ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്; പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും

ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്. പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമചന്ദ്ര ബാബു എന്ന പുതുസംവിധായകനാണ്. ദുബൈ, എറണാകുളം എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. റാഫിയാണ് തിരക്കഥ. പ്രൊഫസര്‍ ഡിങ്കന്‍ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കുടുംബ

മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു

കൊച്ചി: മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി സേതു തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഒരു കുട്ടനാടന്‍ ബ്ലോഗി'ന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു. അനന്ത വിഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പികെ മുരളീധരനും ശാന്ത മുരളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം, ലാലു അലക്‌സ്, നെടുമുടി വേണു, വിവേക് ഗോപന്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

മമ്മൂട്ടിയുടെ മകനായി കാര്‍ത്തി എത്തുന്നു..

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് ഒരുക്കുന്ന ചിത്രം 'യാത്ര'യില്‍ മമ്മൂട്ടിയുടെ മകനായി എത്തുന്നത് തമിഴ് താരം കാര്‍ത്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍. യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി ബാബുവാണ്. തെലുങ്കിലും തമിഴിലും നിരവധി ആരാധകരുള്ള നടനാണ് കാര്‍ത്തിയെന്നും നടപ്പിലും ഭാവത്തിലുമെല്ലാം ജഗന്‍ റെഡ്ഡിയാകാന്‍ അനുയോജ്യന്‍ കാര്‍ത്തി തന്നെയാണെന്നും സംവിധായകന്‍ മഹി രാഘവ് പറഞ്ഞു. ഈ

മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന ആശങ്ക ഇനി വേണ്ട; പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മന്ത്രിയെ നേരിട്ടറിയിച്ച്‌ നടന്‍; ഹര്‍ജിയില്‍ മോഹന്‍ലാലിന്റെ പേര് പരാര്‍ശിച്ചില്ലെന്ന് പറഞ്ഞ് തടിയൂരി സംയുക്ത സംഘടനകളും

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ ലാല്‍ എത്തും എന്നുറപ്പായി. ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ക്ഷണം സ്വീകരിച്ചതായി മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനെ അറിയിച്ചു. മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എ.കെ ബാലന്‍ നേരത്തേ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്ത് നല്‍കി എന്ന വാര്‍ത്ത പുറത്ത് വന്നെങ്കിലും

മോഹന്‍ലാല്‍ മുഖ്യാതിഥി; ചടങ്ങിന്റെ ശോഭകുറയുമെന്ന യുക്തി അടിസ്ഥാനരഹിതം: എകെ ബാലന്‍

തിരുവനന്തപുരം: ചലചിത്രപുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. നാളെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണക്കത്ത് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ക്ഷോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ല. മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊന്നും മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പുകളില്ല. പുരസ്‌ക്കാര ദാന ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടും യോജിപ്പില്ല.

‘മോഹന്‍ലാലിനോട് എന്തിന് അയിത്തം’; ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എംഎ നിഷാദ്

ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ എംഎ നിഷാദ്. ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച്‌, പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു. മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സര്‍ക്കാര്‍ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം.സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്ന് നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളിയുടെ മനസില്‍ നടനകലയിലൂടെ ചിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം. സര്‍ക്കാരിന്റെ പരിപാടിയില്‍

റിലീസിങ്ങിനൊരുങ്ങി സൂര്യ ചിത്രം എന്‍ജികെ! കിടിലന്‍ പോസ്റ്റര്‍ പുറത്ത്!

താനാ സേര്‍ന്തക്കൂട്ടം എന്ന മെഗാഹിറ്റിന് ശേഷം സൂര്യയുടെതാടയി റീലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് എന്‍ജികെ. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ ശെല്‍വരാഘവനാണ് ചിത്രമൊരുക്കുന്നത്. ആയിരത്തില്‍ ഒരുവന്‍ മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശെല്‍വരാഘവന്‍. സൂര്യയും ശെല്‍വരാഘവനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മയക്കം എന്ന. എന്‍ജികെയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്ന ലഭിച്ചിരുന്നത്. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റലുക്കില്‍ സൂര്യയെ കാണിച്ചിരുന്നത്. സായി പല്ലവി,രാകുല്‍ പ്രീത്

മമ്മൂട്ടി ചിത്രം ‘പേരന്‍പി’ന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയുടെ തമിഴ് ചിത്രം 'പേരന്‍പി'ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ദേശീയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത ചിത്രത്തില്‍ അഞ്ജലി, സാധന, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിഎല്‍ തേനപ്പനാണ് പേരന്‍പ് നിര്‍മ്മിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​ എന്നിവരും ചിത്രത്തി​​​ന്റെ തമിഴ്​, മലയാളം പതിപ്പുകളില്‍ അഭിനയിക്കുന്നുണ്ട്.

മിസ്റ്റര്‍ ബീന്‍ ബ്രിട്ടനിലെ സമ്പന്നരിൽ പ്രമുഖൻ, സഞ്ചരിക്കുന്നത് 100 കോടിയുടെ കാറിൽ !

#മിസ്റ്റർ #ബീൻ ( #Mister #Bean) ബ്രിട്ടനിലെ സമ്പന്നരിൽ പ്രമുഖൻ, സഞ്ചരിക്കുന്നത് 100 കോടിയുടെ കാറിൽ ! 90 കളിൽ 5 വർഷത്തോളം മിസ്റ്റർ ബിൻ എന്ന TV ഷോയിലൂടെ ലോകമെങ്ങും പോപ്പുലറായിമാറിയ 63 കാരനായ ഹാസ്യകലാകാരൻ, റോവർ അറ്റ്കിങ്‌സൺ (Rowan Atkinson) എന്ന അഭിനേതാവ് ഇന്ന് മിസ്റ്റർ ബീൻ എന്ന പേരിലാണ് ലോകമെങ്ങും അറിയപ്പെടുന്നത്. ബ്രിട്ടനിലെ എണ്ണപ്പെട്ട സമ്പന്നരിൽ പ്രമുഖനായ അദ്ദേഹത്തിൻറെ മൊത്തം ആസ്തി 8000 കോടിക്ക് മുകളിൽ വരും.ലണ്ടനിലുള്ള അദ്ദേഹത്തിൻറെ

വീണ്ടും പി.സി. ജോര്‍ജ്; ഇത്തവണ കമ്മീഷണറായി; വീഡിയോ. കാണാം.

കൊച്ചി: വിവാദങ്ങളിലൂടെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുന്നയാളാണ് പി.സി. ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ ദിവസവും പാലിയേക്കര ടോള്‍ പ്ലാസയില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ വീഡിയോ പ്രചരിച്ചും പി.സി. വാര്‍ത്തകളില്‍ ഇടംനേടി. രാഷ്ട്രീയത്തില്‍ മാത്രമല്ല, ഇതിന് മുന്‍പ് സിനിമയിലും പി.സി. മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും തകര്‍പ്പന്‍ സീനുമായി പൂഞ്ഞാര്‍ എംഎല്‍എ തരംഗമാകുന്നു. ജയറാം നായകനായ അച്ചായന്‍സ് എന്ന ചിത്രത്തില്‍ പ്രധാന വേഷം പിസി കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ, തീക്കുച്ചിയും പനിത്തുളിയും എന്ന ചിത്രത്തിലൂടെ പൊലീസ് കമ്മീഷണറായി

Top