ഡിസംബർ മാസം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 2 കിറ്റുകൾ നല്കുന്നു

ഡിസംബർ മാസം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 2 കിറ്റുകൾ സർക്കാർ നൽകുന്നു. ലോക്ക്‌ഡൗൺ സമയത്ത് ഒരു സൗജന്യ കിറ്റും അതോടൊപ്പം ഓണക്കിറ്റും സർക്കാർ നൽകിയിരുന്നു. അതിനുശേഷം 100 ദിവസത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിൽ നാല് മാസത്തേക്ക് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കുന്ന വിവരം അറിയിച്ചിരുന്നു. അങ്ങനെ വരുമ്പോൾ സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കിറ്റ് വിതരണം ഉണ്ടായിരിക്കും. പക്ഷേ കുറച്ചു ദിവസങ്ങൾക്കു മുൻപ് സർക്കാർ

ലോക് ഡൗണിൽ കുടുങ്ങിയ പ്രവാസികൾക്ക് ജീവൻ രക്ഷാ മരുന്ന് എത്തിക്കാൻ PK ഫിറോസ് തുടങ്ങിയ മെഡി ചെയിൻ തട്ടിപ്പ് ; കാർഗോയിൽ നിയമ വിരുദ്ധമായി മരുന്ന് കടത്തിയത് ഗൾഫിലെ എയർപോർട്ടുകളിൽ തടഞ്ഞു : മരുന്നും പണവും നഷ്ടമായി ആയിരങ്ങൾ

ലോക് ഡൗണിൽ കുടുങ്ങിയ പ്രവാസികൾക്ക് ജീവൻ രക്ഷാ മരുന്ന് എത്തിക്കാൻ PK ഫിറോസ് തുടങ്ങിയ മെഡി ചെയിൻ തട്ടിപ്പ് ; കാർഗോയിൽ നിയമ വിരുദ്ധമായി മരുന്ന് കടത്തിയത് ഗൾഫിലെ എയർപോർട്ടുകളിൽ തടഞ്ഞു : മരുന്നും പണവും നഷ്ടമായി ആയിരങ്ങൾ പി.കെ. ഫിറോസിനെതിരെ KMCC യിലും യൂത്ത് ലീഗിലും പ്രതിഷേധം ശക്തം.

നൃത്താധ്യാപിക സുമ നരേന്ദ്രന്‌ സംസ്ഥാന സര്‍ക്കാറിന്റെ മട്ടുപ്പാവ് കൃഷി അവാര്‍ഡ്

സംസ്ഥാന സര്‍ക്കാറിന്റെ മട്ടുപ്പാവ് കൃഷി അവാര്‍ഡ് ഒന്നാം സ്ഥാനത്തിന് സുമ സുരേന്ദ്രന്‍ അര്‍ഹയായി. 50,000 രൂപ ,പ്രശസ്തിപത്രം ,ഫലകം എന്നിവയാണ് പുരസ്‌കാരം. 10 സെന്റ് സ്ഥലത്തെ വീടിന്റെ മട്ടുപ്പാവ് നിറയെ വിവിധയിനം പയര്‍, ചീര, പച്ചമുളക്, കാബേജ്, ബീന്‍സ്, കാപ്‌സികം, തക്കാളി എന്നിവ വിളയിക്കുന്നു. വീട്ടാവശ്യത്തിന് കൂടാതെ വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയെ കൂടാതെ ഔഷധ സസ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും കൃഷിയും സുമ ചെയ്യുന്നുണ്ട്. 2005ലാണ് സുമ കൃഷി ആരംഭിച്ചത്.

വേറിട്ട മാർഗ്ഗം – ഡി.വൈ.എഫ്.ഐ ദേശം കുന്നുംപുറം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് വേണ്ടി ന്യൂസ്‌ പേപ്പർ ചലഞ്ജ് തുടങ്ങി.

ന്യൂസ് പേപ്പർ ചലഞ്ജ് ഡിവൈഎഫ്ഐദേശം കുന്നുംപുറം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് വേണ്ടി ന്യൂസ്‌ പേപ്പർ ചലഞ്ജ് തുടങ്ങി. എല്ലാ വീടുകളിൽ നിന്നും ന്യൂസ്‌ പേപ്പറുകൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് വേണ്ടിയാണ് ക്യാമ്പയിൻ തുടങ്ങിയത്. പാർട്ടി മെമ്പറും മോഡേൺ ബ്രെഡ്‌ യൂണിയൻ സെക്രട്ടറിയുമായ രാജീവ്, സനൽ കുമാർ കീടേത്ത് എന്നിവരുടെ വീടുകളിൽ നിന്നും DYFI യൂണിറ്റ് സെക്രട്ടറി സി വി ബിനീഷ്,

കേരളമെന്നു കേട്ടാൽ..എത്ര അതിശയകരമായ കണക്കുകൾ. ലോകത്തിന് മുന്നിൽ കേരളം തിളങ്ങുന്നു. മുരളി തുമ്മാരുകുടി.

കേരളമെന്നു കേട്ടാൽ.. കേരളത്തിലെ കൊറോണ ഡാഷ്ബോർഡിൽ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ് !! എത്ര അതിശയകരമായ കണക്കുകൾ ആണ് ഇതിൽ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല. ജനുവരി മുപ്പത്തിനാണ് കേരളത്തിൽ ആദ്യത്തെ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ നോക്കൂ മൊത്തം ജനസംഖ്യ 33,406,000 ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ദിവസം - ജനുവരി മുപ്പത് മെയ് നാലുവരെ മൊത്തം കേസുകളുടെ എണ്ണം - 499 മൊത്തം മരണ സംഖ്യ - 3 ഇതേ സമയം

കൊറോണക്കാലത്തു നിന്നും കുറച്ചു നല്ല പാഠങ്ങൾ. മുരളി തുമ്മാരുകുടി

കൊറോണക്കാലത്തു നിന്നും കുറച്ചു നല്ല പാഠങ്ങൾ.. രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല. ഗ്രീക്ക് മിത്തോളജിയിലെ ഹൈഡ്രയെപ്പോലെയാണ് ഇപ്പോൾ കൊറോണ വൈറസ്. ഒന്പത് തലകളുള്ള മോൺസ്റ്റർ ആയിരുന്നു ഹൈഡ്ര, അതിൽ ഏതെങ്കിലും ഒരു തല ആരെങ്കിലും ഛേദിച്ചാൽ അതിന് പകരം

കൊവിഡ് 19-കരുതലായി കേരളം. തിരികെയെത്തുന്ന പ്രവാസികള്‍ക്കായി കേരളമൊരുങ്ങി; 2.5 ലക്ഷത്തിൽ പരം മുറികള്‍ തയ്യാറാക്കി കേരള സർക്കാർ.

കോഴിക്കോട്: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ കൂട്ടത്തോടെ തിരികെയെത്തിയാൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് സർക്കാർ കടന്നു. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തിൽ പാർപ്പിക്കാനായി ജില്ലകളിൽ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോർട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങൾ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടർമാർക്ക് നിർദേശം നൽകി. പ്രവാസികളെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്. നിലവിൽ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തിൽ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല.

നീലേശ്വരം കമ്യൂണിറ്റി കിച്ചണിലേക്ക് തീയ്യക്ഷേമസഭയുടെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത് മാതൃകയായി

നീലേശ്വരം: തീയ്യക്ഷേമസഭ പ്രവർത്തകരുടെ വകയായി നീലേശ്വരം കമ്യൂണിറ്റി കിച്ചണിലേക്ക് വിഷുദിവസത്തെ ഭക്ഷ്യധാന്യങ്ങൾ തീയ്യക്ഷേമസഭ ചെയർമാൻ ശ്രീ. ശ്രീരാജ് പാലക്കാട്ട് നഗരസഭാ ചെയർമാൻ കെ പി ജയരാജനെ ഏല്പിക്കുന്നു. വൈസ് ചെയർപേഴ്സൺ വി ഗൗരി, പി രാധ, കൗൺസിലർമാരായ മാധവി, വനജ, ലത, തീയ്യക്ഷേമസഭാ പ്രവർത്തകരായ സതീശൻ കളത്തിങ്കാൽ, നാഗേന്ദ്രൻ കാവുങ്കാൽ, എന്നിവർ പങ്കെടുത്തു.

എപ്രിൽ 7 ലോക ആരോഗ്യ ദിനം. വലിയ ആശങ്കയോടെയാണ് ഇന്ന് ഈ ദിനം കടന്നു പോകുന്നത്. ഒട്ടും ആശ്വാസകരമായ ആഗോള വാർത്തയല്ല നമുക്ക് ലഭിക്കുന്നത്.

എപ്രിൽ 7 ലോക ആരോഗ്യ ദിനം. വലിയ ആശങ്കയോടെയാണ് ഇന്ന് ഈ ദിനം കടന്നു പോകുന്നത്. ഒട്ടും ആശ്വാസകരമായ ആഗോള വാർത്തയല്ല നമുക്ക് ലഭിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയെ ICU വിലേക്ക് മാറ്റി. ഇന്നലെ അമേരിക്കയിൽ മാത്രം 1240 പേർ വിടവാങ്ങിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇന്ത്യയിൽ 4 സംസ്ഥാനങ്ങളിൽ അതിവേഗ വ്യാപനമെന്ന റിപ്പോർട്ട് സുചിപ്പിക്കുന്നുത് നമ്മുടെ രാജ്യവും മെച്ചപ്പെട്ടിട്ടില്ലന്നാണ്. പൊതുജനാരോഗ്യ മേഖലയുടെ പ്രസക്തി ലോകം തിരിച്ചറിയുന്ന കാലവും ആണ്. കോവിഡ് പരിശോധനക്ക്

മുബൈയിലെ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരികരിച്ചു. സഹായം അഭ്യർത്ഥിച്ച് നഴ്സിങ്ങ് കൗൺസിലിനെ ബന്ധപ്പെട്ടു.

മുബൈയിലെ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരികരിച്ചത്. വളരെ വിഷമകരമായ അവസ്ഥയിലാണ് എല്ലാരും കഴിയുന്നത്. ചികിൽസാ അപര്യാപ്തത കാരണം വിഷമാവസ്ഥയിലാണ് പലരും. നഴ്സിങ്ങ് കൗൺസിൽ പ്രസിഡൻ്റ് ഉഷാ ദേവിയെ ഫോണിൽ സഹായം അഭ്യർഥിച്ച് വിളിച്ചതിനെ തുടർന്ന് അവിടെത്തെ റജിസ്റ്റാറുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു. നടപടിയെടുക്കാം എന്ന് പറയുന്നതല്ലാതെ കാര്യങ്ങൾ നടക്കുന്നില്ല. രോഗ ലക്ഷണമുള്ള അവസ്ഥയിലും കൊവിഡ് ടെസ്റ്റ്‌ നടത്താൻ പോലും ആശുപത്രി അധികൃതർ കൂട്ടാക്കാതെ ജോലി ചെയ്യാൻ നിർബന്ധിച്ചത് സ്ഥിതി

Top