ന്യൂനമര്‍ദ്ദം കേരളതീരത്തേക്ക്; 2.2 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ളു​യ​രാ​ന്‍ സാ​ധ്യ​ത; ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കു കിഴക്കുമായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടര്‍ന്ന് ശക്തമായ കാറ്റും മഴയും തീരപ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​വ​രെ കേ​ര​ള തീ​ര​ത്ത് തി​ര​മാ​ല​ക​ള്‍ 2.2 മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി.

ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗം ഉദിത് രാജ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിവരം പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. ബിജെപിയുടെ നയങ്ങള്‍ക്ക് താനെപ്പോഴും എതിരായിരുന്നുവെന്ന് ഉദിത് രാജ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ് രിവാളും തനിക്ക് ഇക്കാര്യത്തെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഉദിത് രാജ് കൂട്ടിച്ചേര്‍ത്തു

പരിസ്ഥിതി വിഷയത്തിൽ അറിവ് നേടാൻ അവസരം.ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യണം. പരമാവധി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കട്ടെ. മുരളി തുമ്മാരുകുടി

പരിസ്ഥിതി വിഷയത്തിൽ അറിവ് നേടാൻ അവസരം. എണ്ണ ഗ്യാസ് പര്യവേക്ഷണവും ഉല്പാദനവും വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നറിയാമല്ലോ. എണ്ണ - ഗ്യാസ് ശേഖരങ്ങൾ കണ്ടെത്തുന്നതിന് മുൻപ് തന്നെ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തുകയും വേണ്ടത്ര മുൻകരുതലുകളെടുക്കുകയും വേണം. ഈ വിഷയത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധരിൽ നിന്നും നേരിട്ട് അറിയാനും ഒരു സർട്ടിഫിക്കറ്റ് നേടാനുമുള്ള ഒരവസരം അടുത്തയാഴ്ചയുണ്ട്. ഏപ്രിൽ മുപ്പത് വൈകിട്ട് നാല് മുപ്പത് ഇന്ത്യൻ സമയം മുതൽ ഒന്നര

കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിക്കും വേണ്ടി ഒരു കാറില്‍ പ്രചരണം നടത്തി സുഹൃത്തുക്കള്‍.

തിരുവനന്തപുരം: കേരളത്തോളം രാഷ്ട്രീയവല്‍കൃത സമൂഹം ഇന്ത്യയില്‍ മറ്റെങ്ങും കാണുകയില്ല. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും തെരഞ്ഞെടുപ്പു കാലത്തും അല്ലാത്തപ്പോഴും കല്യാണ വീടുകള്‍ മുതല്‍ മരണവീടുകളില്‍ വരെ രാഷ്ട്രീയം ചര്‍ച്ചയാകുന്നതും അതുകൊണ്ടാണ്. ഒരു വീട്ടില്‍ തന്നെ പല പാര്‍ട്ടികളില്‍ പെട്ടവരും കേരളത്തില്‍ സാധാരണമാണ്. ഒറ്റപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോഴും സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലര്‍ത്താന്‍ കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരും

കളമേശരിയില്‍ റീപോളിങ് നടത്താന്‍ തീരുമാനം.

തിരുവനന്തപുരം: വോട്ടുകളില്‍ വ്യത്യാസം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ റീപോളിങ്. യഥാര്‍ത്ഥ വോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ അധികം കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ കളമശേരിയിലെ 83-ാം ബൂത്തിലാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. മോക് പോളിങിലെ വോട്ടുകള്‍ മാറ്റാതെ വോട്ടെടുപ്പ്

വടകരയില്‍ ആര്‍എംപി വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിന്; പി ജയരാജന്‍.

കോഴിക്കോട്: വടകരയില്‍ ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിനാണ് ലഭിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സിപിഎമ്മിനെതിരെ മുരളീധരന്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പാക്കിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക രാഷ്ടീയം വടകരയില്‍ ഫലം കണ്ടിട്ടില്ലെന്നും തന്നെ കൊലപാതകിയായി ചിത്രീകരിച്ചവര്‍ക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി. അതേസമയം കനത്തപോളിംഗാണ് വടകരയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. എണ്‍പത് ശതമാനത്തിന് മുകളിലാണ് ഇന്നലെ പോളിങ് രേഖപ്പെടുത്തിയത്. ഇത്തവണ 82.48 ആണ

പ്രിസൈഡിങ് ഓഫീസറായാലും തെറി വിളി; ബിന്ദു തങ്കം കല്ല്യാണിയെ അധിക്ഷേപിച്ചതായി പരാതി.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ബിന്ദു തങ്കം കല്ല്യാണിയെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്ബി സംസ്കൃത കോളജില്‍ പ്രിസൈഡിങ് ഓഫീസറായി എത്തിയ ബിന്ദുവിനെ ആ‌ര്‍എസ്‌എസ്- ബിജെപി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായാണ് അവര്‍ പറയുന്നത്. ഡ്യൂട്ടിക്കിടെ തന്നെ തിരിച്ചറിഞ്ഞ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സംഘടിതമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും ബിന്ദു പറയുന്നു. കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നല്‍കുമെന്ന് ബിന്ദു തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്ന് സി.ദിവാകരന്‍.

തിരുവനന്തപുരം: മികച്ച വിജയ പ്രതീക്ഷ പങ്കുവച്ച്‌ തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍. തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണി മിക്ക ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ദിവാകരന്‍ പറഞ്ഞു. ഇത്തവണ പോളിംഗ്‌ ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് ഗുണം ചെയ്യും. സിപിഎം-സിപിഐ ഒത്തൊരുമ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി തിരുവനന്തപുത്തുകാരനായത് ഗുണം ചെയ്യും. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും സി.ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

പിരിച്ചെടുത്ത ഫണ്ട് തന്നില്ല; കെപിസിസിക്കെതിരെ ആഞ്ഞടിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി; ഫലപ്രഖ്യാപനത്തിന് ശേഷം വെളിപ്പെടുത്തും.

പാലക്കാട്: കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍. ആവശ്യമായ ഫണ്ട് വിഹിതം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രചാരണത്തില്‍ മൂന്നാം സ്ഥാനത്ത് പോയതെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതെയെ ബാധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫലപ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എതിരാളികള്‍ മത്സരിച്ച്‌ പണം ഇറക്കിയപ്പോള്‍ പാര്‍ട്ടി നേതൃത്വം പിരിച്ചെടുത്ത പണം നല്‍കാന്‍

അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു . സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രജോഷ് കുമാര്‍ എന്നിവരെയാണ് വെട്ടി വീഴ്ത്തി.ഇരുവരും അമ്പലപ്പുഴ കരുമാടി സ്വദേശികളാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിക്കേറ്റവരെ ല്‍ പ്രവേശിപ്പിക്കുകയും ചെയ്തു . ബൈക്കില്‍ അക്രമികള്‍ ഇവരെ പിന്തുടര്‍ന്ന ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത് . സിപിഎം സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപണം

Top