ത്. രാ​ജ്യ​ത്ത് പ​ട്ടി​ണി വ​ര്‍​ധി​ച്ചു വ​രു​ന്ന​തി​ന്‍റെ സൂ​ച​ന ന​ല്‍​കു​ന്ന നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്‌​ക്ക​ല്‍ ഓ​ഫീ​സ് റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വി​മ​ര്‍​ശ​നം. ദാ​രി​ദ്ര്യ​ത്തെ ചെ​റു​ക്കാ​നും ജ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കാ​നും മു​ന്‍​സ​ര്‍​ക്കാ​രു​ക​ള്‍ അ​ശ്രാ​ന്ത​മാ​യി പ​രി​ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളെ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍

രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസിലും വിധി നാളെ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസിലും നാളെ വിധി പറയാനൊരുങ്ങി സുപ്രീംകോടതി. റഫാല്‍, ശബരിമല കേസുകള്‍ക്ക് പുറമേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന പരാമര്‍ശത്തെ റഫാല്‍ വിഷയത്തിലെ കോടതി വിധിയുമായി ബന്ധപ്പെടുത്തിയതിനെതിരെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ബിജെപി എംപി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ കേസ് സമര്‍പ്പിച്ചത്. രാഹുല്‍ മാപ്പു പറഞ്ഞതായും കേസ്

മഹാരാഷ്ട്ര; മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടും, ഉപമുഖ്യമന്ത്രി പദവി കോണ്‍ഗ്രസിന്

മുംബൈ: വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടുക, ഉപമുഖ്യമന്ത്രിസ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിന് നല്‍കുക എന്നുള്ള പുതിയ ധാരണയാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്നതാണ് പൊതുധാരണ. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മൂന്ന് പാര്‍ട്ടികള്‍ക്കുമായി തുല്യമായി പങ്കിടും. സ്പീക്കര്‍ സ്ഥാനം ഏത്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവല്‍കരിക്കാന്‍ ശ്രമിക്കുമെന്ന്‌ എന്‍സിപി വക്താവ്; 12ന് എംഎല്‍എമാരുടെ യോഗം

മഹാരാഷ്ട്രയില്‍ എന്‍സിപി കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന്‌ സൂചിപ്പിച്ച്‌ എന്‍സിപി വക്താവ് നവാബ് മാലിക്ക്. ബിജെപിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുകയാണെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്നും എന്നാല്‍ അവര്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുമെന്നും നവാബ് മാലിക്ക് പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എമാരുടെ യോഗം നവംബര്‍ 12ന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും നവാബ് മാലിക്ക് വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. സര്‍ക്കാര്‍ രൂപവല്‍കരണത്തിന് ബിജെപിയെ

കാലുമാറ്റം: മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്‌ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക്‌ മാറ്റി

മുംബൈ: മഹാരാഷ്‌ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള അധികാര തര്‍ക്കം തുടരുന്നതിനിടെ കാലുമാറ്റം ഭയന്ന്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക്‌ മാറ്റി. കോണ്‍ഗ്രസിന്റെ 44എംഎല്‍എമാരെയും രാജസ്ഥാനിലെ ജയ്‌പൂരിലുള്ള റിസോര്‍ട്ടിലേക്കാണ്‌ മാറ്റി. കാലുമാറാന്‍ ബിജെപി പണം വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ്‌ എംഎല്‍എ മാരെ ജയ്പൂരിലേക്ക് മാറ്റുന്നതെന്ന് കോണ്‍ഗ്രസ് എം‌എല്‍‌എ നിതിന്‍ റൗത്ത്പറഞ്ഞു. രാവിലെ പാര്‍ട്ടി നേതാവ് വിജയ് വാഡെറ്റിവാറിന്റെ വീട്ടില്‍ ഒത്തുകൂടിയ ശേഷമാണ്‌ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക്‌ മാറ്റിയത്‌. അതേസമയം എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണെന്നും ആരും

Top