കോണ്‍ഗ്രസുകാരെ തേച്ചൊട്ടിച്ച്‌ എം സ്വരാജ്.എം എല്‍ എ

ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പരിഹസിച്ച് എം സ്വരാജ് എംഎല്‍എ.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ മുരളീധരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് സ്വരാജ് മുരളീധരനെതിരെ ആഞ്ഞടിച്ചത്. തിരഞ്ഞെടുപ്പില്‍ നിയമസഭാംഗങ്ങള്‍ മത്സരിക്കേണ്ട ഗതികേട് കോണ്‍ഗ്രസിന് ഇല്ലെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇതിനെതിരെയാണ് എം സ്വരാജ് രംഗത്തെത്തിയത്. ഗതികേടില്ല എംഎല്‍എമാരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഗതികേടാണെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.

ചെർപ്പുളശേരി സംഭവം: തിരക്കഥ പൊളിച്ചടുക്കി സോഷ്യൽ മീഡിയ.

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ യുവാവിനെ യുവജനസംഘടനയുടെ പ്രവർത്തകനായി ചിത്രീകരിച്ച‌്   തെറ്റിദ്ധാരണ പരത്തുന്നത‌് സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ. പ്രതി ഏത‌് യുവജനസംഘടനയുടെ പ്രവർത്തകനാണ‌് എന്ന‌് പറയാതെ   ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കുന്നത്  രാഷ്ട്രീയ  ലക്ഷ്യത്തോടെയാണ്. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ  ചെര്‍പ്പുളശേരി  പൊലീസിന് യുവാവ് നല്‍കിയ  മൊഴിയിൽ ഒരിടത്തും ചെർപ്പുളശേരിയിലെ സിപിഐ എം  പാർടി ഓഫീസിൽ പോയതായി പറയുന്നില്ല.  മാത്രമല്ല, ഒരു യുവജനസംഘടനയുമായും തനിക്ക‌് ബന്ധമില്ലെന്നും മൊഴിയുണ്ട‌്.  ഇയാളുടെ സംഘടനാ ബന്ധം കണ്ടെത്താൻ

ജോസ് കെ മാണിക്ക് യുത്ത് കോൺഗ്രസ് വക കൂക്കിവിളി; നാലുവർഷം കഴിഞ്ഞപ്പോൾ മണ്ഡലം ഉപേക്ഷിച്ചവനെന്ന്‌ ആക്ഷേപിച്ച്‌ പ്രവർത്തകർ

യുഡിഎഫ് പിറവം നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ജോസ് കെ മാണിക്ക് യുത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂക്കിവിളി. വ്യാഴാഴ്ച വൈകിട്ട് പിറവം മാം ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷനിൽ ജോസ് കെ മാണി പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി  ഇവർ കൂട്ടത്തോടെ ഹാൾവിട്ട് പുറത്തേക്ക് പോയി. തുടർന്ന് പ്രസംഗം കഴിഞ്ഞ് മടങ്ങുവാൻ തുടങ്ങിയ ജോസ് കെ മാണിയെ പ്രവർത്തകർ കളിയാക്കുകയും കൂവുകയും ചെയ്തു. ഇതുകേട്ട് ഇവരുടെ അടുത്തേക്കെത്തിയ ജോസ്

പത്തനംതിട്ടയില്‍ തര്‍ക്കം രൂക്ഷം; ആദ്യപട്ടികയില്‍ കെ സുരേന്ദ്രന്‍ ഇല്ല; നേതൃത്വത്തോട് ചോദിക്കണമെന്ന് ശ്രീധരന്‍പിള്ള. ​ എറണാകുളത്ത് കണ്ണന്താനം,​ ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍; ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പിയുടെ കേരളത്തിലെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും ശോഭ സുരേന്ദ്രന്‍ പാലക്കാടിന് പകരം ആറ്റിങ്ങലിലും മത്സരിക്കും. തിരുവനന്തപുരത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ല.പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. വൈകിട്ട് ഏഴിന് വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി

സ്വയംഭോഗത്തെ കുറിച്ച്‌ തുറന്നെഴുതിയപ്പോള്‍ കയ്യടി,പി.ജയരാജനെതിരെ പോസ്റ്റിട്ടപ്പോള്‍ തെറിവിളിയും അക്കൗണ്ട് പൂട്ടിക്കലും.

കോഴിക്കോട്: സ്വയംഭോഗാനുഭവങ്ങള്‍ ഫേസ്‌ബുക്കില്‍ തുറന്ന് പറഞ്ഞ് പുരോഗമന വാദികളുടെ കയ്യടി നേടിയ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി അറക്കല്‍. അന്ന് ടെന്‍ഷന്‍ മാറ്റാന്‍ സ്വയംഭോഗം നല്ലതാണെന്ന് പറഞ്ഞ ശ്രീലക്ഷ്മി ഇപ്പോള്‍ ആകെ ടെന്‍ഷനിലാണ്. വടകര ലോക്സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് ശ്രീലക്ഷ്മിയ്ക്ക് സൈബര്‍ ആക്രമണം ഉണ്ടായത്. വടകര മണ്ഡലത്തില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അക്രമ രാഷ്ട്രീയ

ശ്രീധരന്‍ പിള്ളയ്ക്ക് ബാധയെന്ന് പി പി മുകുന്ദന്‍; അണികളെ വിഷമത്തിലാക്കുന്ന പിള്ള ശൈലി മാറ്റണമെന്നും ആവശ്യം

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയതു പോലെയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‍. പറഞ്ഞത് മാറ്റിയും മറിച്ചും പറഞ്ഞ് അദ്ദേഹം പ്രവര്‍ത്തകരെ വിഷമത്തിലാക്കുകയാണെന്നും മുകുന്ദന്‍. കോ‍ഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്‍റെ അപചയമാണ്. ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായി. നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതി ശരിയല്ല. താന്‍ പത്തനംതിട്ട മത്സരിക്കുമെന്ന്

ആരാണ് ഈ രാജാജി മാത്യു തോമസ്…!! നമ്മൾ എന്ത് കൊണ്ട് ഇയാൾക്ക് വോട്ടു ചെയ്യണം… രാഷ്ട്രീയക്കാരന്റെ നാട്യങ്ങൾ അറിഞ്ഞു കൂടാത്ത ഈ മനുഷ്യന്റെ ജീവിതം നമുക്ക് എങ്ങനെ ചുരുക്കി വായിക്കാനാകും ?

ലോകത്തിലെ പോരാളികൾ ആയ യുവാക്കൾക്ക് World Federation of Democratic Youth(WFDY) നൽകുന്ന അന്തർദ്ദേശീയ "ഡിപ്ലോമ" പുരസ്‌കാരം നേടിയ പോരാളി. " അമേരിക്ക വിസ തടഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ" എന്ന തലക്കെട്ടോടെ ഇന്ത്യൻ എക്സ്പ്രസ് പത്രം ഈ മനുഷ്യനെക്കുറിച്ച് ഒരു മുഴുവൻ പേജ് വാർത്ത പണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. "ലോകത്തിലെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ച യുവജന നേതാവ്…പക്ഷെ അമേരിക്കയൊഴിച്ച് "എന്നതായിരുന്നു ആ വാർത്തയുടെ ഉള്ളടക്കം… അതെ ലോക യുവജനപ്രസ്ഥാനമായ World Federation of Democratic

കോൺഗ്രസില്‍ ഗ്രൂപ്പ‌് യുദ്ധം; സീറ്റ‌് പങ്കിട്ടത‌് ഗ്രൂപ്പുകളും നേതാക്കളും, പരസ്പരം പാരപണിയാന്‍ ഗ്രൂപ്പുകളുടെ രഹസ്യനീക്കം.

അണിയറയിൽ അരങ്ങേറിയ ഗ്രൂപ്പ‌് യുദ്ധത്തിനൊടുവിൽ  ഒരുവിധത്തിൽ സ്ഥാനാർഥികളെ തീരുമാനിച്ചെങ്കിലും ഗ്രൂപ്പുകൾ സീറ്റ‌് പങ്കിട്ടതിനെതിരെ കോൺഗ്രസിൽ കടുത്ത അമർഷം. കോൺഗ്രസിന‌് കിട്ടിയ 12 സീറ്റിൽ ആറുവീതം എ, ഐ ഗ്രൂപ്പുകൾ പങ്കിട്ടു. ബാക്കിയുള്ള നാലെണ്ണം കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കളോട‌് കൂറുപുലർത്തുന്നവർക്കും നൽകി. കോൺഗ്രസിലെ ഗ്രൂപ്പ‌് സമവാക്യം മാറ്റിമറിക്കുന്നതാണ‌് ഇപ്പോൾ പുറത്തുവന്ന പട്ടിക. തെരഞ്ഞെടുപ്പ‌് കഴിയുന്നത‌ുവരെ ഗ്രൂപ്പ‌് ഏറ്റുമുട്ടൽ അടങ്ങുമെങ്കിലും അതിന‌ുശേഷം പരസ്യയുദ്ധമാണ‌് കോൺഗ്രസിനെ കാത്തിരിക്കുന്നത‌്. സീറ്റ‌് മോഹിച്ചവരുടെ അമർഷം

വിമർശകരെ നിങ്ങൾ ചാലക്കുടിയിലേക്കു വരൂ.. നിങ്ങളെ 1750 കോടി രൂപയുടെ വികസന പ്രവർത്തികൾ കാട്ടിത്തരാം. വികസനകുതിപ്പിന്റെ അഞ്ചു വർഷങ്ങൾ കൊണ്ടു ചാലക്കുടി കൈവരിച്ച നേട്ടങ്ങൾ.അതിവേഗ വികസനത്തിൽ അഴിമതി രഹിത വികസനത്തിൽ “ഒന്നാമതാണ് ചാലക്കുടി ഒന്നാമനാണ് ഇന്നസെന്റ് “

വിമർശകരെ നിങ്ങൾ ചാലക്കുടിയിലേക്കു വരൂ.. നിങ്ങളെ 1750 കോടി രൂപയുടെ വികസന പ്രവർത്തികൾ കാട്ടിത്തരാം. വികസനകുതിപ്പിന്റെ അഞ്ചു വർഷങ്ങൾ കൊണ്ടു ചാലക്കുടി കൈവരിച്ച നേട്ടങ്ങൾ ചെറുകിട സംരംഭകർക്ക്‌ പിന്തുണ- കേരളത്തിലെ ആദ്യ ടെക്നോളജി സെന്റർ അങ്കമാലിയിൽ. 200 കോടി രൂപയുടെ പദ്ധതി.2014 തറക്കല്ലിട്ടു മുടങ്ങി പോയ ESI കൊരട്ടി ഡിസ്‌പെൻസറിക്കും, ആലുവ ബ്രാഞ്ച് ഓഫീസിനും ശാപമോക്ഷം ലഭിചു. ഇന്നസെന്റ് എം.പിയുടെ ഇടപെടലിനെ തുടർന്ന് CPWD നിർമാണ ചുമതല ഏറ്റെടുത്തു. 3.ആയുഷ് ആശുപത്രി

റിസോര്‍ട്ടില്‍ വിളിച്ചുവരുത്തി വ്യവസായിയെ നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം തട്ടി: 27 കാരിയായ തൃശൂര്‍ സ്വദേശിനി പിടിയില്‍

കോഴിക്കോട്: റിസോര്‍ട്ട് ഉടമയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. 27 കാരിയായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ഷമീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിസോര്‍ട്ടില്‍ മുറി വാടകയ്ക്ക് എടുത്ത് റിസോര്‍ട്ട് ഉടമയെ വിളിച്ചുവരുത്തി ഷമീനയോടൊപ്പം ഫോട്ടോയും വീഡിയോയും എടുത്താണ് പണം തട്ടാന്‍

Top