മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദര്‍ശന്‍ പുരസ്കാരം പിണറായി വിജയന്‌

തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ പുരസ്കാരം പിണറായി വിജയന്‌. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം തിബറ്റ്‌ ആത്‌മീയ ആചാര്യന്‍ ദലൈലാമക്ക്‌ സമ്മാനിക്കും. കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റിലിക്ക് മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നല്‍കും. ജസ്‌റ്റിസ്‌ കെ.ടി തോമസ്‌, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ നിര്‍ണയിച്ചത്‌. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത്‌ വാര്‍ത്തസമ്മേളനത്തിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. മാര്‍ ക്രിസോസ്‌റ്റം മെത്രാപൊലീത്ത, ശ്രീ ശ്രീ

ഡീസല്‍ വില 80 രൂപ കടന്നു; പെട്രോള്‍ വില 86ന് മുകളില്‍; ഇന്ധനവിലയുടെ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒരു ലിറ്റര്‍ ഡീസല്‍വില 80 രൂപ കടന്നു. ഇതിനിടെ ഇന്നും പെട്രോളിനും ഡീസലിനും വില കൂടി. ലിറ്ററിന് 10 പൈസ വീതമാണ് വര്‍ധിച്ചത്. 84 രൂപ 27 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് 77.90 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.40 രൂപ നല്‍കണം. ഡീസലിന് 78.97 രൂപ. കോഴിക്കോടും സമാനമായ വര്‍ധനയുണ്ട്. പെട്രോളിനും ഡീസലിനും യഥാക്രമം 85.03 രൂപയും, 78.65 രൂപയുമാണ് വില.

കന്യാസ‌്ത്രീയുടെ സഹോദരിയും നിരാഹാരത്തിന‌്

ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പത്താംദിവസത്തിലേക്ക‌്. എറണാകുളം വഞ്ചിസ‌്ക്വയറില്‍ നടക്കുന്ന സമരത്തിന് പിന്തുണയറിയിച്ച‌് കൂടുതല്‍ വ്യക്തികളും സംഘടനകളും ഞായറാഴ‌്ച രംഗത്തെത്തി. തിങ്കളാഴ‌്ച മുതല്‍ കന്യാസ‌്ത്രീയുടെ സഹോദരിയും പി ഗീതയും നിരാഹാരം കിടക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കായി 'സേവ് ഔവര്‍ വുമണ്‍' എന്ന പേരില്‍ മുന്നേറ്റം തുടരാനാണ് തീരുമാനം. ഐക്യദാര്‍ഢ്യമറിയിച്ച്‌ കെ

അട്ടിമറി-ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല

അഗര്‍ത്തല: ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല. 18 ജില്ലാ പരിഷത്തുകളിലും ബിജെപി നേട്ടമുണ്ടാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 30 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാര്‍ട്ടിയില്‍ നിന്നുള്ളവര്‍ കൂട്ടമായി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 3,386 സീറ്റുകളിലേക്കാണ് (3,207 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും 161 പഞ്ചായത്ത് സമിതികളിലേക്കും 18 ജില്ലാ പരിഷത്തുകളിലേക്കും) ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളയും മാവേലിയും തിങ്കളാഴ്ച മുതല്‍ കൊച്ചുവേളിയില്‍ നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസും മംഗലാപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസും തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 15 വരെ കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക. പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. കേരള എക്‌സ്പ്രസ് രാവിലെ 11.15നും മാവേലി വൈകിട്ട് 6.45നും തന്നെയായിരിക്കും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുക. ഈ ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷന് പകരം കൊച്ചുവേളിയിലായിരിക്കും യാത്ര അവസാനിപ്പിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്ബര്‍ പ്‌ളാറ്റ് ഫോം പൂര്‍ണമായി പൊളിച്ച്‌ പുതുതായി

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

മലപ്പുറം: പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുളള ശ്രമം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞു. 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് തടഞ്ഞത്. ശനിയാഴ്ചയായിരുന്നു വിവാഹ തിയ്യതി. 21 കാരനായ പൊന്നാനി സ്വദേശിയുമായാണ് വിവാഹം നിശ്ചയിച്ചത്. ഇതറിഞ്ഞ സ്‌കൂളിലെ കൗണ്‍സിലാറാണ് വിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പൊന്നാനി മുന്‍സീഫ് കോടതിയുടെ മുന്നില്‍ അറിയിക്കുകയും വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് വാങ്ങുകയുമായിരുന്നു. കോടതിയില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്

ഐഎസ‌്‌ആര്‍ഒ ചാരക്കേസ‌്: നേതൃത്വത്തിന്‌ ആശങ്ക; കലഹം മുറുകും

കൊച്ചി : ചാരക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം കോണ്‍ഗ്രസിന്റെ ചില ദേശീയനേതാക്കളുടെവരെ ഉറക്കം കെടുത്തും. കേസിന്റെ പ്രാരംഭഘട്ടത്തില്‍, അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ‌് അധ്യക്ഷനുമായിരുന്ന പി വി നരസിംഹറാവു തിരുവനന്തപുരത്ത‌് അപ്രതീക്ഷിതമായി നടത്തിയ സന്ദര്‍ശനംമുതല്‍ ജുഡീഷ്യല്‍ കമീഷന‌് ചികഞ്ഞെടുക്കേണ്ടിവരും. കരുണാകരവിരുദ്ധ നീക്കത്തിന‌് മൂര്‍ച്ചകൂട്ടിയതും മുഖ്യമന്ത്രിപദവിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ പടിയിറക്കത്തിന‌് വഴിയൊരുക്കിയതും ചാരക്കേസ‌് വിവാദമായിരുന്നു. എന്നാല്‍, കരുണാകരന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രി പദത്തിലെത്തിയ എ കെ ആന്റണിയായിരുന്നു അതിന്റെ മുഖ്യ ഗുണഭോക്താവ‌്. ആന്റണിയെ ആ പദവിയിലെത്തിക്കാന്‍

കേരളത്തില്‍ ചൂട് ഒരാഴ്ച കൂടി തുടരും, പിന്നാലെ ന്യൂനമര്‍ദം

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ അനുഭവപ്പെടാന്‍ തുടങ്ങിയ ഉയര്‍ന്ന ചൂട് പതിനേഴാം തിയതി വരെ തുടര്‍ന്നേക്കുമെന്ന് സൂചന. സെപ്തംബര്‍ 18ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മിതമായ മഴയ്ക്ക് സാധ്യതയുള്ള ന്യൂനമര്‍ദ്ദമായിരിക്കും ഇതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടും, പ്രളയവുമായി ബന്ധമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു. 82.5 മില്ലി മീറ്റര്‍ മഴയാണ് സെപ്തംബര്‍ ഒന്നുമുതല്‍ 11 വരെ കേരളത്തില്‍

രക്തസാക്ഷി കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി

രക്തസാക്ഷി കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി.77 വയസ്സായിരുന്നു. 21 ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. മൃതദേഹം എരഞ്ഞിപ്പാലത്തെ വസതിയില്‍ പൊതുദര്‍ശ്ശനത്തിന് ശേഷം രാത്രി കണ്ണംപറമ്പ്  പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കും കോഴിക്കോട് സ്വദേശിയായ സൈനബ പ്രശസ്ത നാടകകൃത്തും സിനിമാ സംവിധായകനുമായ കെ.ടി മുഹമ്മദിന്റെ സഹോദരി കൂടിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1961 ലാണ് സഖാവ് കുഞ്ഞാലി സൈനബയെ വിവാഹം കഴിച്ചത്. എട്ടുവര്‍ഷത്തിനു ശേഷം 1969 ജൂലൈ 26 ന് സഖാവ്

‘ഓനാ ഹൈ ബീം ലൈറ്റ്ട്ട് കഴിഞ്ഞാ, ന്റെ സാറേ… ‘ ; വൈറലായി വീണ്ടും കേരളാ പൊലീസ്

കേരള പൊലീസിന്റെ ട്രോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ് 'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമയിലെ സംഭാഷണ ശകലത്തെ കൂട്ട് പിടിച്ച്‌ ട്രാഫിക് പൊലീസ് ട്രോള്‍ ഇറക്കിയത്. എന്തായാലും സംഗതി ഏറ്റു. നിമിഷങ്ങള്‍ക്കകം ട്രോള്‍ വൈറലാവുകയായിരുന്നു. HIGH BEAM ലൈറ്റ് ഉപയോഗിക്കുമ്ബോള്‍ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള

Top