മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത് ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുത്തോ? ലാലിന്റെ ഒടിയന്‍ ലുക്കിനെക്കുറിച്ച്‌ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതിങ്ങനെ; ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എന്തെന്നറിയാം

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ മലയാളികള്‍ മുഴുവനും ചര്‍ച്ച ചെയ്യുന്നത് നടന്‍ മോഹന്‍ലാലിന്റെ പുതിയ ലുക്കിനെക്കുറിച്ചാണ്. തടി കുറച്ചതോടെ ലാലേട്ടന്‍ സുന്ദരനായെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അങ്ങനെയല്ല അറുബോറായെന്നും വിരൂപനായെന്നുമൊക്കെയാണ് ചിലര്‍ പറയുന്നത്. വയറില്‍ ബെല്‍റ്റ് ഇട്ടതുകൊണ്ട് ശ്വാസം വിടാതെയായിരുന്നു ഒടിയന്‍ ലുക്കില്‍ ലാലേട്ടന്റെ നില്‍പ്പെന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇതിനിടയിലേക്കാണ് ആളുകളെ ഞെട്ടിച്ചുകൊണ്ട് പുത്തന്‍ സാങ്കേതികവിദ്യയില്‍ ശരീരത്തില്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ കുത്തിവച്ചതാണ് ശരീരഭാരം കുറയാന്‍ കാരണമായതെന്ന പ്രചരണങ്ങളെത്തിയത്. ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാരെപ്പറ്റിയും ആളുകള്‍ ഇങ്ങനെ

Top