ചെർപ്പുളശേരി സംഭവം: തിരക്കഥ പൊളിച്ചടുക്കി സോഷ്യൽ മീഡിയ.

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ യുവാവിനെ യുവജനസംഘടനയുടെ പ്രവർത്തകനായി ചിത്രീകരിച്ച‌്   തെറ്റിദ്ധാരണ പരത്തുന്നത‌് സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ. പ്രതി ഏത‌് യുവജനസംഘടനയുടെ പ്രവർത്തകനാണ‌് എന്ന‌് പറയാതെ   ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കുന്നത്  രാഷ്ട്രീയ  ലക്ഷ്യത്തോടെയാണ്. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ  ചെര്‍പ്പുളശേരി  പൊലീസിന് യുവാവ് നല്‍കിയ  മൊഴിയിൽ ഒരിടത്തും ചെർപ്പുളശേരിയിലെ സിപിഐ എം  പാർടി ഓഫീസിൽ പോയതായി പറയുന്നില്ല.  മാത്രമല്ല, ഒരു യുവജനസംഘടനയുമായും തനിക്ക‌് ബന്ധമില്ലെന്നും മൊഴിയുണ്ട‌്.  ഇയാളുടെ സംഘടനാ ബന്ധം കണ്ടെത്താൻ

നടന്‍ കലാഭവന്‍ മണിയുടെ മരണം; സിബിഐയുടെ നുണപരിശോധന തുടങ്ങി

കൊച്ചി; നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നുണപരിശോധന ഇന്നലെ തുടക്കമായി രാവിലെ തുടങ്ങിയപരിശോധന രാത്രിയിലേക്കു നീണ്ടു. മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായ എം.ജി.വിപിന്‍, സി.എ.അരുണ്‍ എന്നിവരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. കൊച്ചി കതൃക്കടവിലെ സിബിഐ ഓഫിസിലായിരുന്നു നടപടി. നുണപരിശോധന നടത്താന്‍ കോടതി അനുമതി നല്‍കിയിയ മണിയുടെ സുഹൃത്തുക്കളായ മുരുകന്‍, അനില്‍കുമാര്‍, സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരുടേയും പരിശോധന നടത്താനുണ്ട്. ചെന്നൈയിലെ

വായ്‌പാ തട്ടിപ്പ് കേസിൽ നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ

ബാങ്കുകളെ വഞ്ചിച്ചു  ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ. ഇന്ത്യ മോഡിയെ വിട്ടുകിട്ടണമെന്ന് ആവിശ്യപെട്ടതിനെത്തുടർന്ന് ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെസ്റ്റ് എൻഡിലെ ആഡംബരവസതിയിൽ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഓഗസ്റ്റ് 2018-ലാണ് എൻഫോഴ്സ്മെന്‍റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ലണ്ടൻ കോടതി മുമ്പാകെ ആവശ്യം ഉന്നയിച്ചത്. 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ

പെണ്‍കുട്ടികള്‍ക്ക് തുല്യ അവകാശം, സദാചാരം അടിച്ചേല്‍പ്പിക്കേണ്ട ; രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമ കാണുന്നതും വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: കോളെജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പോലെ തുല്യ അവകാശത്തിന് അര്‍ഹരാണെന്ന് ഹൈക്കോടതി. ഹോസ്റ്റലുകളിലെ പെണ്‍കുട്ടികള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും രാത്രിയില്‍ സിനിമ കാണുന്നത് നിരോധിച്ചുള്ള നടപടികള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികളായ അഞ്ജിത കെ ജോസ്, റിന്‍സ തസ്‌നി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ഇല്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്കും പാടില്ലെന്ന് ജസ്റ്റിസ് എ

വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം ? മുരളി തുമ്മാരുകുടി

വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം ? മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും കാര്യമുള്ളതായതിനാൽ ഒരിക്കൽക്കൂടി പറയാം. ലോകത്തെ ഏറ്റവും സമാധാമുള്ള ഒരു സ്ഥലമായി അറിയപ്പെട്ടിരുന്നതാണ് ന്യൂസിലാൻഡ്. വർഷത്തിൽ ഒരു ലക്ഷത്തിന് ഒരാളിൽ താഴെ മാത്രം കൊലപാതകങ്ങളാണ് അവിടെ നടക്കാറുള്ളത്. അമേരിക്കയിൽ ഇത് വർഷത്തിൽ ലക്ഷത്തിന് അഞ്ചിന് മുകളിലും വെനിസ്വേല ഉൾപ്പടെ പല ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ അൻപതിന്റെ മുകളിലും ആണെന്ന് ഓർക്കണം. അവിടെയാണ് ഒറ്റയടിക്ക് 49 പേരെ ഒരാൾ കൊന്നൊടുക്കിയത്. ഇന്നിപ്പോൾ ന്യൂസിലാൻഡിൽ നിന്നും അക്രമങ്ങൾ

കോണ്‍ഗ്രസ്സിന്റെ ആലുവ ചെങ്ങമനാട് പഞ്ചായത്ത്‌ പ്രസിഡന്റും മെമ്പറും കൂടി സിപിഐഎം മെമ്പർമാരെ പഞ്ചായത്ത്‌ കമ്മിറ്റിനടക്കുമ്പോള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദനമേറ്റ മെമ്പര്‍മാര്‍ ആശുപത്രിയില്‍

കോണ്‍ഗ്രസ്സിന്റെ ആലുവ ചെങ്ങമനാട് പഞ്ചായത്ത്‌ പ്രസിഡന്റും മെമ്പറും കൂടി സിപിഐഎം മെമ്പർമാരെ പഞ്ചായത്ത്‌ കമ്മിറ്റിനടക്കുമ്പോള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദനമേറ്റ മെമ്പര്‍മാര്‍ ആശുപത്രിയില്‍ രാവിലെ 11,30 ന് തുടങ്ങിയ പഞ്ചായത്ത്‌ കമ്മിറ്റിയിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത്‌ പ്രസിഡന്റ് മുൻ പ്രസിഡന്റിനെ കുറിച്ച് നടത്തിയ മോശം പരാമര്ശങ്ങളെക്കുറിച്ച് സൂചിപ്പിച്ചു സംസാരിച്ചു. ഇതിൽ കുപിതനായ പ്രസിഡന്റ് വളരെ മോശമായ ഭാഷയിൽ അസഭ്യം പറയുകയും ഇരിക്കുന്ന സീറ്റിൽ

സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മത്സരിക്കാനിറങ്ങുമെന്ന് പരാതിക്കാരി.

തിരുവനന്തപുരം: സോളാര്‍ കേസില്‍ താന്‍ ആരോപണം ഉന്നയിച്ച നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്ന് പരാതിക്കാരി. ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയായാല്‍ അതില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് പ്രഖ്യാപനം. ലൈംഗിക പീഡനക്കേസിലടക്കം ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ വോട്ടര്‍മാരെ അറിയിച്ചുകൊണ്ടാവും മല്‍സരമെന്നും പരാതിക്കാരി പറഞ്ഞു കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ

ഇന്ത്യയിലെ അവസാന തിരഞ്ഞെടുപ്പാവുമോ …!!! ഇത്തവണ ബിജെപി ജയിച്ചാല്‍ പിന്നീട് രാജ്യത്ത്‌ തെരഞ്ഞെടുപ്പുണ്ടാകില്ല: വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡി വിജയിച്ചാല്‍ പിന്നീട് രാജ്യത്തൊരു തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന പ്രസ്താവനയുമായി ബിജെപി വക്താവും എംപിയുമായ സാക്ഷി മഹാരാജ്. ഉന്നാവോ മണ്ഡലത്തിലെ തെരഞ്ഞെുടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് വിവാദ പ്രസ്‌താവന നയത്തിയത്. താനൊരു സന്യാസിയാണെന്നും ഭാവി കാര്യങ്ങള്‍ കാണാന്‍ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി ഈ ഇലക്ഷന്‍ രാജ്യത്തെ അവസാനത്തേതാകുമെന്നു പറയുകയായിരുന്നു. 2024 മുതല്‍ക്ക് നമുക്ക് തെരഞ്ഞെടുപ്പ് നേരിടേണ്ട ആവശ്യം

ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച്‌ പ്രവാസിക്ക് നല്‍കി, പാക്കിങ്ങില്‍ സംശയം; യുവാവ് പിടിയില്‍

കോഴിക്കോട്​: ദുബായിലേക്ക് പോകുന്ന യുവാവി​ന്​ ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച്‌ നല്‍കിയ യുവാവ്​ പിടിയിലായി. അടിവാരം വള്ളിക്കെട്ടുമ്മല്‍ മുനീഷിനെയാണ്​ താമരശ്ശേരി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കമ്ബിവേലുമ്മല്‍ അഷ്‌റഫി​​​െന്‍റ മകന്‍ അനീഷി​​​െന്‍റ കൈവശം കഞ്ചാവ് കൊടുത്തയക്കാനാണ് ശ്രമിച്ചത്. പാക്കിങ്ങില്‍ സംശയം തോന്നിയതു കാരണം ബന്ധു അഴിച്ചുനോക്കിയപ്പോഴാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് കണ്ടത്. ദുബായില്‍നിന്ന് അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകീട്ട് മടങ്ങാനിരിക്കെയാണ് മുനീഷ് പാര്‍സല്‍ കൊണ്ടുവന്നത്. അനീഷി​​​െന്‍റ മാതൃസഹോദരന്‍ കുഞ്ഞാവ, ദുബായിലുളള മകന്‍ ഷാനിദിന്

ഭയം, ആകാംക്ഷ, പിരിമുറുക്കം തുടങ്ങിയവയാണ് കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നതെന്ന് ഋഷിരാജ് സിങ്

കുമളി : ഭയം, ആകാംക്ഷ, പിരിമുറുക്കം തുടങ്ങിയവയാണ് കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നതെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പെരിയാര്‍ ടോക്സ് പരിപാടിയില്‍ 'കുട്ടികളില്‍ ലഹരി മരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പങ്ക്' എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെമിനാര്‍ വനം വകുപ്പ് സതേണ്‍ റീജന്‍ കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

Top