വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ യുഎഇ പോലീസ് കേസെടുത്തു തുടങ്ങി. പലരും ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി.

വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ യുഎഇ യിൽ പോലീസ് കേസെടുത്തു തുടങ്ങി. പലരും ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി. ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടിയാലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജോലി ചെയ്യുന്ന രാജ്യത്തെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവാൻ ദുബായ് പോലീസ് തീരുമാനിച്ചു. യു എ ഇ അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെയു എ ഇ കോൺസുലേറ്റിൻ്റെ വിലാസത്തിൽ നയതന്ത്ര

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനാനുകൂല അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇത്രവലിയ വിജയമെന്ന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എം.എ യൂസഫലി

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി താഴേത്തട്ട് മുതല്‍ വിവിധ രംഗങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ ശരിയായ ദിശയിലായിരുന്നുവെന്നും അതാണ് ഇത്രയും വലിയ വിജയത്തിലേക്ക് എത്തിച്ചതെന്നും പ്രവാസി വ്യവസായി എം.എ യൂസഫലി. മോദിയുടെ വികസനാനുകൂല അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇത്രവലിയ വിജയമെന്ന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് യൂസഫലി പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധത്തിന്‍റെ കാര്യത്തില്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും നല്ല കാലഘട്ടമായിരുന്നു. വിവിധ അറബ് രാജ്യങ്ങളിലെ രാഷ്ട്രനേതാക്കള്‍ നരേന്ദ്രമോദിയെ

യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള പരിശീലനം ഇനി നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാം.

അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള പരിശീലനം ഇനി നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാം. ഇന്ത്യയിലെ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിങ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യുഎഇ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന തരത്തിലാണ്

മലയാളികള്‍ വളരുകയാണ്; ഇത്തവണ ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടു മലയാളികള്‍; ഒന്നാം സ്ഥാനത്ത് എം എ യൂസഫലി

ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ എട്ടു മലയാളികള്‍ ഇടം നേടി . 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്. 22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160- ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ മേഖലകളിലും വന്‍തോതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അതിസമ്ബന്നരില്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ച

പ്രവാസികളെ ചൂഷണം ചെയ്യരുത്; ഓണം-ബക്രീദ് സീസണിലെ വിമാന ടിക്കറ്റ് വര്‍ധനവ് പിന്‍വലിക്കണം: പിണറായി വിജയന്‍

സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തില്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ വിമാനക്കമ്ബനികളുടെ നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിരക്കുകള്‍ പുനഃസ്ഥാപിച്ചു ഈ കാര്യത്തില്‍ എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്ബിനികള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവര്‍ക്ക് താങ്ങാനാവാത്ത വര്‍ദ്ധനയാണ്

ഇന്‍റര്‍നെറ്റ്​ വേഗതയില്‍ ഒന്നാമനായി ഈ ഗള്‍ഫ് രാജ്യം

ഇന്‍റര്‍നെറ്റ്​ വേഗതയില്‍ ഒന്നാമനായി ഖത്തര്‍. സെക്കന്‍ഡില്‍ 63.22 എം.ബി ഡൗണ്‍ലോഡ്​ വേഗയും,16.53 എം.ബി.പി.എസാണ്​ അപ്​ലോഡ്​ വേഗതയുമാണ് ​ ഖത്തറിലേതെന്നു ഊക്​ല സ്​പീഡ്​ ടെസ്റ്റ് വ്യക്തമാക്കുന്നു. 5ജി സ്​പീഡ് നെറ്റ്​വര്‍ക്ക്​ നല്‍കിയതിനു പിന്നാലെയാണ് മറ്റൊരു നേട്ടംഖത്തര്‍ കൈവരിച്ചത്.62.14 എം.ബി വേഗതയുമായി നോര്‍വേയാണ് രണ്ടാം സ്ഥാനത്ത്.

“വർഗീയത തുലയട്ടെ “സഖാവ് , നമ്മുടെ കൊച്ചനുജൻ അഭിമന്യു അവസാനം കോറിയിട്ട വാക്കുകൾ . അതിന്ന് ലോകം ഏറ്റെടുത്തിരിക്കുകയാണ്.

"വർഗീയത തുലയട്ടെ "സഖാവ് , നമ്മുടെ കൊച്ചനുജൻ അഭിമന്യു അവസാനം കോറിയിട്ട വാക്കുകൾ . അതിന്ന് ലോകം ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ , 2018 ജൂലൈ എട്ടാം തീയതി ചേതന റാസൽഖൈമ അഭിമന്യുവിന്റെ ആ വാചകങ്ങൾ ഉയർത്തി വർഗീയതയ്ക്കെതിരേ ഒരു ക്യാമ്പെയിൻ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തി. റേഡിയോ ഏഷ്യയിലെ ഹിഷാം അബ്ദുൾ സലാം ഉത്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന കമ്മറ്റി അംഗം ശ്രീ

നിപ വൈറസ്: കേരളത്തിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍; കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിക്ക് വിലക്കുമേര്‍പ്പെടുത്തി

ദോഹ: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ല്‍​നി​ന്നു ഖ​ത്ത​റി​ലേ​ക്കുള്ള യാ​ത്ര​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ മലയാളി പ്രവാസികളുടെ ഖത്തറില്‍ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ഇതിനൊപ്പംകേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ​ഴ​ങ്ങ​ള്‍​ക്കും പ​ച്ച​ക്ക​റി​ക​ള്‍​ക്കും ഖ​ത്ത​ര്‍ ഭക്ഷ്യകാര്യവകുപ്പ് ജോയിന്റ് കമ്മീഷന്‍ താല്‍ക്കാലിക വി​ലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിഭവങ്ങള്‍ക്ക് വിലക്ക്

ഗൾഫ് രാഷ്ട്രങ്ങളിൽ യുദ്ധസമാന അന്തരീക്ഷം. തങ്ങളുടെ മേല്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന സൗദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുനേരെ കര്‍ശന നടപടിയുമായി ഖത്തര്‍.

ദോഹ: തങ്ങളുടെ മേല്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന സഊദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുനേരെ കര്‍ശന നടപടിയുമായി ഖത്തര്‍. ഖത്തറിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളിലും നിന്നും ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉത്പങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. സാമ്പത്തിക-വാണിജ്യ മന്ത്രാലയമാണ് ഉത്തരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്കെത്തും. മെയ് 26-ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഉത്തരവ്.

മലപ്പുറത്ത് സിനിമാ തീയറ്ററുകള്‍ കത്തിക്കുമ്പോള്‍, സൌദിഅറേബ്യയില്‍ സിനിമാ തീയറ്ററുകള്‍ തുറക്കുന്നു.

മാറ്റത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ മണിമുഴങ്ങുന്ന സൗദിയില്‍, ചരിത്ര തീരുമാനം നടപ്പിലാക്കാനൊരുങ്ങി ഭരണകൂടം. മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷം, ആദ്യമായി സൗദി തിയേറ്ററിലേക്ക് എത്തുകയാണ്. സൗദി അറേബ്യയിലെ തിയേറ്ററില്‍ ആദ്യ സിനിമാ പ്രദര്‍ശനം ഇന്ന് നടക്കും. ഹോളിവുഡ് സിനിമ 'ബ്ലാക്ക് പാന്തറാ'ണ് ചരിത്ര നിമിഷത്തില്‍ തിയേറ്റരിലേക്ക് എത്തുന്ന ആദ്യ ചിത്രം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനമായി തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. പിന്നീട് സിനിമ നിരോധിച്ച്‌ ഭരണകൂടം ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് കഴിഞ്ഞ ഡിസംബറിലാണ് നീക്കം ചെയ്തത്. റിയാദിലെ കിംഗ്

Top