ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യന്‍ എ ടീമില്‍ തിരിച്ചെത്തി. യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജുവിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള എ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് യോ-യോ ടെസ്റ്റ് പാസായതോടെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു ടീമില്‍ മടങ്ങിയെത്തിയത്. ഇന്ത്യ എയുടെ വിക്കറ്റ് കീപ്പറായാണു സഞ്ജു കളിക്കുക. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാലു ചതുര് ദിന മത്സരങ്ങളാണ് ഇന്ത്യ എ ടീമിനുള്ളത്. ശ്രേയസ് അയ്യരാണ് നായകന്. ടീം:
Cricket
ഒരിന്നിങ്സില്‍ ഒമ്പത് വിക്കറ്റുമായി കേശവിന് റെക്കോഡ്; ലങ്കയ്ക്ക് 214 റണ്‍സ് ലീഡ്
കൊളംബോ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 214 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ്. രണ്ടാമിന്നിങ്സില്‍ ലങ്കന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക 124 റണ്‍സിന് എല്ലാവരും പുറത്തായി. ആകെ 34.5 ഓവറാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. അഞ്ചു വിക്കറ്റുമായി ധനഞ്ജയയും നാല് വിക്കറ്റുമായി ദില്‍റുവാന്‍ പെരേരയുമാണ് ലങ്കന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. നാല് റണ്‍സെടുക്കുന്നിതിനിടെ തന്നെ ഓപ്പണര്‍ എല്‍ഗറിനെ നഷ്ടമായ ദക്ഷിണാഫ്രിക്ക പിന്നീട് കൂട്ട തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. 48 റണ്‍സടിച്ച് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്
ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തി വിരാട് കോഹ്ലി!!! വീഡിയോ വൈറല്‍
തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് വിരാട് കോഹ്ലി. ആരാധകരെ നിലനിര്‍ത്താന്‍ താരം അങ്ങേയറ്റം ശ്രദ്ധ കൊടുക്കാറുമുണ്ട്. അതതുതന്നെയാണ് താരത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും. ആരാധകരോടുള്ള താരത്തിന്റെ സമീപനം ഏത് രീതിയിലാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തരംഗമാകുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനായി ലീഡ്സില്‍ നിന്നും ഹെഡിംഗ്ലി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനെ കാണാന്‍ ആരാധകര്‍ പുറത്തു കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഒരു ആരാധിക
ഇംഗ്ലണ്ടും ഇന്ത്യയും ലീഡ്സില്‍; ജയിക്കുന്നവര്‍ക്ക് പരമ്പര
ലീഡ്സ്:ഏകദിന ക്രിക്കറ്റ് പരമ്പര കൈക്കലാക്കാന്‍ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും ഹെഡിങ്ലി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച പോരിനിറങ്ങുന്നു. മൂന്ന് കളിയുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം ജയിച്ച് തുല്യത പാലിക്കുന്നതിനാല്‍ ചൊവ്വാഴ്ചത്തെ മത്സരം പരമ്പര ജേതാക്കളെ നിര്‍ണയിക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചു മണി മുതലാണ് മത്സരം. ആദ്യ കളിയില്‍ പത്തോവറോളം ബാക്കി നില്‍ക്കെ, ആതിഥേയരെ എട്ട് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ ലോര്‍ഡ്സിലെ രണ്ടാം മത്സരത്തില്‍ പാടെ നിറംമങ്ങി. 86 റണ്‍സിനാണ് രണ്ടാം മത്സരം
ധോനി പതിനായിരം റണ്‍സ് പട്ടികയില്‍; നാലാമത്തെ ഇന്ത്യക്കാരന്
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ ഇന്നിങ്സിലൂടെ മഹേന്ദ്ര സിങ് ധോനി ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സെടുത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ഈ നേട്ടം കൈവരിക്കുന്ന നാലമത്തെ ഇന്ത്യക്കാരനായിട്ടാണ് ധോനി പട്ടികയില്‍ ഇടംപിടിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് 33 റണ്ണായിരുന്നു പതിനായിരം തികയ്ക്കാന്‍ ധോനിക്ക് വേണ്ടിയിരുന്നത്. മത്സരത്തില്‍ അദ്ദേഹം 37 റണ്ണെടുത്താണ് പുറത്തായത്. സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിന് മുമ്പ് പതിനായിരം റണ്‍സ് പട്ടികയില്‍ ഉള്‍പ്പെട്ട
ഏഴുവിക്കറ്റ് ജയം; ഇന്ത്യക്കു പരമ്പര
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ബ്രിസ്റ്റോളില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഏഴു വിക്കറ്റിനു ജയിച്ചതോടെ 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ എട്ട് പന്തുകള്‍ ശേഷിക്കേ ജയത്തിലെത്തി. ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് (56 പന്തില്‍ അഞ്ച് സിക്സറും 11 ഫോറുമടക്കം പുറത്താകാതെ 100) ഇന്ത്യയുടെ ജയത്തിനു
രാഹുലിന് സെഞ്ചുറി; ഇംഗ്ലണ്ടിനെതിരേ ആദ്യ ടി-ട്വിന്റിയില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
മാഞ്ചെസ്റ്റര്‍: ബൗളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലര്‍ത്തി ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടി-ട്വിന്റി മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സ് എന്ന വിജയലക്ഷ്യം പത്തു പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ലോകേഷ് രാഹുലിന്റെയും (54 പന്തില്‍ 101) അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും മികവിലാണ് ഇന്ത്യയുടെ ആധികാരിക
ട്വന്റി-20 യില്‍ റെക്കോഡ് സ്കോറുമായി ആരോണ്‍ ഫിഞ്ച്
ഹരാരെ: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി സ്വന്തം റെക്കോഡ് മറികടന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. സിംബാവെയ്ക്കെതിരേ 76 പന്തില്‍ നിന്ന് 172 റണ്ണടിച്ചെടുത്താണ് ഫിഞ്ച് റെക്കോര്‍ഡ് തിരുത്തിയത്. 2013-ല്‍ ഇംഗ്ലണ്ടിനെതിരെ ഫിഞ്ച് നേടിയ 153 റണ്ണായിരുന്നു ഇതുവരെയുള്ള ടി-20 യിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. സിംബാവെയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയാണ് പുതിയ റെക്കോഡ്. 16 ഫോറുകളും 10 സിക്സറുകളുമടങ്ങിയതായിരുന്നു സിംബാവെയ്ക്കെതിരെയുള്ള ഫിഞ്ചിന്റെ ഇന്നിങ്സ്. ഹിറ്റ് വിക്കറ്റിലൂടെയാണ്
വാര്‍ണര്‍ ക്രീസില്‍ മടങ്ങിയെത്തി; വരവറിയിച്ച് ബൗണ്ടറികള്‍ കടന്നത് 18 സിക്സറുകള്‍
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ദേശീയ ടീമില്‍ നിന്ന് ഒരു വര്‍ഷം വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണര്‍ വീണ്ടും കളികളത്തിലേക്ക് എത്തുന്നു. ഇന്ത്യയിലേക്കുള്ള ഓസ്ട്രേലിയ എ ടീമിന്റെ ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡാര്‍സി ഷോര്‍ട്ടിനു പകരക്കാരനായിട്ടാണ് വാര്‍ണര്‍ എത്തുന്നത്. ശനിയാഴ്ച കരീബിയന്‍ പ്രീമിയര്‍ ലീഗ് പുറത്ത് വിട്ട മീഡിയ റിലീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തങ്ങളുടെ ആദ്യ സിപിഎല്‍ കിരീടത്തിനു താരത്തിന്റെ വരവ് കൂടുതല്‍ സാധ്യത നല്‍കുന്നുവെന്നാണ് വാര്‍ണര്‍ ടീമിലേക്ക് വരുന്നതിനെക്കുറിച്ച് കരീബിയന്‍
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്നും സഞ്ജു സാംസണ് പുറത്ത്
ഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യ എ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ് പുറത്ത്. കായക ക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് വിവരം. ഇതോടെ സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ലണ്ടനിലേക്ക് തിരിച്ചു. യോയോ ടെസ്റ്റ് വിജയിക്കുന്നതിന് 16.1 മാര്‍ക്കാണ് വേണ്ടത്. എന്നാല്‍ സഞ്ജുവിന് ഈ ലക്ഷ്യത്തിലെത്താന്‍ ആയില്ല. ഇതോടെ സഞ്ജുവിനെ പുറത്താക്കുകയായിരുന്നു. അതേസമയം സഞ്ജുവിന് പകരക്കാരനായി ആരെയും ടീമിനൊപ്പം